നോബി ജെയിംസ്

2 കിലോ കാട്ടു പന്നി
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടേബിൾ സ്പൂൺ മല്ലിപൊടി
1 ടേബിൾ സ്പൂൺ മുളകുപൊടി
1 ടേബിൾ സ്പൂൺ കുരുമുളക് പൊടി
1 ടേബിൾ സ്പൂൺ ഗരം മസാല
50 ഗ്രാം ഇഞ്ചി
25 ഗ്രാം വെളുത്തുള്ളി
6 പച്ചമുളക്
ആവശ്യത്തിന് ഉപ്പ്
3 സവോള
ഇവ തിരുമ്മി കുക്കറിൽ വേവിക്കുക. ഇതേ സമയം 1 കിലോ ചേമ്പു വൃത്തിയാക്കി അല്പം മഞ്ഞൾ പൊടിയും ഉപ്പും ഇട്ടു മുക്കാൽ ഭാഗം വേവിച്ചെടുക്കുക
4 ചെറിയ ഉള്ളി
1 ടേബിൾ സ്പൂൺ പേരും ജീരകം
25 ഗ്രാം ഇഞ്ചി
25 ഗ്രാം വെളുത്തുള്ളി
5 വറ്റൽ മുളക് ഇവ വറുത്തു വരുമ്പോൾ ചിരണ്ടി വറുത്തു വച്ചിട്ടുള്ള തേങ്ങയും കറിവേപ്പിലയും ഇട്ടു ചൂടായി വരുമ്പോൾ ഒതുക്കി എടുത്തു (അല്ലങ്കിൽ പച്ച തേങ്ങയും കറിവേപ്പിലയും കൂട്ടി വറുത്തെടുക്കുക )
വെന്തു വന്ന ഇറച്ചിയിൽ ആ അരപ്പും പിന്നെ മുക്കാൽ ഭാഗം വേവിച്ച ചേമ്പും ഇട്ടു 5 തൊട്ട് 10 മിനിട്ടു വരെ ചെറു തീയിൽ വേവിച്ചിറക്കി കപ്പയുടെ കൂടെയോ പൊറോട്ടയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാം. ഇതേ രീതിയിൽ ബീഫും ആടും ഒക്കെ ഇതേ രീതിയിൽ ഉണ്ടാക്കാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.