ആ ചരിത്ര നേട്ടത്തിനടുത്തു ക്രിസ് ഗെയിൽ; അപൂർവ്വനേട്ടം കരസ്ഥമാക്കുന്ന ആദ്യ താരമാകും

by News Desk 6 | April 10, 2017 12:10 pm

ക്രിക്കറ്റ് ചരിത്രത്തില്‍ വിശേഷണങ്ങളില്ലാത്ത ചരിത്ര നേട്ടത്തിന് തൊട്ടരികെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഗെയ്‌ലിപ്പോള്‍.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുളള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഗെയ്‌ലിന് ഈ നേട്ടം സ്വന്തം പേരിലാക്കാം. ഗെയില്‍ ഈ നേട്ടം സ്വന്തമാക്കുമോയെന്ന കാത്തിരിപ്പിലാണ് ഇതോടെ ക്രിക്കറ്റ് ലോകം. കഴിഞ്ഞ രണ്ട് മത്സരത്തിലും ബംഗളൂരുവിനായി ഇറങ്ങിയ ഗെയ്‌ലിന് ടീമിന് കാര്യമായ സംഭാവന ചെയ്യാന്‍ ഇതുവരെയായിട്ടില്ല. ഹൈദരാബാദിനെതിരെ 32 റണ്‍സ് എടുത്ത് പുറത്തായ ഗെയ്ല്‍ ഡല്‍ഹിക്കെതിരെ ആറ് റണ്‍സെടുത്തും പുറത്തായി.

ഐപിഎല്ലില്‍ ഇതിനോടകം 94 മത്സരങ്ങള്‍ കളിച്ചിട്ടുളള ഗെയ്ല്‍ 42.77 ശരാശരിയില്‍ 3464 റണ്‍സ് എടുത്തിട്ടുണ്ട്. 153.07 ആണ് ഗെയ്‌ലിന്റെ സ്‌ട്രൈക്ക്‌റൈറ്റ്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.

ബംഗളൂരു നിരയില്‍ വിരാട് കോഹ്ലിയുടെ അഭാവം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ ഗെയിലിനെ  നിര്‍ബന്ധിതനായിട്ടുണ്ട്.

ഐപിഎല്ലില്‍ ഒരു വിജയവും ഒരു തോല്‍വിയുമാണ് രണ്ട് മത്സരം പിന്നിടുമ്പോള്‍ ബംഗളൂരുവിന്റെ സംമ്പാദ്യം. ആദ്യ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനോട് 35 റണ്‍സിന് തോറ്റ ബംഗളൂരു രണ്ടാം മത്സരത്തില്‍ ഡല്‍ഹിയെ 15 റണ്‍സിന് തോല്‍പിച്ചിരുന്നു

Endnotes:
  1. ലോകകപ്പ് ക്രിക്കറ്റിന് ഇനി അഞ്ചുനാൾ മാത്രം ; ടീമുകൾ, മത്സരക്രമം, ഇംഗ്ലണ്ടിലേയും വെയ്ൽസിലേയും വേദികൾ ഒറ്റനോട്ടത്തിൽ: https://malayalamuk.com/icc-cricket-world-cup-2019-team-players-schedule-venue-squad-analysis/
  2. ചരിത്ര മുഹൂർത്തവുമായി യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ . നാള നടക്കുന്ന ആദ്യ 20-20 ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്നത് 12 ടീമുകൾ. ഒന്നാം സമ്മാനം 1000 പൗണ്ട്: https://malayalamuk.com/south-east-20-20-cricket/
  3. ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം സൂപ്പർ പോരാട്ടത്തോടെ, ഒരുലക്ഷം പേർക്ക് കളികാണാവുന്ന സ്റ്റേഡിയം…..: https://malayalamuk.com/world-s-largest-cricket-stadium-set-to-opens-in-ahmedabad-in-march/
  4. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 6-ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒരുക്കം തുടങ്ങി; ജേതാക്കള്‍ക്ക് യുകെയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക; ആഷ്‌ഫോര്‍ഡില്‍ ഇത്തവണ പോരാട്ടം തീപാറും: https://malayalamuk.com/ashford-cricket-tournament-2/
  5. കുട്ടികളിൽ രോഗനിർണയം നടത്തുവാൻ ജനറ്റിക് സീക്വൻസിംങ്ങ് – ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം: https://malayalamuk.com/genome-sequencing/
  6. കരള്‍ പകുത്ത് നല്‍കിയ കൂട്ടുകാരന് താങ്ങായ സംഘടനയെ സഹായിക്കാന്‍ നോര്‍ത്താംപ്ടണില്‍ കാരുണ്യ സ്പര്‍ശത്തിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 22 ഞായറാഴ്ച നടക്കും; കളിയോടൊപ്പം കലാപരിപാടികളും ഒന്നിക്കുമ്പോള്‍ ഫീനിക്‌സ് ക്ലബ് ഒരുക്കുന്നത് ഒരു…: https://malayalamuk.com/phoenix-northampton-cricket-tournament/

Source URL: https://malayalamuk.com/gayle-eyes-10000-run-landmark/