ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

വാഹനം ഓടിക്കുന്ന സമയം നിങ്ങളുടെ ശ്രദ്ധ റോഡിൽ നിന്ന് മാറി ഉച്ചത്തിൽ ഗാനം ആലപിക്കുന്നതിലാണെങ്കിൽ പിഴ ചുമത്തൽ നടപടി ഉണ്ടാകാം. വേഗപരിധി പോലെതന്നെ ഗാനാലാപനത്തിലും ഇനി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതുണ്ട്. സെലക്ട് കാർ ലീസിംഗ് അനുസരിച്ച്, ഒരു അപകടത്തിന് മുമ്പ് നിങ്ങൾ വാഹനത്തിൽ നൃത്തം ചെയ്യുകയോ പാടുകയോ ആയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ അപകടകരമായ ഡ്രൈവിംഗിന് കേസ് എടുക്കപെടും.

5,000 പൗണ്ട് വരെ പിഴ ഈടാക്കുകയും ഡ്രൈവിംഗ് ലൈസൻസ് പോയിന്റ് കുറയ്ക്കപ്പെടുകയും ചെയ്യാമെന്ന് മോട്ടോർ ലോ സ്‌പെഷ്യലിസ്റ്റ് പാറ്റേഴ്‌സൺ ലോയിലെ പ്രിൻസിപ്പൽ സോളിസിറ്റർ എമ്മ പാറ്റേഴ്‌സൺ പറഞ്ഞു. വളരെ ഉച്ചത്തിൽ പാടുന്നത് മറ്റു വാഹനങ്ങൾ സമീപിക്കുന്നത് കേൾക്കാതിരിക്കാൻ കാരണമാകുന്നു.

സാമൂഹിക വിരുദ്ധ പെരുമാറ്റത്തെ നേരിടാൻ ബ്രാഡ്‌ഫോർഡ് കൗൺസിൽ പുതിയ പബ്ലിക് സ്‌പേസ് പ്രൊട്ടക്ഷൻ ഓർഡർ (പി‌എസ്‌പി‌ഒ) ആരംഭിച്ചതിന് ശേഷമാണ് വാഹന നിയമങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കാറിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നതിന് 100 പൗണ്ട് പിഴ ഈടാക്കൽ ഈ വർഷം ആദ്യം മുതൽ ആരംഭിച്ചിരുന്നു.