വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. 2022 ഓഗസ്റ്റ് 15ന് രാഷ്ട്രം 76-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന്‍ വെടിഞ്ഞു. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.

ആ ചരിത്രദിനം രേഖപ്പെടുത്താനായി, ഡൽഹി ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി. നെഹ്റുവിന്റെ ആ സന്തോഷപ്രകടനം പിന്നീട് രാജ്യം പ്രതീകാത്മകമായി പിൻതുടരുകയായിരുന്നു. എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ഓർമ പുതുക്കികൊണ്ട് ഇന്ത്യൻ പതാക ഉയരുന്നു. പതാക ഉയർത്തൽ, അഭ്യാസപ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്.

രാജ്യമെമ്പാടും ഒരു ദേശീയ ആഘോഷമാണ് സ്വാതന്ത്ര്യ ദിനം. നമ്മുടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. രാജ്യമെമ്പാടും വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരത്തിന്റെ ആഴം കാണാനാവാത്തതാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാന്‍ ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ മെസേജായി കൈമാറാവുന്നതാണ്.

സ്വാതന്ത്ര്യ ദിനാശംസകള്‍
സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നുതന്ന മഹാത്മാക്കളെ നമിച്ചിടുന്നു. വളരട്ടെ നമ്മുടെ രാജ്യസ്‌നേഹം, ഉയരട്ടെ നമ്മുടെ മൂവര്‍ണ്ണ പതാക വാനോളം – ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
ഭാരതം എന്റെ നാടാണ്. ഓരോ ഭാരതീയനും എന്റെ സഹോദരീ സഹോദരന്‍മാരാണ്. ഒരു ഭാരതീയനായതില്‍ നമുക്ക് അഭിമാനിക്കാം – ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍
വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് മോചനമേകി സ്വതന്ത്ര്യമായൊരു ലോകം ഞങ്ങള്‍ക്കായി തുറന്നിട്ടുതന്ന എല്ലാ ധീരദേശാഭിമാനികളെയും സ്മരിച്ച് ഈ സ്വാതന്ത്ര്യമധുരം നമുക്ക് നുകരാം – സ്വാതന്ത്ര്യദിനാശംസകള്‍
അഭിമാനിക്കാന്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടിയെത്തി. ഓര്‍ക്കുക, ഒരുപാട് പേരുടെ ത്യാഗത്തിന്റെ വിലയാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ പുലരിയില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശസകള്‍
മതാന്ധതയ്‌ക്കെതിരേ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാതന്ത്ര്യദിനം നമ്മെ ചുമതലപ്പെടുത്തുന്നു – എവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.

പിറന്ന മണ്ണും പെറ്റമ്മയും സ്വർഗ്ഗത്തെക്കൾ മഹത്തരമാണ്‌.. അവകാശങ്ങൾക്കായി ഏതറ്റം വരെയും സമരം ചെയ്യും, എന്നാൽ രാജ്യത്തോടുള്ള കടമകൾ ജലരേഖയാണ് നാമോരുരുത്തർക്കും. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പിന്നെ ക്രിക്കറ്റ്‌ കളി ജയിക്കുംമ്പോഴും കാണിക്കനുള്ളതല്ല ഈ രാജ്യ സ്നേഹം എന്നാ സാധനം. അത് മനസിൽ എപ്പോഴും ഉണ്ടാവേണ്ട വികാരമാണ്. മേൽ പറഞ്ഞ ദിനങ്ങളിൽ പ്രൊഫൈൽ ചിത്രം മാറ്റിയതുകൊണ്ട് ഭാരതത്തിന്റെ ശക്തി കൂടുമെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോഴും ഒരു നല്ല ഭാരതീയനായി ജീവിക്കുക അതിലൂടെ നമ്മുടെ പാരമ്പര്യവും സംസ്കാരവും മറ്റുള്ളവർക്ക് പകര്ന്നു കൊടുക്കുക. നട്ടെല്ല് നിവർത്തി ഞാൻ ഭാരതീയനാണ് എന്ന് പറയുംമ്പോഴാണ് ഒരു യഥാർത്ഥ ഭാരതീയൻ ജനിക്കുന്നത്.

സ്വാതന്ത്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ത്രിവര്‍ണ്ണ പതാക അഭിമാനത്തോടെ ഉയര്‍ത്തും പിന്നെ കടയില്‍ നിന്നും വാങ്ങുന്ന ചൈനീസ് പ്ലാസ്റിക് പതാക മറ്റുള്ളവര്‍ക്ക് നല്‍കും അതവര്‍ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുകയും ചെയ്യും രാജ്യത്തോടും പതകയോടും കാണിക്കുന്ന ഏറ്റവും വലിയ അവഹേളനം. സ്വാതന്ത്യ ദിനവും റിപ്പബ്ലിക് ദിനവും കഴിഞ്ഞു ആഴ്ചകള്‍ കഴിഞ്ഞാലും കൊടിമരത്തില്‍ പതാക കാണാം. ഇത് കണ്ടുനില്കുന്ന നിയമപാലകര്‍ കണ്ടില്ലന്ന ഭാവം നടിച്ചു പോകുന്നു. വളരെ കാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്യം ഒരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാം ഇന്ന് ദുരുപയോഗം ചെയ്യുകയാണ് . ഈ സ്വാതന്ത്യദിനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഭാരതം പൂര്‍ണമായും പട്ടിണിയില്‍ നിന്നും തൊഴിലില്ലയ്മയില്‍ നിന്നും പൂര്‍ണമായും മുക്തമായ ഭാരതം…… സ്ത്രീകൾ സുരക്ഷിതമായ ഭാരതം….. ജാതി വെറിയില്ലാത്ത ഭാരതം…….ലോകത്തിനു മാതൃകയാവുന്നു ഭാരതം…… കൈകൾ കോർക്കാം നല്ലൊരു ഭാരതത്തിനായി.

പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവിതവും എന്നും നിലനില്‍ക്കട്ടെ – ഏവര്‍ക്കും മലയാളം യുകെ ന്യൂസ് കുടുംബത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍

ബിജോ തോമസ് അടവിച്ചിറ