മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗണിൽ മരണമടഞ്ഞ മോളികുട്ടി ലാലുവിന്റെ അന്ത്യകർമ്മങ്ങൾ ഇന്ന് നടക്കും. വിട പറഞ്ഞത് ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം

by News Desk | February 25, 2021 1:42 am

ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗണിൽ മരണമടഞ്ഞ അതിരമ്പുഴ പുതുപ്പറമ്പിൽ ലാലുച്ചേട്ടന്റെ ഭാര്യ മോളിചേച്ചിയുടെ അന്ത്യകർമ്മങ്ങൾ ഇന്ന് നടക്കും . ലിവർപ്പൂളിലെ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടക്കുക. ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് ഗ്രേറ്റ്‌ ബ്രിട്ടൺ സീറോമലബാർ രൂപതാ വികാരി ജനറൽ റവ മോൺ. ജിനോ അരിക്കാട്ട് MCBS മുഖ്യകർമ്മികനാകും. പ്രെസ്റ്റൺ കാത്തീഡ്രൽ വികാരി വെരി റവ ഫാ ബാബു പുത്തൻപുരക്കൽ, ഇടവക വികാരി ഫാ ആൻഡ്രൂസ് ചെതലൻ, ഫാ ജോസ് അന്തിയാംകുളം, ഫാ ജോസ് തേക്കുനിൽക്കുന്നതിൽ എന്നിവർ സഹകാർമ്മികരായിരിക്കും. ഉച്ചകഴിഞ്ഞു 2.30 ന് ഇടവക ദേവാലയത്തിന് അടുത്തുള്ള ഫോർഡ് കത്തോലിക്ക സെമിത്തേരിയിൽ സംസ്കരിക്കും.

ലിതർലാൻഡ് സീറോമലബാർ ഇടവക അംഗവും കുടുംബക്കൂട്ടയ്മ പ്രാർത്ഥനാലീഡറും മാതൃവേദിയിലെ സജീവ പ്രവർത്തകയുമായിരുന്നു മോളിചേച്ചി. ചങ്ങനാശ്ശേരി അതിരൂപത തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയാണ് മാതൃഇടവക. 2001 ൽ ബ്രിട്ടനിലേക്ക് കുടിയേറിയ ലാലുച്ചേട്ടനും കുടുംബവും 2006 മുതൽ വിഗണിൽ സ്ഥിരതാമസമാക്കി. മക്കൾ : മെർലിൻ, മെൽവിൻ, മരുമകൻ-ജെറിൻ.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതുദർശനം ഒഴിവാക്കി സർക്കാർ മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ടുള്ള ചടങ്ങുകളായിരിക്കും നടക്കുക. എന്നാൽ മൃതസംസ്കാര ശുശ്രൂഷകൾ ഓൺലൈൻ വഴി കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

https://youtu.be/g8oC5Xd_OqQ[1]

Facebook Live :-

https://www.facebook.com/313607902100769/live/[2]

YOUTUBE CHANNEL LINK :-

മേല്പറഞ്ഞ മാധ്യമങ്ങൾ വഴി രാവിലെ 10.45 മുതൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Endnotes:
  1. https://youtu.be/g8oC5Xd_OqQ: https://youtu.be/g8oC5Xd_OqQ
  2. https://www.facebook.com/313607902100769/live/: https://www.facebook.com/313607902100769/live/*
  3. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മിഷനുകളിലെയും , ഇടവകകളിലെയും തിരുപ്പിറവി ശുശ്രൂഷകളുടെ സമയക്രമം ഇങ്ങനെ , പ്രെസ്റ്റൻ കത്തീഡ്രലിൽ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും .: https://malayalamuk.com/news-gb-dioces-mass-timings/
  4. കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ; ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ട്, രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്ത്, വിവാദത്തില്‍ ആടിയുലഞ്ഞ് സിറോ മലബാര്‍ സഭ: https://malayalamuk.com/fake-documents-against-cardinal/
  5. യുക്മ നാഷണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നാളെ ബെർമ്മിങ്ങാമിൽ. പ്രസിഡന്റ് പദവിയ്ക്കായി റോജിമോൻ വർഗീസും മനോജ് പിള്ളയും നേർക്കുനേർ. അങ്കത്തട്ടിലെ സ്ഥാനാർത്ഥികൾ ഇവർ.: https://malayalamuk.com/uukma-national-election-2019-candidates/
  6. ജോസ് കണ്ണങ്കര എന്ന ജനകീയന് നാളെ യു.കെ മലയാളികളുടെ അന്ത്യോപചാരം: https://malayalamuk.com/uk-malayalees-will-pay-their-last-respects-to-jose-kannankara-tomorrow/
  7. “ആത്മിത്രമേ വിട…. നിത്യശാന്തിയിൽ വസിച്ചാലും….. “. പ്രിയ ജനത്തിന് അന്ത്യ യാത്രാ മൊഴിയുമേകി ജോസ് കണ്ണങ്കര എന്നന്നേക്കുമായ് വിടചൊല്ലി: https://malayalamuk.com/jose-kannankara-farewell-forever/
  8. ലിവർപൂൾ മലയാളി ജോസ് കണ്ണങ്കരയുടെ പൊതുദർശന ചടങ്ങ് പോലീസ് ഇടപെട്ട് നിർത്തി വെപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ജോസേട്ടനെ അവസാനമായി ഒരിക്കൽ കൂടി കാണാൻ സാധിക്കാത്ത വേദനയിൽ യുകെ മലയാളികൾ: https://malayalamuk.com/police-have-suspended-the-public-viewing-ceremony-of-liverpool-malayalee-jose-kannankara/

Source URL: https://malayalamuk.com/funeral-services-of-molly-antony/