സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് . മധ്യസ്ഥ പ്രാർത്ഥനാ ഒരുക്കം നാളെമുതൽ

by News Desk | November 19, 2020 5:22 am

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ്‌ , ബ്രദർ ഷാജി ജോർജ് എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

“അവന്റെ മുറിവിനാല്‍ നിങ്ങള്‍സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു”.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയിൽ മാംസം ധരിക്കുവാൻ ഇരുപത്തിനാല് മണിക്കൂർ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും 20 ന് വെള്ളിയാഴ്ച രാവിലെ 5 മുതൽ 21 ന് ശനി രാവിലെ 5 വരെ ഓൺലൈനിൽ സൂമിൽ നടക്കും.

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥനയിലേക്കും സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ID 8894210945
Passcode 100.

Endnotes:
  1. സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ: https://malayalamuk.com/third-saturday-convention/
  2. സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ  16 ന്: https://malayalamuk.com/zion-uk-led-third-saturday-divine-mercy-worship-and-healing-service-tomorrow/
  3. സ്റ്റീവനേജിലെ പ്രാർത്ഥനാ മരിയക്കും, മാതാപിതാക്കൾക്കും ഇത് ആല്മീയ സൗഭാഗ്യ നിമിഷം ഫ്രാൻസീസ് മാർപ്പാപ്പയുടെ ചുംബനവും,അനുഗ്രഹവും,കൊന്തയും നേടി; സ്റ്റീവനേജിലെ പ്രാർത്ഥനാ മരിയക്കും, മാതാപിതാക്കൾക്കും ഇത് ആല്മീയ സൗഭാഗ്യ നിമിഷം.: https://malayalamuk.com/this-is-an-almighty-happy-moment-for-stevenages-prayer-maria-and-her-parents/
  4. ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക് ക്രിസ്തുരാജന്‍ ഇറങ്ങുന്ന അഡോറേമുസ്-ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടന സമ്മേളനം ലിവര്‍പൂളില്‍ സെപ്റ്റംബര്‍ 7, 8, 9 തീയതികളില്‍; ചരിത്രനിമിഷങ്ങള്‍ തത്സമയം ശാലോം വേള്‍ഡില്‍ ലോകമെമ്പാടും: https://malayalamuk.com/spiritual-news-update-uk-adoremus-the-national-eucharistic-congress-at-liverpool/
  5. നിത്യജീവന്റെ സുവിശേഷവുമായി പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും.അനുഗ്രഹ സന്ദേശവുമായി പത്തനംതിട്ട ബിഷപ്പ്: സാമുവൽ മാർ.ഐറേനിയോസ്,വചന സൗഖ്യത്തിന്റെ അഭിഷേകവുമായി ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവരും വചനവേദിയിൽ.: https://malayalamuk.com/second-saturday-convention-tomorrow/
  6. രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ വീണ്ടും ഫാ.സേവ്യർ ഖാൻ വട്ടായിൽ നാളെ ബർമിങ്ഹാമിൽ. അനുഗ്രഹവർഷത്തിനൊരുങ്ങി ബഥേൽ.സ്വർല്ലോകരാജ്‌ഞിയുടെ മാധ്യസ്ഥം തേടി സെഹിയോനും ഫാ. സോജി ഓലിക്കലും: https://malayalamuk.com/fr-xavier-khan-vattai-to-head-the-second-convention-in-birmingham-tomorrow/

Source URL: https://malayalamuk.com/divine-mercy-worship-and-healing-service-led-by-sehion-uk-on-the-21st/