നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നടന്‍ ദിലീപ്

by News Desk 1 | June 26, 2017 7:09 am

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടി നുണപരിശോധനക്ക് തയ്യാറാണെന്ന് നടന്‍ ദിലീപ്. ബ്രെയിന്‍ മാപ്പിങ്ങോ,നാര്‍ക്കോ അനാാലിസിസ്സ്ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ, താന്‍ തയ്യാറാണെന്നാണ് ദിലീപിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ദിലീപിന്റെ പ്രതികരണം.

പോസ്റ്റ്‌ വായിക്കാം:

സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ്‌ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത്‌ പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച്‌ കാണിക്കുക എന്നുമാണ്.

ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്‌, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ്‌ എന്നിൽ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ്‌ ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത്‌ നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാൻ ചെയ്യാത്തതെറ്റിന്‌ എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ്‌ ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക്‌ പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്‌,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു,അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകൾ.

Endnotes:
  1. അമേരിക്കൻ ഷോയുടെ അവസാന ദിവസം റൂമിലെത്തി ദിലീപും കാവ്യയും ഒരുമിച്ചു ബാത്ത് റൂമിൽ പോയി, തിരിച്ചെത്തി; അന്ന് സംഭവിച്ചത് റിമിയുടെ ആ രഹസ്യമൊഴി ദിലീപിനെതിരെ മുഖ്യ കുരുക്ക്, റിമി മൊഴിയിൽ ഉറച്ചു നിൽക്കുമോ ? റിമി ടോമിയുടെ മൊഴി അതിനിര്‍ണ്ണായകം: https://malayalamuk.com/kavya-madhavan-rimi-tomy-dileep-bathroom-controversy/
  2. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ പുറത്തെടുത്തു ദിലീപിന്റെ വക്കീല്‍ രാമന്പിള്ളയെന്ന ബുദ്ധി കേന്ദ്രം; അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍, ദിലീപിനെതിരെ പ്രോസിക്യൂഷന്‍ വാദം…..: https://malayalamuk.com/prosecution-brings-out-more-evidences-dileep-called-ramya-nambeesan/
  3. രോഷം തെരുവിലേക്കും അലയടിച്ചു ! കൊച്ചിയില്‍ മോഹന്‍ലാലിന്‍റെ കോലം കത്തിച്ചു; നിരപരാധിത്വം തെളിയുംവരെ ഞാനില്ല, ദിലീപ് അമ്മയ്ക്കയച്ച കത്ത് പുറത്ത്…..: https://malayalamuk.com/dileep-letter-to-amma/
  4. അമ്മയുടേയും ഇരട്ടകുട്ടികളുടെയും തിരോധാനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ; നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബന്ധു, ക്രൈംബ്രാഞ്ചിന്റെ രഹസ്യാന്വേഷണം അവസാനഘട്ടത്തിൽ: https://malayalamuk.com/tanur-mother-and-children-missing/
  5. നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റിയെന്ന് റിപ്പോർട്ട്: https://malayalamuk.com/bindu-panicker-dileep-case/
  6. അടച്ചിട്ട മുറിയിൽ, കോടതിയെ ഞെട്ടിച്ച നടിയുടെ വെളിപ്പെടുത്തലുകൾ; ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് പ്രമുഖ 13 അഭിഭാഷകര്‍, സാക്ഷിവിസ്താരം ഇന്നും തുടരും: https://malayalamuk.com/dileep-actress-abduction-case/

Source URL: https://malayalamuk.com/dileep-post/