സിനിമ പ്രേക്ഷകരെ വീണ്ടും മുൾമുനയിൽ നിർത്താൻ ദൃശ്യം 2 വരുന്നു; മോഹൻലാൽ ജീത്തു ജോസഫ് ചിത്രം, വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂര്‍

by News Desk 6 | May 20, 2020 6:37 am

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വരുന്നു. ലോക്ക് ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 വില്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍ ഇറങ്ങിയ ക്രൈം ത്രില്ലര്‍ ദൃശ്യം. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രമെന്നും വിവരമപണ്ട്.

കൊവിഡ് പ്രതിസന്ധിയില്‍ നിലച്ച മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍ ഈ ചിത്രത്തിന് ശേഷമേ ആരംഭിക്കൂ എന്നാണ് വിവരം. 2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം റിലീസായത്. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു. വന്‍ ഹിറ്റായിരുന്നു ചിത്രം. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള ചിത്രം വര്‍ഷങ്ങള്‍ക്കിപ്പോഴും അതേ ആകാംക്ഷ തന്നെയാണ് ഓരോരുത്തരിലും പ്രകടമാകുന്നത്.

Endnotes:
  1. ‘ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും, മോഹന്‍ലാല്‍ എന്റെ മുതലാളിയാണ്; നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ എനിക്കും അര്‍ഹതയില്ലേ? ആന്റണി പെരുമ്പാവൂര്‍ പറയുന്നു: https://malayalamuk.com/antony-perumbavoor-replied-about-crititisms/
  2. അഭിനയം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തപ്പോളാണ് ദൃശ്യം സെക്കന്‍ഡിലേക്ക് വിളിക്കുന്നത്; അന്‍സിബ ഹസ്സന്‍: https://malayalamuk.com/drishyam-2-malayalam-movie-ansiba-hassan-interview/
  3. ആന്റണി പെരുമ്പാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ ? വൈറലായ ശാന്തിവിള ദിനേശിന്റെ യുട്യൂബ് വീഡിയോ: https://malayalamuk.com/santhivila-dinesh-talks-about-mohanlal-and-antony-perumbavoor/
  4. ആനക്കൊമ്പും കെണിയും….! സർക്കാർ നിലപാടുകളോ ഈ മാറ്റത്തിനു പിന്നിൽ ? ഒരിക്കലും ഇനി രാഷ്ട്രീയത്തിലേക്കില്ലന്നു മോഹൻലാൽ…..: https://malayalamuk.com/mohanlal-confirms-he-wont-contest-for-bjp/
  5. ലാലിന്റെ ചവിട്ടിൽ അയാൾ ട്രെയിനിൽ നിന്നും തെറിച്ചു പോയി, ട്രെയിൻ നിർത്തി അരകിലോമീറ്ററോളം ലാൽ ഓടി; മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് ജോഷി: https://malayalamuk.com/director-joshy-shares-an-incident-happened-during-mohanlal-s-no-20-madras-mail-movie-makin/
  6. മലയാളത്തിന്റെ നടനവിസമയ്ത്തിന് 60 .മലയാളം യുകെയുടെ പ്രണാമം . മഹാനടന്റെ അഭിനയ ജീവിതത്തെ കുറിച്ച് ജിബിൻ ആഞ്ഞിലിമൂട്ടിൽ എഴുതുന്നു: https://malayalamuk.com/the-life-of-mohanlal/

Source URL: https://malayalamuk.com/drishyam-movie-second-part/