ദിലീപിന്റെ മാനേജരും സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

by News Desk 1 | June 25, 2017 11:23 am

ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയും സുനിലിന്റെ സഹതടവുകാരന്‍ വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ഒന്നരക്കോടി രുപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ വിഷ്ണു പറയുന്നത് കേള്‍ക്കാം. പള്‍സര്‍ സുനി എഴുതിയ കത്ത് വായിക്കണമെന്നും വിഷ്ണു ദിലീപിന്‍റെ മാനേജരോട് ആവശ്യപ്പെടുന്നുണ്ട്.

കേസിലെ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നാണ് ഇപ്പോല്‍ പുറത്തു വന്നിരിക്കുന്ന ഒന്നരമിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ. പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തിനെക്കുറിച്ചു തന്നെയാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സംഭാഷണത്തില്‍ നിരന്തരം എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്തോ എന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി വിഷ്ണുവിനോട് പറയുന്നുണ്ട്.

സുനിലിന്‍റെ സഹതടവുകാരനായ വിഷ്ണു ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. നിരവധി തവണ ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിഷ്ണു എന്നയാള്‍ വിളിച്ചിരുന്നു എന്ന് ഇന്നലെ ദിലീപും നാദിര്‍ഷയും വെളിപ്പെടുത്തിയിരുന്നു.

Endnotes:
  1. രാഖിയുടെ കൊലപാതകം, പോലീസിനെ വഴിതെറ്റിക്കാനുള്ള അതിബുദ്ധി ഒരിടത്ത് പക്ഷെ അഖിലിന് പാളി; ഐഎംഇഐ നമ്പർ എന്ന ഫോൺ രേഖ, അന്ന് പെരുമ്പാവൂർ ജിഷയുടെ കൊലപാതകിയെ പോലീസ് പിന്തുടർന്ന് കുടുക്കിയതും: https://malayalamuk.com/how-drishyam-model-failed-for-akhil/
  2. യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം !!! കൂട്ടുകാർ പോയതറിയാതെ അവർ യാത്ര തുടർന്നു; ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി, അനുജൻ യാത്രയായി….: https://malayalamuk.com/perumbavoor-accident-death-follow-up/
  3. ഒറ്റയ്ക്ക് ബലിയാടാകാൻ ഞാനില്ല…..! കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളിയും സഹായികളും നടത്തിയത് കോടികളുടെ തട്ടിപ്പ്; എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ച കെകെ മഹേശന്റെ ആത്മഹത്യ കുറിപ്പ്……: https://malayalamuk.com/kk-maheshan-s-suicide-note-reveals-allegation-against-vellappally-natesan/
  4. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ പുറത്തെടുത്തു ദിലീപിന്റെ വക്കീല്‍ രാമന്പിള്ളയെന്ന ബുദ്ധി കേന്ദ്രം; അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍, ദിലീപിനെതിരെ പ്രോസിക്യൂഷന്‍ വാദം…..: https://malayalamuk.com/prosecution-brings-out-more-evidences-dileep-called-ramya-nambeesan/
  5. ആണ്‍കുട്ടികള്‍ക്ക് വില 4.25 ലക്ഷം, പെണ്‍കുട്ടിക്ക് 2.70 ലക്ഷം രൂപയും; ഇടനിലക്കാര്‍ക്ക് മുപ്പതിനായിരം രൂപ കമ്മീഷൻ, പിഞ്ചു കുട്ടികളെ വില്‍ക്കുന്ന സംഘത്തിന്‍ ഞെട്ടിക്കുന്ന കഥ പുറത്ത്: https://malayalamuk.com/newborns-racket-officials-verify-4500-birth-certificates/
  6. ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ശബ്ദരേഖ വെളിപ്പെടുത്തുന്നത് മാധ്യമങ്ങളും ബിസിനസ്സുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ പിന്നാമ്പുറ കഥകൾ ; ഷാജൻ ശ്രമിക്കുന്നത് കേരളത്തിൽ ഒരു വർഗ്ഗീയ കലാപത്തിനോ ?: https://malayalamuk.com/poraali-shaaji-shajan-scaria/

Source URL: https://malayalamuk.com/dileep-phone-call/