എറണാകുളത്ത് കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വ്യവസായി എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് തിരിച്ചിറക്കിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന വ്യവസായിയുടെ കുടുംബം സുരക്ഷിതരാണ്.

സാങ്കേതിക തകരാറെന്നാണ് പ്രാഥമിക നിഗമനം.വ്യോമയാന അധികൃതരെത്തി കൂടുതല്‍ പരിശോധന നടത്തും’. ഹെലികോപ്റ്ററിലുണ്ടായിരുന്നത് ഏഴ് പേരെന്നും എല്ലാവരും സുരക്ഷിതരെന്നും ഡിസിപി.

ആദ്യം നന്നായി പേടിച്ചു, നേരെ വന്ന് ഒറ്റ വീഴ്ച. പൈലറ്റും ഞാനും കൂടി ഗ്ലാസ് നീക്കി അദ്ദേഹത്തെ താഴേക്കിറക്കി. പുള്ളി ചെയ്ത പുണ്യപ്രവര്‍ത്തികള്‍ കൊണ്ടാണ് ഒരു പോറലുപോലും ഏല്‍ക്കാഞ്ഞത്..’ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത് കണ്ട ദൃക്‌സാക്ഷി രാജേഷ് പറഞ്ഞു

ഹെലികോപ്റ്റര്‍ സേഫ് ലാന്റ് ചെയ്യുകയായിരുന്നു. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. സ്‌കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.

യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്‌ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപാണ് അടിയന്തര സാഹചര്യമുണ്ടായത്. ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

സംഭവം കണ്ട ദൃക്‌സാക്ഷിയായ രാജേഷും പൈലറ്റും ചേർന്നാണ് യൂസഫലിയേയും ഭാര്യയേയും പുറത്തെത്തിച്ചത്.തലനാരിഴയ‌്ക്കാണ് വൻ അപകടം ഒഴിവായതെന്ന് രാജേഷ് പറയുന്നു.