നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം യുവനടിയിലേക്ക്‌

by News Desk 1 | July 1, 2017 5:15 am

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം യുവനടിയിലേക്ക്‌. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന യുവനടിയിലേക്കാണ്‌ അന്വേഷണം നീളുന്നത്‌. ഇതു സംബന്ധിച്ച്‌ വ്യക്‌തമായ വിവരം അന്വേഷണസംഘത്തിന്‌ ലഭിച്ചതായാണു വിവരം. മാഡം എന്നു വിളിക്കുന്ന സ്‌ത്രീയാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്ന്‌ പള്‍സര്‍ സുനി നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സോളാര്‍ അഴിമതിക്കേസില്‍ സരിത എസ്‌. നായര്‍ക്കു വേണ്ടി ഹാജരായ വിവാദ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യും. കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന സുനിയുടെ സുഹൃത്തുക്കള്‍ ഫെനിയെ സമീപിച്ചതായും ഒരു മാഡത്തിന്റെ കാര്യം പറഞ്ഞതായും ദിലീപ്‌ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ്‌ ഫെനിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്‌. നാളെ ഫെനിയോട്‌ ആലുവ പോലീസ്‌ ക്ലബില്‍ ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌. നാളെ ഹാജരാകാന്‍ അറിയിച്ചിരിക്കുന്നതെന്ന്‌ ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ഇതിനിടെ, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്‌റ്റേറ്റ്‌ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്‌. ദിലിപിന്റെ സ്‌ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട്‌ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്‌തത വരുത്തേണ്ടതുണ്ട്‌. ഇതിനായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. ഇതിനിടെ, ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന സുനിയെ എന്നു ചോദ്യം ചെയ്യണമെന്ന്‌ ഇന്നു തീരുമാനിച്ചേക്കും.

Endnotes:
  1. അമേരിക്കൻ ഷോയുടെ അവസാന ദിവസം റൂമിലെത്തി ദിലീപും കാവ്യയും ഒരുമിച്ചു ബാത്ത് റൂമിൽ പോയി, തിരിച്ചെത്തി; അന്ന് സംഭവിച്ചത് റിമിയുടെ ആ രഹസ്യമൊഴി ദിലീപിനെതിരെ മുഖ്യ കുരുക്ക്, റിമി മൊഴിയിൽ ഉറച്ചു നിൽക്കുമോ ? റിമി ടോമിയുടെ മൊഴി അതിനിര്‍ണ്ണായകം: https://malayalamuk.com/kavya-madhavan-rimi-tomy-dileep-bathroom-controversy/
  2. 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്ന് വാഗ്ദാനം; നടിയെ ആക്രമിച്ച കേസ്, വീണ്ടും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം: https://malayalamuk.com/actress-attack-case-2/
  3. നടിയെ ആക്രമിച്ച കേസ്; ആര് അന്വേഷിക്കണമെന്ന് പ്രതി പറയേണ്ട, ദിലീപിന്റെ ആവശ്യം തള്ളി കോടതിയുടെ മറുപടി: https://malayalamuk.com/cbi-probe-on-actress-attack-case/
  4. നടിയെ ആക്രമിച്ച കേസ് രണ്ടായി പരിഗണിക്കില്ല ; ദിലീപിന് തിരിച്ചടിയായി വീണ്ടും കോടതി വിധി: https://malayalamuk.com/actor-rape-case-dileep-against-court/
  5. നടിയെ ആക്രമിച്ച കേസ് ശക്തമായി ഇടപെട്ട് ഹൈക്കോടതി. വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു: https://malayalamuk.com/high-court-intervenes-strongly-in-case-of-assault-on-actress/
  6. പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസ് ഗുണ്ടകളെന്ന് സിപിഎം: https://malayalamuk.com/cpim-branch-secretary-house-attacked/

Source URL: https://malayalamuk.com/dileep-suni-case-new-twists/