വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടി, തമിഴ് നടനും മലയാളിമായ ആര്യയ്ക്ക് എതിരെ പരാതിയുമായി ജർമൻ യുവതി, പ്രധാനമന്ത്രിയെ സമീപിച്ചു

by News Desk 6 | February 21, 2021 5:42 am

തമിഴ് നടനും മലയാളിമായ ആര്യയ്ക്ക് എതിരെ തട്ടിപ്പ് ആരോപണങ്ങളുമായി ജർമൻ പൗരയായ യുവതി രംഗത്ത്. ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്‌നരാജ എന്ന യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്.

ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുൻപും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ആര്യയുമായി സൗഹൃദത്തിലായി എന്നാണ് യുവതി പറയുന്നത്. ചെന്നൈയിലെ ചില സുഹൃത്തുക്കൾ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടർന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നൽകിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു.

  ലാന്‍ഡിങ്ങിന് മുമ്പ് വിമാനം ആടിയുലഞ്ഞു; മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോയ യാത്രക്കാർക്ക് പരുക്ക്‌

പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആര്യയും അമ്മയും തന്നെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ആര്യ താനെന്ന ചതിക്കുകയാണെന്ന് മനസിലായത്. ഇത്തരത്തിൽ മറ്റുപലരെയും ആര്യ വഞ്ചിച്ചിട്ടുള്ളതായും യുവതി കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ ആര്യയിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.

Source URL: https://malayalamuk.com/german-citizen-against-tamil-movie-actor-arya/