‘കണ്‍ട്രോളിങ് കപ്പാസിറ്റി’ ഇല്ലാത്ത പുരുഷന്‍മാര്‍ക്ക് ലൈംഗിക സ്ഥാപനം; തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് യുവ സംവിധായക പ്രീതി പണിക്കര്‍

by News Desk 3 | April 22, 2017 10:37 am

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിരന്തരമായി വര്‍ദ്ധിക്കുന്നതുകൊണ്ട് കേരളത്തിലെ പുരുഷന്‍മാര്‍ക്കായി ലൈംഗികസ്ഥാപനം തുറന്നുകൊടുക്കണമെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് യുവ സംവിധായക പ്രീതി പണിക്കര്‍. ‘കണ്‍ട്രോളിങ് കപ്പാസിറ്റി’ ഇല്ലാത്ത പുരുഷന്‍മാര്‍ക്ക് പോകാനൊരിടം എന്നതാണ് തന്റെ ആശയമെന്നും അവര്‍ പറഞ്ഞു. ഇതൊരു രോഗമാണ് പക്ഷേ ഇത്തരം ചികത്സക്കായി ഒരു പുരുഷനും ഒരു മനശാസ്ത്രജ്ഞരെപ്പോലും സമീപിക്കില്ല. വിശക്കുമ്പോള്‍ ഭക്ഷണം കൊടുക്കുന്നതുപോലെ ലൈംഗികമായി ആഗ്രഹിക്കുന്ന സമയത്ത് പോകാനായി അവര്‍ക്കൊരിടം കൊടുക്കുക. കേരളത്തില്‍ ഇത്തരം ഒരു സംവിധാനം കൊണ്ടുവരുക.

ഇനി വരുന്ന തലമുറയെ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കുക. പക്ഷേ നിലവിലുള്ളവരെ എന്തു ചെയ്യും. അതിന് ഒരു മാര്‍ഗം കണ്ടെത്തികൊടുക്കുക തന്നെ വേണം പ്രീതി പറഞ്ഞു. ഒരേ പ്രായത്തിലുള്ള സ്ത്രീക്കും പുരുഷനും തോന്നുന്ന വികാരം രണ്ടും രണ്ടാണ്. അതേ സമയം പുരുഷനെക്കാള്‍ കണ്‍ട്രോളിങ് കപ്പാസിറ്റി കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പുരുഷന് കുറവും. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ കേരളത്തില്‍ വിവിധ ഡോക്ടേഴിസിന്‍റെയും മറ്റും പിന്തുണയോടെ സര്‍ക്കാര്‍ പുരുഷന്‍മാര്‍ക്കായി ലൈംഗിക സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കണമെന്നാണ് പ്രീതി പണിക്കര്‍ ആവശ്യപ്പെടുന്നത്. രചന നാരായണ്‍ കുട്ടി ബാര്‍ നര്‍ത്തകിയായി  വേഷമിട്ട തിലോത്തമയുടെ സംവിധായകയാണ് പ്രീതി പണിക്കര്‍.

News..ഈ കാണിച്ചതിന് എന്ത് പറയണം; കണ്ണില്ലാത്തതോ! അതോ വിവരമില്ലാത്തതോ?…തെങ്ങണ കെഎസ്ഇബി ടച്ചിങ് വെട്ടു ജോലിക്കാരുടെ ലീലകൾ

 

Endnotes:
  1. കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 5 – സാഹിത്യത്തിലെ വഴികാട്ടി: https://malayalamuk.com/auto-biography-of-karoor-soman-part-5/
  2. ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ മുദ്രാവാക്യങ്ങള്‍പോലെ കേള്‍ക്കാന്‍ മനോഹരം; സ്ത്രീക്ക് സുരക്ഷയും സ്ഥാനവുമില്ലാത്ത ഇന്ത്യ: https://malayalamuk.com/women-are-not-safe-in-india/
  3. ആയുസ്സ് വര്‍ദ്ധിക്കും സുന്ദരികളും ആകും, സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം; പുരുഷന്മാരെ ആകാവുന്നതും അകറ്റി നിര്‍ത്തു, ഈ പഠനഫലങ്ങള്‍ പുരുഷന്മാര്‍ക്ക് അത്ര ശുഭകരമല്ല: https://malayalamuk.com/how-to-live-longer-according-to-science/
  4. ‘നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും’.(മത്താ 6:33) സീക്ക് ദ കിങ്ഡം, കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷയുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍: https://malayalamuk.com/second-saturday-convention-28/
  5. ആസ്‌ട്രേലിയയിൽ ദന്ത ഡോക്ടർ ആയിരുന്ന പ്രീതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഹോട്ടൽ മുറിയിലെ കൊലക്ക് ശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു… സംഭവം ഇങ്ങനെ: https://malayalamuk.com/preethi-murdered-in-hotel-room-sydney/
  6. ആത്മനദി ബഥേലിലേക്ക്, ആത്മനാഥന്റെ കാരുണ്യം തേടി സെഹിയോനും ഫാ.സോജി ഓലിക്കലും, അനുഗ്രഹമേകാന്‍ മാര്‍. സ്രാമ്പിക്കല്‍, പുതിയൊരു ശക്തിപകരാന്‍ ഡോ.ജോണ്‍ ഡി;മുതിര്‍ന്നവര്‍ക്ക് മലയാള ശുശ്രൂഷകള്‍ മാത്രമായി രണ്ടാം ശനിയാഴ്ച്ച…: https://malayalamuk.com/spiritual-news-update-uk-second-saturday-convention/

Source URL: https://malayalamuk.com/director-preethi-panikkar-on-women-attack/