സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാമത്തെ ആഴ്ച നൂറുശതമാനം മാർക്കുകൾ നേടിയത് അമ്പതു കുട്ടികൾ . ആദ്യ റൗണ്ട്‌ മത്സരത്തിന്റെ അവസാന മത്സരം ഈ ശനിയാഴ്ച .

by News Desk | June 22, 2020 5:56 am

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ്സ് മത്സരത്തിന്റെ ആദ്യ റൗണ്ടിലെ രണ്ടാം മത്സരത്തിൽ അമ്പതുകുട്ടികൾ നൂറുശതമാനം മാർക്കുകൾ നേടി . എയ്ജ് ഗ്രൂപ്പ് 8 – 10 ൽ പതിനെട്ടു കുട്ടികൾ നൂറുശതമാനവും വിജയം കരസ്ഥമാക്കി.എയ്ജ് ഗ്രൂപ്പ് 11 -13 ൽ ഇരുപത്തിയഞ്ചു കുട്ടികൾ നൂറുശതമാനം വിജയം നേടിയപ്പോൾ എയ്ജ് ഗ്രൂപ്പ് 14 -17 ലിൽ ഏഴു കുട്ടികൾ നൂറുശതമാനം വിജയം നേടി . മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനങ്ങൾ അർപ്പിക്കുന്നതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ .ഫാ . ജോർജ് എട്ടുപറയിൽ അറിയിച്ചു . ആദ്യ റൗണ്ടിലെ അവസാനത്തെ മത്സരം ഈ ശനിയാഴ്ച നടത്തും. ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി നടത്തും.

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ഓരോ ആഴ്ചത്തേയും പഠനഭാഗങ്ങളും മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് എന്ന് ബൈബിൾ ക്വിസ് പി. ആർ .ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .

ഈ ആഴ്ചയിലെ മത്സരത്തിൽ നൂറുശതമാനം വിജയം നേടിയവർ . താഴെ കാണുന്ന വെബ്സൈറ് ലിങ്ക് ക്ലിക്ക് ചെയ്യുക.

Suvara 2020[1]

Endnotes:
  1. Suvara 2020: http://smegbbiblekalotsavam.com/?page_id=595
  2. സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായി . രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച മുതൽ.: https://malayalamuk.com/the-first-round-of-the-suvara-bible-quiz-competition-has-been-completed/
  3. ‘സുവാറ “ഓൺലൈൻ ബൈബിൾ ക്വിസ്’ മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ മുതൽ. രണ്ടായിരത്തിലധികം കുട്ടികൾ നാളെ നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കും .: https://malayalamuk.com/the-first-round-of-the-suvara-online-bible-quiz-will-begin-tomorrow/
  4. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഇന്ന്. ആവേശത്തോടെ മത്സരാർത്ഥികൾ: https://malayalamuk.com/today-is-the-second-round-of-the-first-round-of-the-suvara-online-bible-quiz-competition-in-the-diocese-of-great-britain-syro-malabar/
  5. സുവാറ ബൈബിൾ ക്വിസ് രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്നു സമാപിക്കും.മൂന്നാം റൗണ്ട് മത്സരങ്ങൾ അടുത്ത ശനിയാഴ്ച മുതൽ.: https://malayalamuk.com/the-second-round-of-the-suwara-bible-quiz-will-conclude-today-the-third-round-will-start-next-saturday/
  6. സുവാറ ബൈബിൾ ക്വിസ് ആദ്യ റൗണ്ടിൽ പതിനഞ്ചു കൂട്ടികൾ പ്രഥമ സ്ഥാനം കരസ്ഥമാക്കി. മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച മുതൽ: https://malayalamuk.com/fifteen-guys-topped-the-first-round-of-the-suvara-bible-quiz-the-second-round-of-the-competition-is-from-saturday/
  7. സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ പ്രഥമസ്ഥാനം നേടിയത് പതിനാറു കുട്ടികൾ; ആവേശത്തോടെ മത്സരാത്ഥികൾ.: https://malayalamuk.com/sixteen-children-took-first-place-in-the-first-week-of-the-second-round-of-the-suvara-bible-quiz/

Source URL: https://malayalamuk.com/fifty-children-scored-100-marks-in-the-second-week-of-the-suvara-bible-quiz-competition/