ലിവർപൂൾ മലയാളികൾ റെജിയുടെ പത്തനംതിട്ടയിലെ വീട്ടിൽ എത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ സഹായം കൈമാറി

by News Desk | April 8, 2021 2:17 am

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഈസ്റ്റർ ചാരിറ്റിയുടെ ശേഖരിച്ച മൂന്നുലക്ഷത്തി എൺപത്തയ്യായിരത്തി അറുനൂറ്റി അൻപത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക് (3845 പൗണ്ട് ), ബുധനാഴ്ച വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടിൽ എത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) കമ്മറ്റി അംഗം ബിനോയ് ജോർജ് റെജിക്ക്‌ കൈമാറി ലിവർപൂൾ മലയാളികളായ, മജു വർഗീസ്, സാബു എന്നിവർ സന്നിഹിതരായിരുന്നു. കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന റെജിക്കും, രോഗം മൂലം കഷ്ട്ടപ്പെടുന്ന മകനും കുടുംബത്തിനും ഇതൊരു ചെറിയ ആശ്വാസമാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു
ഞങ്ങൾക്കു ചെറുതും വലുതുമായ സംഭാവനകൾ നൽകി സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു….

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയ്ക്ക് മലയാളം യു കെ അവാർഡ്. ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ ആദരവ്, പടമുഖം സ്നേഹമദിരത്തിന്റെ ആദരവ്, എന്നിവ ഇതിനുമുൻപ് ലഭിച്ചിട്ടുണ്ട്, എങ്കിലും ഞങ്ങളുടെ എളിയ പ്രവർത്തനത്തിലെ സത്യസന്ധതയും സൂതാര്യതയും കണ്ടു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ആയിരം പൗണ്ട് (1000 ) നൽകി സഹായിച്ചത് ഞങ്ങളുടെ പ്രവർത്തനത്തിനു ലഭിച്ച ഒരു വലിയ അംഗീകാരമായി കാണുന്നു.  റെജിക്ക് ഒരു കൃത്രിമ കാലുവയ്ക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ലിവർപൂളിൽ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാർ ഗോപാലനാണ് ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം .
ഞങ്ങൾ ‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി, മത, വർഗ, വർണ്ണ, സ്ഥല, കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 92 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.

2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ച് അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌, .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

Endnotes:
  1. യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടൻ പുതിയ വീട്ടിലേക്കു താമസം മാറി.: https://malayalamuk.com/with-the-help-of-uk-malayalees-eppuchettan-moved-to-his-new-home/
  2. ഐപ്പു ചേട്ടൻറെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. ഇടുക്കി ചാരിറ്റിയുടെ ക്രിസ്മസ് ചാരിറ്റി അവസാനിച്ചു: https://malayalamuk.com/idukki-charitty-ippu-chettans-house-is-a-dream-come-true/
  3. നിങ്ങളെപോലെ നടന്നു പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാൻ എനിക്ക് ഒരു കാലുവേണം. ഈസ്റ്റർ നാളിൽ എന്നെ സഹായിക്കില്ലേ ?: https://malayalamuk.com/idukki-charity-group-uk-2/
  4. ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കളക്ഷന്‍ ആയിരം പൗണ്ട് കഴിഞ്ഞു ഇതുവരെ 1046 പൗണ്ട് ലഭിച്ചു കളക്ഷന്‍ തുടരുന്നു .: https://malayalamuk.com/idukki-charity-over1000/
  5. ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യുടെ സഹായം വയനാട്ടിലും വിതരണം ചെയ്തു ,: https://malayalamuk.com/idukki-charity-group-6/
  6. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മോനിസിനു വേണ്ടി ശേഖരിച്ച 3615 പൗണ്ടിന്റെ ചെക്ക് സാബു ഫിലിപ്പ് പ്രാര്‍ത്ഥനയോടെ മോനിസിന്റെ മകന് കൈമാറി: https://malayalamuk.com/idukki-charity-31/

Source URL: https://malayalamuk.com/idukki-charity-group-uk-4/