കാരുണ്യത്തിൻെറ കരസ്പർശവുമായി സ്കെന്തോർപ്പിൽ നിന്നും ഒരുകൂട്ടം മലയാളികൾ .സ്വന്തമായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇവർ തങ്ങളുടെ സഹായം സ്വീകരിച്ചവരുടെയും പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോൾ ഈ കാരുണ്യപ്രവർത്തിയുടെ മാറ്റ് ഇരട്ടിയാക്കുന്നു. ആദ്യ ഭവനം കുട്ടനാട്ടിൽ .

by News Desk | February 12, 2020 1:36 pm

പ്രളയ ദുരിതത്തിലും സാമ്പത്തിക തകർച്ചയിലും തളർന്നിരിക്കുന്നവർക്ക് ഒരു കൈത്താങ്ങായി സ്കെന്തോർപ്പിൽ നിന്നും ഒരു കൂട്ടം മലയാളികൾ . പ്രളയദുരിതത്തിൽ കിടപ്പാടം പോലും പ്രകൃതി തട്ടിയെടുത്തൊപ്പോൾ നോക്കി നിൽക്കാനേ നമുക്ക് കഴിഞ്ഞുള്ളു .ഇപ്രകാരം , കിടപ്പാടം തട്ടിയെടുത്ത് പ്രകൃതി ക്രൂരത കാണിച്ചപ്പോൾ ആ കുടുംബത്തിന് കാരുണ്യ തൈലവുമായി ഒരു കൂട്ടം മലയാളികൾ . മനുഷ്യന് അത്യാവശ്യം വേണ്ട മൂന്ന് കാര്യങ്ങൾ ആണ് വായു , ഭക്ഷണം , പാർപ്പിടം . ഇതിൽ മൂന്നാമത്തെ കാര്യം ചെയ്യാൻ സാധിച്ചതിന്റെ കൃതാർത്ഥതയിൽ വരും വർഷങ്ങളിൽ കൂടുതൽ വീട് വച്ചുനൽകാനുള്ള തയാറെടുപ്പിലാണ് ഇവർ.തങ്ങളുടെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചു ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം സാഷാത്കരിക്കാൻ ഇവർ കാണിച്ച ആത്മാർത്ഥത എത്ര പ്രശംസിച്ചാലും മതി വരില്ല. മറ്റുള്ളവർക്കും ഇത് ഒരു മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നു . സ്വന്തമായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇവർ തങ്ങളുടെ സഹായം സ്വീകരിച്ചവരുടെയും പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോൾ ഈ കാരുണ്യ പ്രവർത്തിയുടെ മാറ്റ് ഇരട്ടിയാക്കുന്നു. ‘നിന്റെ വലതുകൈ ചെയ്യുന്നത് നിന്റെ ഇടതു കൈ അറിയാതിരിക്കട്ടെ’. എന്തിനും ഏതിനും പരസ്യം ചെയ്ത് കൊട്ടിഘോഷിക്കുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കൂട്ടായ്‌മ .ഇത് തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നതും.

ആദ്യ ഭവനം ഉയർന്നത് കുട്ടനാട്ടിൽ .കുട്ടനാട്ടിലെ കൈനടിയിൽ ആണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത് . സെയിന്റ് മേരീസ് പള്ളിയിലെ വികാരി അച്ചൻ ജോസഫ് നാല്പതംകുളം വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.

വരും വർഷങ്ങളിൽ കൂടുതൽ വീടുകൾ വച്ചു കൊടുക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും സാമ്പത്തികയി താഴ്ന്നുനിൽക്കുന്നവർക്ക് , വീട് ഇല്ലാതെ കഷ്ട്ടപെടുന്നുണ്ടെങ്കിൽ ബന്ധപ്പെടുക .ആരെങ്കിലും ഇവരുടെ ആശയങ്ങളോടെ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെങ്കിലും താഴെകാണുന്ന ഫോൺ നമ്പറിൽ ബന്ധപെടുക . 07508825534

Endnotes:
  1. അവിടെ ഞാൻ കണ്ടു പലനിറത്തിലും വർണ്ണത്തിലുമുള്ള കുറെ ദൈവങ്ങളെ !!! പ്രളയ ഭൂമിയിലും നിറം പകർന്ന മനുഷ്യനന്മയുടെ ആ യാത്ര……: https://malayalamuk.com/floods-kuttanadan-true-story/
  2. കാരൂർ സോമൻ പ്രവാസി സാഹിത്യത്തിലെ ബഹുമുഖ സാന്നിധ്യ൦: https://malayalamuk.com/a-multifaceted-presence-in-karur-soman-iterature/
  3. പ്രളയ ദുരിതാശ്വാസ പടവുകൾ കയറി ഇറങ്ങുമ്പോൾ…. ‘നന്ദി’ കൈവിടാതെ …….. മലയാളം യുകെയിൽ ധനപാൽ എഴുതുന്നു: https://malayalamuk.com/dhanapal-artilce-on-inefficency-of-flood-relief-distribution/
  4. നിങ്ങൾ വിൽ എഴുതിയിട്ടുണ്ടോ? നിങ്ങൾ സ്വന്തമായി എഴുതുന്ന വിൽ നിയമപരമായി സാധുതയുണ്ടോ? ആർക്കൊക്കെയാണ് നിയമപരമായി വിൽ എഴുതുവാൻ കഴിയുന്നത്? വിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? നിങ്ങളുടെ കൈകളിൽ ഉള്ള വില്ലിൽ നിങ്ങളും, സാക്ഷികളും ഒപ്പിട്ടിട്ടുണ്ടോ? വില്ലിനെക്കുറിച്ച്‌  അറിയേണ്ടതെല്ലാം ഇവിടെ വായിക്കുക: https://malayalamuk.com/everything-about-will-service/
  5. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: https://malayalamuk.com/fifa-world-cup-2018-schedule/
  6. കൂ​ട​ത്താ​യി കേസ് കു​റ്റ​പ​ത്രം വൈ​കും; 90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ല്ലെ​​​ങ്കിൽ ജോളിക്ക് ജാമ്യമോ ? പോലീസ് കാണുന്നത് മറ്റൊരു ബുദ്ധി: https://malayalamuk.com/kudathayi-joli-kuttapathram/

Source URL: https://malayalamuk.com/helping-hand-house-at-kuttanadu/