ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ലെജൻഡ് ജാക്ക് കാൾട്ടൻ അന്തരിച്ചു : ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ളത് ലീഡ്സിനു വേണ്ടി

by News Desk | July 12, 2020 5:08 am

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ജാക്ക് കാൾട്ടൻ അന്തരിച്ചു. 85 മത്തെ വയസ്സിൽ ആയിരുന്നു അന്ത്യം. 1966 -ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിറസാന്നിധ്യമായിരുന്നു കാൾട്ടൻ. മുൻ ലീഡ്സ് ഡിഫൻഡർ ആയിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞവർഷമാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ ഡിമെൻഷ്യയും ഇദ്ദേഹത്തെ ബാധിച്ചിരുന്നു.

ഏറ്റവും കൂടുതൽ തവണ ലീഡ്സിനു വേണ്ടി കളത്തിലിറങ്ങിയ കാൾട്ടൺ, ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായിരുന്നു. ഐറിഷ് ഫുട്ബോൾ ടീമിന് വേണ്ടിയും നിരവധി തവണ അദ്ദേഹം കളത്തിൽ ഇറങ്ങിയിട്ടുണ്ട്. നോർത്ത് ആംബർലാൻഡിലെ ഭവനത്തിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കാൾട്ടന്റെ അന്ത്യം. മികച്ച ഫുട്ബോൾ താരമെന്നതിനോടൊപ്പം തന്നെ, മികച്ച ഒരു ഭർത്താവും, കുടുംബനാഥനും എല്ലാം ആയിരുന്നു അദ്ദേഹം എന്ന് കുടുംബാംഗങ്ങൾ ഓർമ്മിക്കുന്നു.

ജാക്ക് കാൾട്ടന്റെ മരണത്തിലുള്ള അതിയായ ദുഃഖം ഇംഗ്ലണ്ട് ഫുട്ബോൾ ടീം അറിയിച്ചു.1973 ലാണ് കാൾട്ടൻ കളത്തിൽ നിന്നും വിരമിച്ചത്. 1953 ൽ ആണ് അദ്ദേഹം പാറ്റിനെ വിവാഹം കഴിച്ചത്. മൂന്നു മക്കൾ ആയിരുന്നു അദ്ദേഹത്തിന്. ജന മനസ്സുകളുടെ നിറസാന്നിധ്യമായി കാൾട്ടൺ എന്നും തുടരുമെന്ന് സമൂഹത്തിലെ വിവിധ വ്യക്തികൾ തങ്ങളുടെ അനുശോചനങ്ങളിൽ രേഖപ്പെടുത്തി.

Endnotes:
  1. ഇർഫാൻ പത്താന്റെ ബാറ്റിങ് കരുത്ത്…! റോഡ് സേഫ്‌റ്റി വേൾഡ് സീരിസിൽ ഇന്ത്യ ലെജൻഡ്‌സിന് രണ്ടാം ജയം: https://malayalamuk.com/road-safety-t-20-sachin-shewag-irfan-pathan-india-beats-srilanka/
  2. വീരു ഇപ്പോളും അങ്ങനെ തന്നെ, ഫോറിൽ തുടങ്ങി സിക്സടിച്ച് ജയം; റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20, ഇന്ത്യൻ ലെ‍ജൻഡ്സിന് തകർപ്പൻ ജയം: https://malayalamuk.com/india-legends-vs-bangladesh-legends-5th-match-road-safety-world-series-t20/
  3. വെംബ്ലി സ്റ്റേഡിയത്തിന്‍റെ വില്‍പന തടയാനാവില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ, സ്റ്റേഡിയം സ്വകാര്യ സ്വത്തെന്ന് വിശദീകരണം: https://malayalamuk.com/wembli-stadium-sale/
  4. പൃഥ്വിരാജ് ചിത്രം റോബിൻഹുഡ് ആരും മറന്നുകാണില്ലലോ ? ജാക്ക് & ഡാനിയേൽ ദിലീപ് ചിത്രം; മൂവി റിവ്യൂ: https://malayalamuk.com/jack-and-daniel-dileep-film-review/
  5. ഇതിഹാസ താരമാണെന്നൊന്നും നോക്കിയില്ല, നല്ലൊരു ഇടിവെച്ചുകൊടുത്തു…! സച്ചിനൊപ്പം ഇർഫാൻ പത്താന്റെ മകൻ, രസകരമായ വീഡിയോ പങ്കുവെച്ച് താരം…..: https://malayalamuk.com/watch-sachin-tendulkar-playfully-boxes-with-irfan-pathans-son/
  6. 71 മില്യന്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് വിന്നറെ തിരിച്ചറിഞ്ഞു; ഇതെന്നെ മാറ്റിമറിക്കുമെന്ന് എയ്ഡ് ഗുഡ്‌ചൈല്‍ഡ്: https://malayalamuk.com/i-wont-say-it-wont-change-me-it-bloody-well-will-says-71000000-winner/

Source URL: https://malayalamuk.com/england-football-legend-jack-carlton-has-died-most-played-for-leeds/