തായ്‌വാനിൽ ട്രെയിനപകടത്തിൽ നാൽപത്തെട്ടോളം പേർ മരണമടഞ്ഞു. കുടുങ്ങിക്കിടക്കുന്ന 200 പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. അനുശോചനവുമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്

by News Desk | April 2, 2021 2:11 pm

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഞ്ഞൂറോളം പേർ വരുന്ന യാത്രക്കാരുമായി തായ്‌വാനിലെ ഒരു തുരങ്കത്തിലാണ് ട്രെയിൻ പാളം തെറ്റിയത്. 48 ഓളം പേർ മരണപ്പെട്ടെന്നാണ് പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന 200 ഓളം പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ തായ്‌പേയിൽ നിന്ന് ടൈറ്റുങിലേക്കുള്ള യാത്രയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.

ട്രെയിൻ തിങ്ങിനിറഞ്ഞ് ആൾക്കാർ ഉണ്ടായിരുന്നതിനാൽ പലരും നിൽക്കുകയായിരുന്നു ഇത് അപകടത്തിൻെറ വ്യാപ്തി കൂടാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. തായ്‌വാനിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഇന്ന് നടന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രസിഡന്റ് സായ് ഇംഗ്-വെൻ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെ തായ്‌വാനിൽ നടന്ന ട്രെയിനപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും യുകെയുടെ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.

Endnotes:
  1. ഇന്ത്യയുമായുള്ള ബ്രെക്‌സിറ്റ് സ്വതന്ത്ര വ്യാപാര കരാറിന് വർഷങ്ങളെടുക്കും : ഡൊമിനിക് റാബ്. മനുഷ്യാവകാശ പ്രശ്നങ്ങളിൽ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയെന്നും റാബ്: https://malayalamuk.com/the-brexit-free-trade-agreement-with-india-will-take-years/
  2. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈവർഷത്തെ ഓണാഘോഷം അവിസ്മരണീയമായി .: https://malayalamuk.com/london-hindu-aikyavedi-7/
  3. പ്രധാനമന്ത്രിയുടെ അഭാവത്തിൽ രാജ്യത്തെ നയിക്കാൻ വിദേശകാര്യ സെക്രട്ടറി ; ഡൊമിനിക് റാബ് ബ്രിട്ടന്റെ പുതിയ ഡി ഫാക്റ്റോ ഡെപ്യൂട്ടി പ്രധാനമന്ത്രി.: https://malayalamuk.com/dominic-raab-everything-you-need-to-know-about-britains-new-de-facto-pm/
  4. ആറാമത് ലണ്ടൻ ചെമ്പൈ സഗീതോത്സവത്തിനു ആശംസകളുമായി കലാ-സാംസ്കാരിക പ്രമുഖർ. സംഗീതോത്സവം നവംബർ 30 നു ക്രോയ്ടോൻ ലാൻഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ.: https://malayalamuk.com/sangeetholsavam/
  5. തായ്‌വാനില്‍ കൂറ്റൻ പാലം തകർന്നുവീണത് ബോട്ടുകൾക്ക് മുകളിലേയ്ക്ക്; തിരച്ചിൽ തുടരുന്നു (വീഡിയോ): https://malayalamuk.com/shocking-moment-bridge-collapses-in-taiwan-sending-oil-tanker-truck-plummeting-onto-boats/
  6. ടയർ 4 കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. ടയർ 3 യിലേയ്ക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് നോട്ടിംഗ്ഹാമിൽ ഒത്തുകൂടി ചെറുപ്പക്കാർ. നാല്പതോളം പേർക്ക് പോലീസ് പിഴ ചുമത്തി: https://malayalamuk.com/young-people-gather-in-nottingham-just-before-entering-tier-3/

Source URL: https://malayalamuk.com/dozens-killed-as-train-crashes-and-derails-in-tunnel/