ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതായി പഠനം വെളിപ്പെടുത്തുന്നു. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ലെ ആ​ന്റിബോ​ഡി​ക​ൾ പെ​​ട്ടെ​ന്ന്​ ദു​ർ​ബ​ല​മാ​യ​താ​യി ല​ണ്ട​നി​ലെ ഇം​പീ​രി​യ​ൽ കോ​ള​ജ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ആന്റിബോഡികൾ നമ്മുടെ രോഗപ്രതിരോധത്തിന്റെ പ്രധാന ഭാഗമാണ്. ശരീരത്തിലെ കോശങ്ങൾക്കുള്ളിൽ നിന്ന് അവ വൈറസിനെ തടയുകയും ചെയ്യുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ ആന്റിബോഡികൾ പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്നവരുടെ എണ്ണം 26% കുറഞ്ഞുവെന്ന് ഗവേഷകർ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ പ്രതിരോധശേഷി കുറയുന്നുവെന്നും ഒന്നിലധികം തവണ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. REACT-2 പഠനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ 3.65 ല​ക്ഷം ആ​ളു​ക​ൾ​ക്കി​ട​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ജൂൺ അവസാനവും ജൂലൈ ആദ്യവാരവും നടന്ന ആദ്യ ഘട്ട പരിശോധനയിൽ, ആയിരത്തിൽ 60 പേർക്ക് ആന്റിബോഡി ടെസ്റ്റ്‌ പോസിറ്റീവ് ആയിരുന്നു. എന്നാൽ സെപ്റ്റംബറിൽ നടന്ന ഏറ്റവും പുതിയ ടെസ്റ്റിൽ ആയിരത്തിൽ 44 പേർക്ക് മാത്രമാണ് പോസിറ്റീവ് ആയത്. ആന്റിബോഡികളുള്ളവരുടെ എണ്ണം വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിൽ നാലിലൊന്നായി കുറഞ്ഞുവെന്ന് ഇത് സൂചിപ്പിക്കുന്നു. തണു​പ്പു​കാ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ജ​ല​ദോ​ഷ​പ്പ​നി​ക​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന കൊ​റോ​ണ വൈ​റ​സു​ക​ൾ 6 മുത​ൽ 12 മാ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും ബാ​ധി​ക്കാ​റു​ണ്ട്. ലോ​കത്തിൻെറ ഉ​റ​ക്കം കെ​ടു​ത്തു​ന്ന കോവിഡ് – 19 വൈറസിനോടും സ​മാ​ന രീ​തി​യി​ലാ​ണ് ശ​രീ​രം പ്ര​തി​ക​രി​ക്കു​ന്ന​ത് എ​ന്ന് സം​ശ​യി​ക്കുന്നതായി ഗ​വേ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ഫ. വെ​ൻ​ഡി ബാ​ർ​ക്ലേ പ​റ​ഞ്ഞു.

കഴിഞ്ഞയാഴ്ച്ച രാജ്യത്തെ കോവിഡ് -19 മരണങ്ങളുടെ എണ്ണം 60 ശതമാനം ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ 60,000-ത്തിലധികം കോവിഡ് മരണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കൊറോണ വൈറസ് സ്ഥിരീകരിച്ച ഓരോ മൂന്ന് പേരിൽ രണ്ട് പേർക്കും കോവിഡിന്റെ പ്രധാന ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തി. ഒരു വാക്സിന്റെ ആവശ്യകത ഇപ്പോൾ കൂടി വരികയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.