നോബി ജെയിംസ്

1 കിലോ ചിക്കൻ
2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളക് പൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
ആവശ്യത്തിന് ഉപ്പ്
അരിപ്പൊടിയോ മൈദാ പൊടിയോ ആവശ്യത്തിന്
1 ടീസ്പൂൺ ഗരംമസാല പൊടി
2 നാരങ്ങാ നീര്
2 മുട്ട
150 ഗ്രാം ഓട്സ്
150 ഗ്രാം കോൺഫ്ലേക്സ്

ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി അരച്ചതും മുളകുപൊടി കുരുമുളകുപൊടി മഞ്ഞൾ പൊടി ഉപ്പും നാരങ്ങാ നീരും തിരുമ്മി ഒരു മണിക്കൂർ വച്ചതിന് ശേഷം ചിക്കൻ കുക്കറിൽ ഇട്ട് രണ്ടു പ്രാവശ്യം വിസിലടിപ്പിക്കുക. കുക്കർ വാങ്ങി കുറച്ചു നേരം വച്ചു അത്‍ ഫിൽറ്ററിൽ ഇട്ട് അരിച്ചു ആ മസാല എടുക്കുക. ചൂടോടു കൂടി ഒരു ടീസ്പൂൺ ഗരം മസാല ഇട്ടു നന്നായി മിക്സ് ചെയ്തു തണുപ്പിക്കുക

തണുത്തതിനു ശേഷം രണ്ടു മുട്ടയും ബാറ്റർ തിക്കാകാൻ പാകത്തിൽ വീഡിയോയിൽ കാണുന്നത് പോലെ ആവശ്യത്തിന് അരിപൊടിയോ മൈദാ പൊടിയോ ചേർത്ത് ഇളക്കി അതിലേക്കു കുക്ക് ചെയ്ത ചിക്കൻ ഇട്ടു ഇളക്കുക. അതിനുശേഷം ഓട്സും കോൺഫ്‌ളക്‌സും മിക്സ് ചെയ്ത് അതിൽ ഓരോ ചിക്കനും മുക്കി എണ്ണ ചൂടാക്കി വറത്തെടുക്കുക. അങ്ങനെ നമ്മുടെ ഇന്ത്യൻ കെഎഫ്സി റെഡി. എരുവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയോ കുരുമുളക് പൊടിയോ കൂട്ടി ഇടാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

   നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.