ഇംഗ്ലണ്ട് – ന്യൂസിലൻഡ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല ; ഇന്നിംഗിസ് വിജയം നേടിയത് ന്യൂസിലൻഡ് എങ്കിലും ഭാഗ്യം തുണച്ചത് ഇംഗ്ലണ്ടിന്

by News Desk 6 | November 29, 2019 11:29 am

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിംഗ്സ് വിജയമാണ് ആതിഥേയരായ ന്യൂസിലൻഡ് സ്വന്തമാക്കിയത്. എന്നാൽ കനത്ത തോൽവി വഴങ്ങിയെങ്കിലും ഒരു കാര്യത്തിൽ ഇംഗ്ലണ്ടിന് ആശ്വസിക്കാം. ഐസിസി യുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല ഈ മത്സരമെന്നതാണ് അത്. ഇക്കാര്യം കൊണ്ട് തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടീമുകളുടെ പോയിന്റിനെ ഈ മത്സരത്തിലെ ജയപരാജയം ബാധിക്കില്ല. അല്ലായിരുന്നെങ്കിൽ ന്യൂസിലൻഡ് ഈ മത്സരത്തിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 60 പോയിന്റുകൾ നേടിയേനെ.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നിയമം അനുസരിച്ച് ഓരോ ടീമും മൂന്ന്‌ വീതം ടെസ്റ്റ് പരമ്പരകളാണ് നാട്ടിലും, വിദേശത്തും കളിക്കേണ്ടത്. ഈ പരമ്പരകളിലെ പോയിന്റുകളാണ് ചാമ്പ്യൻഷിപ്പിൽ കണക്കിലെടുക്കുക. ഇതനുസരിച്ച് ഇംഗ്ലണ്ടിന്റെ വിദേശ പരമ്പരകൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ( 4 മത്സര പരമ്പര), ശ്രീലങ്കയ്ക്കെതിരെയും (2 മത്സര പരമ്പര), ഇന്ത്യയ്ക്കെതിരെയുമാണ്(5 മത്സര ടെസ്റ്റ് പരമ്പര). ഈ മൂന്ന് പരമ്പരകളിലെ ജയപരാജയങ്ങൾ മാത്രമേ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ പോയിന്റിനെ ബാധിക്കൂ.

ന്യൂസിലൻഡിനെതിരെ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്റെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ഈ മത്സരങ്ങൾ പോയിന്റിന് പരിഗണിക്കില്ല. അത് കൊണ്ട് തന്നെ കിവീസിനെതിരായ ആദ്യ ടെസ്റ്റിലെ കനത്ത പരാജയം ഇംഗ്ലണ്ടിനെ അത്ര കാര്യമായി അലട്ടില്ല.

Endnotes:
  1. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യയ്ക്ക് എതിരാളികൾ ഇനി ഈ വമ്പന്മാർ; ഇന്ത്യക്കു ബാക്കിയുള്ളത് ഒമ്പത് ടെസ്റ്റു മത്സരങ്ങൾ: https://malayalamuk.com/world-test-championship-india-matches/
  2. രാഹുലിന്റെ സെഞ്ചുറി പാഴായി; കിവീസിനു മുന്നിൽ മുട്ടുമടക്കി ഇന്ത്യ, ഏകദിന പരമ്പര ന്യൂസിലൻഡ് തൂത്തുവാരി: https://malayalamuk.com/india-new-zealand-3rd-odi-kl-rahul-century/
  3. രണ്ടാം സ്ഥാനത്തുള്ള ടീമിനെക്കാൾ ബഹുദൂരം മുൻപിൽ ഇന്ത്യ; കുതിച്ചെത്തി ഓസ്‌ട്രേലിയയും…: https://malayalamuk.com/icc-world-test-championship-table-india-at-top-australia-move-to-second/
  4. സ്മിത്തും ലിയോണും കരുത്തായി, 251 റണ്‍സിന്റെ ഓസ്ട്രലിയന്‍ വിജയം; സെഞ്ചുറിയിലും സ്മിത്തിനെ തിരഞ്ഞുപിടിച്ചു വിമർശിച്ചു ഇംഗ്ലീഷ് പത്രങ്ങള്‍: https://malayalamuk.com/shouldve-banned-him-for-life-english-tabloids-react-on-steve-smiths-century-in-ashes/
  5. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പി. വി സിന്ധുവിന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ : ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ വനിത.: https://malayalamuk.com/pv-sindhu-wins-gold-medal-at-world-badminton-championships/
  6. ബര്‍മിംഗ്ഹാമില്‍ തീപാറും; ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇറങ്ങുമ്പോൾ തന്നെ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് ത്രസിപ്പിക്കുന്ന റെക്കോഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഐ സി സിയും……: https://malayalamuk.com/englands-1000th-test-match-the-story-in-numbers/

Source URL: https://malayalamuk.com/heres-why-new-zealand-vs-england-series-is-not-part-of-icc-world-test-championship/