ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ. യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

by News Desk | December 1, 2020 5:06 am

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : കോവിഡ് മഹാമാരിയെ തുടർന്ന് ഈ വർഷം മാർച്ച്‌ മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 2021 ഏപ്രിൽ വരെ ഈ നിരോധനം തുടർന്നേക്കും. എന്നാൽ എയർ ഇന്ത്യ / ബ്രിട്ടീഷ് എയർവേയ്‌സ് എയർ ബബിൾ വിമാനങ്ങൾ നേരത്തെ പറഞ്ഞ സമയപ്പട്ടിക അനുസരിച്ചു പ്രവർത്തിക്കും. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആർക്കും എയർ ഇന്ത്യയിലൂടെയോ ബ്രിട്ടീഷ് എയർവേയ്‌സിലൂടെയോ ഇരുവശത്തേക്കുമുള്ള യാത്രകൾ ബുക്ക്‌ ചെയ്യാൻ സാധിക്കും. ഡയറക്റ്റ് ഫ്ലൈറ്റുകൾക്ക് കോവിഡ് ടെസ്റ്റ്‌ ആവശ്യമില്ല. അതുപോലെ ഡൊമസ്റ്റിക്ക് ട്രാൻസിസ്റ്റ് 2 വ്യത്യസ്ത എയർലൈനുകളിൽ അനുവദിക്കുകയില്ല.

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കായി 3 ഡയറക്റ്റ് ഫ്ലൈറ്റുകൾ എല്ലാ ആഴ്ചയും എയർ ഇന്ത്യ ഒരുക്കുന്നുണ്ട്. ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കാണ് ഈ ഫ്ലൈറ്റുകൾ. ലണ്ടനിൽ നിന്നുള്ള വിമാനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുറപ്പെടും. കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനങ്ങൾ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആവും ഉണ്ടാവുക. പ്രധാനമായും ശ്രദ്ധിക്കേണ്ടത്, 2 വ്യത്യസ്ത എയർലൈനുകളിലൂടെ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് ബുക്ക്‌ ചെയ്യാൻ ശ്രമിക്കരുത്. കാരണം ഡൽഹിയിലോ മുംബൈയിലോ എത്തിയാൽ അവിടുന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്ര തടസപ്പെടും. യാത്രയ്ക്ക് മുമ്പ് ക്വാറന്റീനിൽ കഴിയാൻ അവർ നിങ്ങളോട് ആവശ്യപ്പെടും. എയർ ഇന്ത്യയൊ ബ്രിട്ടീഷ് എയർവെയ്സോ ആണ് ബുക്ക്‌ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക.

ഇന്ത്യൻ പാസ്പോർട്ട്‌ ഉള്ളവർക്കും ഒസിഐ കാർഡുള്ളവർക്കും യാത്ര ചെയ്യാം. ടൂറിസ്റ്റ് വിസകൾ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. നിലവിലുള്ള ടൂറിസ്റ്റ് വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കില്ല. നിങ്ങൾ ഒരു ഒസിഐ ഹോൾഡർ അല്ലെങ്കിൽ വേഗം തന്നെ ഹൈ കമ്മിഷനിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ എമർജൻസി വിസ നേടുക. ട്രാവൽ ഏജന്റ് വഴിയോ ഡയറക്റ്റ് ആയോ നിങ്ങൾക്ക് എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റുകൾ ബുക്ക്‌ ചെയ്യാം. അതിനായി രണ്ട് ഫോമുകൾ പൂരിപ്പിക്കേണ്ടതുണ്ട്.

1. ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുള്ള പ്രീ ഡിപ്പാർച്ചർ ഫോം. ടിക്കറ്റ് ബുക്ക്‌ ചെയ്തതിന് ശേഷം താഴെ നൽകിയിരിക്കുന്ന ഫോം പെട്ടെന്നുതന്നെ പൂരിപ്പിക്കുക. നിങ്ങൾ സമർപ്പിച്ച ഫോമിന്റെ കോപ്പി ലഭിക്കും. അത് എയർപോർട്ടിൽ കാണിച്ചാൽ മതിയാവും.

https://docs.google.com/forms/d/e/1FAIpQLScJ4YG8EXWELiyajS3lHVSUpOKkCTW2s95ghuUG_9jiy6merg/viewform[1]

2. യാത്രക്കാരന്റെ സാക്ഷ്യപത്രം – ഫോം പൂരിപ്പിച്ചു രണ്ട് കോപ്പികൾ കൈവശം വയ്ക്കുക. താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ നിന്ന് ഫോം പ്രിന്റ് ചെയ്ത് എടുക്കാവുന്നതുമാണ്.

http://www.airindia.in/images/pdf/SELF-DECLARATION-FORM-TO-BE-FILLED-BY-ALL-INTERNATIONAL-PASSENGERS.pdf[2]

ക്വാറന്റീൻ നിയമങ്ങൾക്കായി നാല് നിർദേശങ്ങൾ നിലവിലുണ്ട്.

1. 14 ദിവസം ഹോം ക്വാറന്റീൻ
2. 7 ദിവസം ഹോം ക്വാറന്റീൻ, അതിനു ശേഷം ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ തുടർന്ന് ക്വാറന്റീൻ ആവശ്യമില്ല.
3. കൊച്ചി എയർപോർട്ടിൽ കോവിഡ് ടെസ്റ്റ്‌. 10 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പരിശോധനാ ഫലം ഇമെയിൽ ചെയ്യുന്നതാണ്. ഇതുമായി ലോക്കൽ ഹെൽത്ത്‌ ഇൻസ്‌പെക്ടറെ ബന്ധപ്പെടുക.
4. നെഗറ്റീവ് ടെസ്റ്റ്‌ റിസൾട്ട്‌ ലഭിച്ച ശേഷം താഴെ നൽകിയിരിക്കുന്ന പോർട്ടലിലൂടെ ക്വാറന്റീൻ ഒഴിവാക്കാൻ ആവശ്യപ്പെടാം. എന്നാൽ ഈ മാർഗം അത്ര എളുപ്പമല്ല എന്നുകൂടി ഓർക്കുക.

https://www.newdelhiairport.in/airsuvidha/covid-19-exemption-international-passenger[3]

തിരിച്ചുള്ള യാതയ്ക്കായി താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക. യുകെയിൽ എത്തുന്നതിനു 48 മണിക്കൂറുകൾക്കുള്ളിൽ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കുക.

https://www.gov.uk/provide-journey-contact-details-before-travel-uk[4]

ഈ അവസ്ഥയിൽ പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക.

Endnotes:
  1. https://docs.google.com/forms/d/e/1FAIpQLScJ4YG8EXWELiyajS3lHVSUpOKkCTW2s95ghuUG_9jiy6merg/viewform: https://docs.google.com/forms/d/e/1FAIpQLScJ4YG8EXWELiyajS3lHVSUpOKkCTW2s95ghuUG_9jiy6merg/viewform
  2. http://www.airindia.in/images/pdf/SELF-DECLARATION-FORM-TO-BE-FILLED-BY-ALL-INTERNATIONAL-PASSENGERS.pdf: http://www.airindia.in/images/pdf/SELF-DECLARATION-FORM-TO-BE-FILLED-BY-ALL-INTERNATIONAL-PASSENGERS.pdf
  3. https://www.newdelhiairport.in/airsuvidha/covid-19-exemption-international-passenger: https://www.newdelhiairport.in/airsuvidha/covid-19-exemption-international-passenger
  4. https://www.gov.uk/provide-journey-contact-details-before-travel-uk: https://www.gov.uk/provide-journey-contact-details-before-travel-uk
  5. വ്യാഴാഴ്ച മുതല്‍ പ്രവാസികളുമായി വിമാനങ്ങൾ ഇന്ത്യയിലേക്ക്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 സർവീസുകൾ, സാമൂഹിക അകലം പാലിച്ച് ഒരു വിമാനത്തിൽ 200 യാത്രക്കാർ വീതം…..: https://malayalamuk.com/covid-19-expat-indians-flight-service-kerala/
  6. ഗുരുതര കരാർ ലംഘനം…! എഫ് 16 യുദ്ധവിമാനം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചതെന്തിന്? പാക്കിസ്ഥാനെതിരെ അന്വേഷണവുമായി അമേരിക്ക: https://malayalamuk.com/why-pakistan-used-f16-aircraft-against-india-us-seeks-mor-information/
  7. കൊറോണക്കാലത്തെ വിമാനയാത്ര ഇന്ത്യയിലേക്ക്…! വിമാനത്തിന് പുറത്ത് ഇറങ്ങുന്നില്ലെങ്കിൽ കൂടി ലണ്ടൻ വഴി വരണമെങ്കിൽ യു കെ വിസ വേണം; കൊച്ചിയിലേക്ക് വരുന്നവർ ഡൽഹിയിൽ പുറത്തിറങ്ങിയാൽ പണി പാളും, വിമാനയാത്രയെക്കുറിച്ച് മുരളി തുമ്മാരുകുടി…….: https://malayalamuk.com/murali-tummarukudy-on-the-flight-to-india-during-the-kovid-period/
  8. വരൂ….. കാനനവീഥിയിലൂടെ ഒഴുകിനടക്കാം….!: https://malayalamuk.com/sunday-special-sherin/
  9. ഇന്ത്യയിൽ വീഴ്ത്തിയ രക്തത്തിന് പാക് മണ്ണിൽ മറുപടി. മിറാഷ് 2000 ൽ പറന്ന് 21 മിനിട്ടിൽ ഇന്ത്യൻ സൈന്യം 300 പാക് ഭീകരരെ വകവരുത്തി. പ്രതിരോധിക്കാനാകാതെ പാക് യുദ്ധവിമാനങ്ങൾ തിരിച്ചു പറന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ.: https://malayalamuk.com/india-attacks-pak-terrorist-camps/
  10. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട്, ലണ്ടനിൽ നിന്നും കൽക്കട്ടയിലേക്ക് 50 ദിവസത്തോളം എടുത്തു 32669 കിലോമീറ്റർ നീളമുള്ള യാത്ര; ആൽബർട്ട് വന്ന വഴികളിലൂടെ…….: https://malayalamuk.com/story-of-london-culcutta-bus-service/

Source URL: https://malayalamuk.com/flights-from-london-to-kochi-and-back/