31 ഒക്ടോബറിനുള്ളിൽ ബാധ്യതകൾ ഇല്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറാനുള്ള യുകെയുടെ തീരുമാനത്തെ എതിർക്കുന്ന ബില്ലിന്റെ അവസാനഘട്ടം ഹൗസ് ഓഫ് ലോർഡ്സ് സഭ പാസാക്കി. 31 ഒക്ടോബറിൽ നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത എത്രമാത്രം ?

by News Desk | September 7, 2019 3:27 am

നിയമം ആയേക്കാവുന്ന ബില്ലിന് പക്ഷേ ബ്രെക്സിറ്റിന് തടയിടാൻ കഴിയില്ല. ലേബർ എംപി ഹിലരി ബെൻ അവതരിപ്പിച്ച ബിൽ പ്രകാരം ബോറിസ് ജോൺസണിന് ഒക്ടോബർ 19 നുശേഷവും കാലാവധി ചോദിക്കാം. എന്നാൽ ബ്രെക്സിറ്റിനുള്ള സമയപരിധി 31 ജനുവരി 2020 കടക്കുമെന്ന് മാത്രം. ആ രീതിയിൽ അല്ലാത്ത രണ്ട് സാധ്യതകൾ ഇപ്പോൾ നിലവിലുണ്ട്
ഒന്ന് :ബ്രക്‌സിറ്റിനെ പറ്റി എംപിമാർക്ക് ഇടയിൽ മറ്റൊരു വോട്ടെടുപ്പ് നടക്കുക രണ്ട്: യൂണിയനിൽനിന്ന് ഡീൽ ഇല്ലാതെ പിന്മാറുക. ഈ രണ്ടു സാധ്യതകളും ബ്രെക്സിറ്റ് ഡേറ്റ് നീട്ടുന്നതിനെപ്പറ്റി പരാമർശിച്ചിട്ടില്ല.

പുതിയ ബിൽ പ്രകാരം യുകെ പ്രൈംമിനിസ്റ്ററിന് യൂറോപ്യൻ കൗൺസിലിനോട് പുറത്തുവരാൻ കൂടുതൽ സമയം അഭ്യർത്ഥിക്കാം. എന്നാൽ അതിനായി ‘കൃത്യമായ’ ഒരു സമയം പറയുന്നില്ല എന്ന കാര്യവും പ്രസക്തമാണ് . പ്രധാനമന്ത്രി ബോറിസ് ജോൺസണ് അത് ചെയ്യാതിരിക്കാനുള്ള അവകാശവും ഉണ്ട് പക്ഷേ കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് മാത്രം. ബ്രെക്സിറ്റ് മിനിസ്റ്റർ കലന്നാർ പ്രഭു പറയുന്നത് നിയമാനുസൃതമായ നടപടികൾ മാത്രമേ സ്വീകരിക്കൂ എന്നാണ്.

നിലവിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ബ്രെക്സിറ്റിനുള്ള തീയതി നീട്ടി നൽകേണ്ടതാണ്. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കന്മാർ ഇനി ഒരു വൈകിക്കൽ കൂടി അനുവദിക്കാൻ സാധ്യതയില്ല. യുകെയിലെ എംപിമാരുടെ വിസമ്മതവും യൂറോപ്യൻ കൗൺസിലിന്റെ വിമുഖതയും കൂടി ആകുമ്പോൾ ബോറിസ് ജോൺസണിൻെറ മനസ്സിലുള്ള കരാർ രഹിത ബ്രെക്സിറ്റ്‌ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.

Endnotes:
  1. കരാർ രഹിത ബ്രെക്സിറ്റ്‌ നമ്മെ ബാധിക്കുന്നത് എങ്ങനെയൊക്കെയെന്ന് മലയാളം യുകെ നടത്തുന്ന അന്വേഷണം. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പത്തു കാര്യങ്ങൾ അറിയാൻ ……: https://malayalamuk.com/brexit-malayalam-uk-special-report/
  2. നോ ഡീൽ ബ്രെക്സിറ്റ്‌ : മറ്റ് യൂറോപ്യൻ യൂണിയനിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ ബ്രെക്സിറ്റ്‌ എങ്ങനെ ബാധിക്കും?: https://malayalamuk.com/no-deal-brexit-how-will-brexit-affect-british-citizens-living-in-other-eu-countries/
  3. ഒക്ടോബർ 31-ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പൂർണമായും പുറത്തു കടക്കുന്നതോടുകൂടി യൂറോപ്യൻ യൂണിയൻ ഫ്രീ മൂവ്മെന്റ് റൂൾ അവസാനിക്കുമെന്ന് യുകെ ഗവൺമെന്റ്.: https://malayalamuk.com/the-uk-government-says-the-eu-free-movement-rule-will-end-with-britain-exiting-the-eu-on-31-october/
  4. വ്യാപാര കരാർ ഇല്ലാതെ തന്നെ ബ്രെക്സിറ്റിനായി തയ്യാറെടുക്കുക ; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പരിവർത്തന കാലയളവ് നീട്ടാൻ യൂറോപ്യൻ യൂണിയനോട്‌ അഭ്യർത്ഥിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ: https://malayalamuk.com/the-government-is-firm-in-its-decision-not-to-request-the-eu-to-extend-the-transition-period/
  5. വ്യാപാരകരാറുകൾ കൂടാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്തെത്തുമോ? ആശങ്കകൾ ഏറെ. നോ ഡീൽ ബ്രെക്സിറ്റ്‌ നമ്മളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും?: https://malayalamuk.com/how-will-no-deal-brexit-affect-our-lives/
  6. ആഹ്ലാദിപ്പിച്ചും കണ്ണീരണിയിച്ചും ബ്രെക്സിറ്റ്‌ ; വികാരനിർഭരനായി ഫ്രഞ്ച് പ്രസിഡന്റ്‌. ബ്രിട്ടന്റെ പുതിയ ഉദയമാണിതെന്ന് ബോറിസ് ജോൺസൻ.: https://malayalamuk.com/brexit-uk-begins-new-chapter-outside-european-union/

Source URL: https://malayalamuk.com/how-likely-is-it-to-brexit-on-the-no-deal-on-31-october/