സിനിമക്കാരുമായി അടുത്ത സൗഹൃദം. സ്വർണം കടത്ത് കേസിലെ മൂന്നാം പ്രതി ഫാസിൽ ഫരീദ് പിടിയിലാകുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് അന്വേഷകർ. ജിംനേഷ്യം ഉദ്ഘാടനം ചെയ്തത് ബോളിവുഡ് താരം

by News Desk | July 12, 2020 1:13 pm

ദുബായ് ∙ നയതന്ത്ര ബാഗേജിൽ ദുബായിൽ നിന്ന് കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഇയാൾ. എൻഐഎ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മൂന്നാം പ്രതിയാണ് ഫാസിൽ.

ദുബായിലെ ഖിസൈസിൽ ജിംനേഷ്യം, ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങൾ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസിൽ, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് ഇതുവരെയുള്ള വിവരം.

ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസിൽ ഫരീദ് ദുബായിൽ നിന്ന് സ്വർണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണു സൂചന. കുറഞ്ഞ തോതിൽ സ്വർണം കടത്തി തുടങ്ങിയ ഇയാൾ ഇതാദ്യമായാണ് ഇത്രയും വൻതോതിൽ സ്വർണം കടത്തുന്നതെന്ന് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാൾ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ ദിവസവും ഒളിവിൽ കഴിയുകയായിരുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ശനിയാഴ്ചയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഫാസിൽ ഫരീദിനെ കൂടി പിടികൂടുന്നതോടെ കേസിൽ‌ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Endnotes:
  1. അതാണോ ഇതാണോ ഏതാണോ ? ആൾമാറാട്ടം ആശയക്കുഴപ്പത്തിൽ; ഒടുവിൽ പ്രതി വലയിൽ, ഫൈസൽ ഫരീദിന്റെ വെളിപ്പെടുത്തലുകൾ കള്ളക്കടത്ത് കേസിൽ നിർണായകമാകും….: https://malayalamuk.com/gold-smuggling-case-interpol-issues-lookout-notice-against-faisal/
  2. ഫഹദ് ഫാസില്‍ ചിത്രത്തിൽ ദുബായ് പോലീസ് ഓഫീസർ വേഷത്തിൽ അഭിനയിച്ചത് നടന്‍ സ്വർണ്ണക്കടത്തു പ്രതി ഫൈസല്‍ ഫരീദാണോ? അറിയില്ലെന്ന് സംവിധായകന്‍: https://malayalamuk.com/faizal-fareed-gold-smuggling-accused-and-cinima-connection-in-gods-own-country/
  3. ഫെെസൽ ഫരീദ് ദുബായിൽ അറസ്റ്റിൽ; ഇന്ത്യയ്‌ക്ക് കെെമാറും: https://malayalamuk.com/swapna-suresh-sarith-m-sivasankar-gold-smuggling-case-news-wrap-july-19/
  4. 2020ഓടെ ദുബായ് അക്കൗണ്ടന്റ്മാരും ബാങ്കര്‍മാരും ഇമിഗ്രേഷന്‍ ഓഫീസര്‍മാരും ഇല്ലാത്ത രാജ്യമായ് മാറുമോ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായാല്‍ സംഭവിക്കുന്നത്: https://malayalamuk.com/is-dubai-becoming-worlds-first-block-chain-powered-country/
  5. അവന്‍ വന്നു വിളിച്ചാല്‍ പോകാതിരിക്കുന്നതെങ്ങനെ; ലൂസിഫർ വിശേഷങ്ങൾ പങ്കുവച്ചു സിനിമാക്കാരുടെ സ്വന്തം പാച്ചിക്ക: https://malayalamuk.com/veteran-film-maker-fazil-makes-his-on-screen-appearance-after-35-years-through-lucifer/
  6. വിജയ് ഒരിക്കല്‍ എന്നോട് അത് പറഞ്ഞു, പൃഥ്വി ആ വീഡിയോ കാണിച്ചപ്പോൾ ഞാൻ കോരിത്തരിച്ചു പോയി; വാപ്പയെ കുറിച്ച് ഫഹദ് ഫാസിൽ: https://malayalamuk.com/fahadh-faasil-says-about-what-vijay-said-to-him-about-fazil/

Source URL: https://malayalamuk.com/fazil-fareed-the-third-accused-in-the-gold-smuggling-case-has-been-arrested/