ബിജോ തോമസ് അടവിച്ചിറ

പുളിങ്കുന്ന്: മഴ ശ​ക്ത​മാ​യ​തും, കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ വ​ര​വു വ​ർ​ധി​ച്ച​തും മൂ​ലം കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​ർ​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​ന്ന​ലെ​യു​മാ​യി അ​ര​യ​ടി​യോ​ളം ജ​ല​നി​ര​പ്പു​യ​ർ​ന്നു. ഇ​തോ​ടെ കു​ട്ട​നാ​ട്ടി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. എ​ന്നാ​ൽ ക​ട​ലി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​ത് ഒ​രു പ​രി​ധി​വ​രെ ജ​ല​നി​ര​പ്പു ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​തി​രു​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് ക​ർ​ഷ​ക​രെ​യ​ട​ക്കം ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.   ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ളാ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ മ​ന​സി​ൽ ഭീ​തി നി​റ​യ്ക്കു​ന്ന​ത്.

റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പ​ടു​ന്ന നി​ല​യി​ലേ​ക്ക് ഇ​നി​യും ജ​ല​നി​ര​പ്പു​യ​രാ​ത്ത​തും ആ​ശ്വാ​സം പ​ക​രു​ന്നു.   ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് ജ​ങ്കാ​ർ സ​ർ​വീ​സു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ മു​ത​ൽ വൈ​ശ്യം​ഭാ​ഗം ജ​ങ്കാ​ർ സ​ർ​വീ​സ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ നി​ർ​ത്തി​വ​ച്ചു. പു​ളി​ങ്കു​ന്ന് ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തി​പ്പി​ന് വെ​ള്ള​പ്പൊ​ക്കം ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കാ​വാ​ലം ജ​ങ്കാ​ർ ക​ട​വ് ഉ​യ​ർ​ത്തി​യ​തി​നാ​ൽ സ​ർ​വീ​സ് ന​ട​ത്തി​പ്പി​ന് ഇ​തു​വ​രെ ത​ട​സ​മു​ണ്ടാ​യി​ട്ടി​ല്ല. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ട്ട​നാ​ട്ടി​ൽ വൈ​ദ്യു​തി ലൈ​നു​ക​ളി​ലെ ത​ക​രാ​റും വൈ​ദ്യു​തി മു​ട​ക്ക​വും പ​തി​വാ​യി.  ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രിക്കുന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം ഏ​റ്റ​വു​മ​ധി​കം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പാ​ട​ത്ത് കെ​ട്ടി​ക്കി​ട​ത്തു​ന്ന മ​ഴ​വെ​ള്ളം യ​ഥാ​സ​മ​യം വ​റ്റി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി മു​ട​ക്കം ത​ട​സ​മാ​കു​ന്നു​ണ്ട. ര​ണ്ടാം​കൃ​ഷി​യി​ല്ലാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലെ തു​രു​ത്തു​ക​ളി​ലും പു​റം​ബ​ണ്ടി​ലു​മാ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.

പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മേ​ച്ചേ​രി വാ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.  പുളിക്കുന്നു എൻജിനിയറിങ്‌ കോളേജ് മങ്കൊമ്പു ദേവി ക്ഷേ​ത്രം റോ​ഡ് പ​കു​തി​യി​ല​ധി​കം മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ക​ണി​യാം​മു​ക്ക് മു​ത​ൽ കൊ​ച്ചാ​ലും​മൂ​ട് പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. മ​ല​വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട. പു​ളി​ങ്കു​ന്ന്  താലൂക്ക് ആശുപത്രി മുൻപിലുള്ള പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ജ​ല​ഗ​താ​ഗ​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ നീ്ക്കം ​ചെ​യ്യാ​ൻ ഇ​ന്നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

കേരളത്തെ മുക്കിയ കഴിഞ്ഞ പ്രളയത്തിൽ 100 കോടിയിലധികം രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചതായാണ് കണക്കുകൂട്ടല്‍.  നഷ്ടങ്ങളുടെ കണക്കുകള്‍ ഓരോ വര്‍ഷവും ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും രണ്ടാം കൃഷി നശിക്കാത്ത വര്‍ഷങ്ങളില്ല. അങ്ങനെ വരുമ്പോള്‍ പുഞ്ചകൃഷിക്ക് ഉപരിയായ ഒരു കൃഷിക്ക് പാകമാണോ കുട്ടനാട്ടിലെ പാടങ്ങള്‍ എന്ന ചോദ്യമാണ് ഉയരുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അല്ല എന്ന തന്നെയാണ് വിദഗ്ദ്ധരുടെ മറുപടി. അതിനുള്ള ന്യായങ്ങളും അവര്‍ നിരത്തുന്നു.

കുട്ടനാടും വയലുകളും

സവിശേഷമായ ഭൂപ്രകൃതിയും ജലപ്രകൃതിയുമുള്ള തണ്ണീര്‍ത്തടമാണ് കുട്ടനാട്. വേമ്പനാട് തണ്ണീര്‍ത്തടത്തിന്റെ ഭാഗം. പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ എത്തിച്ചേരുന്ന ഡെല്‍റ്റ പ്രദേശം. ശരാശരി മഴ ലഭിക്കുന്ന ഒരു വര്‍ഷം 10074 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കുട്ടനാട്ടിലേക്ക് എത്തിച്ചേരും. ജൂണ്‍ മുതല്‍ ഓഗസ്ത് വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ മാത്രം 300 ദശലക്ഷം ഘനമീറ്റര്‍ ജലം ഇവിടേക്കെത്തും എന്നാണ് കണക്ക്. അധികമായി കുട്ടനാട്ടിലേക്കെത്തുന്ന വെള്ളം ഭൂരിഭാഗവും വേമ്പനാട് കായല്‍വഴി ഒഴിഞ്ഞ് പോവാറാണ് പതിവ്. എന്നാല്‍ വേമ്പനാടിന്റെ ജലവാഹക ശേഷിക്കനുസരിച്ചായിരിക്കും ഈ ഒഴിഞ്ഞുപോക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ഇതിനെ ആശ്രയിച്ചാണ്.

നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും മണലും അടിഞ്ഞ് പ്രകൃത്യാ ഉണ്ടായതാണ് ആദിമ കുട്ടനാട്. പിന്നീട് വേമ്പനാട് കായലില്‍ നികത്തിയെടുത്ത പ്രദേശങ്ങളാണ് പുതുകുട്ടനാട്. നദികള്‍ ഒഴുകിയെത്തി ഉണ്ടായ ഫലഭൂയിഷ്ടിയുള്ള കുട്ടനാടിന്, കുട്ടനാട്ടിലെ വയലുകള്‍ക്ക് കൃഷി അല്ലാതെ മറ്റൊരു ധര്‍മ്മം കൂടിയുണ്ട്; മഴക്കാലത്ത് ആ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ പരന്നൊഴുകാന്‍ അനുവദിക്കുക എന്നതാണത്. പാടശേഖരങ്ങളും കനാലുകളും കായലും ചേര്‍ന്ന ജലപ്പരപ്പാണ് കുട്ടനാടിന്റെ ജലവാഹകശേഷി നിര്‍ണയിക്കുന്നത്.

കാര്‍ഷിക മേഖലകള്‍

കുട്ടനാട് രണ്ട് മേഖലകളാണ്. 31,000 ഹെക്ടര്‍ വരുന്ന വരണ്ട പ്രദേശവും 66,000 ഹെക്ടര്‍ വെള്ളം കെട്ടി നില്‍ക്കുന്ന താഴ്ന്ന പ്രദേശവും. സമുദ്ര നിരപ്പില്‍ നിന്ന് 0.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന് കിടക്കുന്ന വരണ്ട പ്രദേശത്ത് സാധാരണഗതിയില്‍ വെള്ളപ്പൊക്കം അനുഭവപ്പെടാറില്ല. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.6 മീറ്റര്‍ ഉയരത്തിലുള്ളവയും 2.2 മീറ്റര്‍ താഴ്ന്ന പ്രദേശങ്ങളും പെടും. ഇതില്‍ സമുദ്രനിരപ്പില്‍ നിന്ന് താഴെയുള്ള അമ്പതിനായിരത്തോളം ഹെക്ടറാണ് പുഞ്ചപ്പാടങ്ങള്‍. ഇതില്‍ മുപ്പതിനായിരം ഹെക്ടര്‍ കരപ്പാടങ്ങളും ഒമ്പതിനായിരം ഹെക്ടര്‍ കരിനിലങ്ങളുമാണ്; 13,000 ഹെക്ടര്‍ കായല്‍ നികത്തിയെടുത്ത നിലങ്ങളും. കായല്‍ നിലങ്ങള്‍ സാധാരണ കൃഷിനിലങ്ങളേക്കാള്‍ താഴ്ന്നാണ് കിടപ്പ്.

കുട്ടനാടിനെ ആറ് കാര്‍ഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. അപ്പര്‍കുട്ടനാട്, ലോവര്‍കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറംകരി, കായല്‍ നിലങ്ങള്‍, വൈക്കംകരി എന്നിങ്ങനെ. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികള്‍ വന്നെത്തുന്ന മുകള്‍ ഭാഗമാണ് അപ്പര്‍കുട്ടനാട്. വേമ്പനാട് കായലില്‍ നിന്ന് നികത്തിയെടുത്തവയാണ് കായല്‍ നിലങ്ങള്‍. തണ്ണീര്‍മുക്കം ബണ്ടിന് വടക്കായി എക്കല്‍ കുറഞ്ഞ ചെളി നിറഞ്ഞ പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്ന താഴ്ന്ന പ്രദേശമാണ് ലോവര്‍ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്ന പ്രദേശവും ഇത് തന്നെ. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കന്‍ കുട്ടനാട്. നാലായിരത്തോളം ഏക്കറില്‍ അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് പുറക്കാട് കരി.

മൂന്ന് വര്‍ഷത്തില്‍ ഒരിക്കലില്‍ നിന്ന് രണ്ടാംകൃഷിയിലേക്കെത്തുമ്പോള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം കൃഷി ചെയ്യുന്ന നിലങ്ങളായിരുന്നു കുട്ടനാട്ടിലേത്. പിന്നീട് അത് കാലക്രമേണ വര്‍ഷാവര്‍ഷമുള്ള പുഞ്ചകൃഷിയിലേക്ക് മാറി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കൊയ്യുന്ന പുഞ്ച കൃഷിയാണ് കുട്ടനാട്ടിലെ പ്രധാന കൃഷി. എന്നാല്‍ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പുഞ്ചയ്ക്ക് പുറമെ രണ്ടാമതൊരു കൃഷി കൂടി ഇറക്കാന്‍ കര്‍ഷകരും കൃഷിവകുപ്പും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കാലങ്ങളായി കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാംകൃഷിയും ചെയ്തുവരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ വിതയിറക്കി ഓഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ കൊയ്യുന്നതാണ് രണ്ടാംകൃഷി. നദികളില്‍ നിന്ന് ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ വയലുകളില്‍ അടിയുന്ന എക്കല്‍ ഈ കൃഷിക്ക് സഹായകമാകുമെന്നാണ് കൃഷിവകുപ്പിന്റെയും കര്‍ഷകരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ അഞ്ച് ദിവസത്തിലധികം തുടര്‍ച്ചയായി മഴ പെയ്താല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരും. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെല്ലാം വെള്ളത്തിനടിയിലാവും. രണ്ട് ദിവസത്തിനകം വെള്ളമിറങ്ങിയില്ലെങ്കില്‍ കൃഷി നശിക്കുകയും ചെയ്യും.

മഴക്കാലത്ത് കുട്ടനാട്ടില്‍ വെള്ളമുണ്ടാവും. വെള്ളപ്പൊക്കമായി രൂപപ്പെട്ടില്ലെങ്കിലും പല വര്‍ഷങ്ങളിലും അരപ്പൊക്കത്തിലധികം വെള്ളം വയലുകളില്‍ നിറയും. കുട്ടനാട്ടിലെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കും കാര്‍ഷിക അഭിവൃദ്ധിക്കും അത് ആവശ്യമാണ് താനും. എന്നാല്‍ ഒഴുകി വരുന്ന വെള്ളത്തെ ശേഖരിച്ച് നിര്‍ത്തി, പരന്നൊഴുകാന്‍ അനുവദിക്കുക എന്ന വയലുകളുടെ ധര്‍മ്മത്തെ അവഗണിച്ചുകൊണ്ടാണ് കര്‍ഷകര്‍ കൃഷിവകുപ്പിന്റെ അനുവാദത്തോടെ കൃഷിയിറക്കുന്നത്.