ടോം ജോസ് തടിയംപാട്

ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടന്റെ കഥന കഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നു. വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ സഹായമായി 150 പൗണ്ടിന്റെ ചെക്ക് നൽകിസഹായിച്ചു .വിരാൽ സൈന്റ്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ വികാരി ഫാദർ ജോസ് അഞ്ചാനീയോടും ട്രസ്റ്റിമാരായ ജോർജ് ജോസഫ് ,റോയ് ജോസഫ് ജോഷി ജോസഫ് എന്നിവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഐപ്പുചേട്ടനുവേണ്ടി വീടുപണിയാൻ നാട്ടുകാരും സജീവമായി രംഗത്തുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു വിജയൻ കൂറ്റാ൦തടത്തിൽ തോമസ് പി ജെ. ,ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അറിയുന്നത് . ഇതുവരെ ഇടുക്കിചാരിറ്റിയ്ക്കു 3338 പൗണ്ട് കളക്ഷൻ ലഭിച്ചു കഴിഞ്ഞു ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു കളക്ഷൻ തുടരുന്നു

ഐപ്പുചേട്ടന്റെ വീട് പുതുക്കി പണിയാൻ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദർശിച്ച സാമൂഹിക പ്രവർത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമടിലെ വീട്ടിൽ എത്തിക്കാൻ കഴിയു എന്നതാണ്. അതിനാണ് വലിയ ചെലവ് വേണ്ടിവരിക ഇതിലേക്കായി ,നാട്ടുകാർ വളരെ നന്നായി സഹായിക്കുന്നുണ്ട് അതൊരു വലിയ ആശ്വാസമാണ്.

കന്യാസ്ത്രീകളായ ഇവരുടെ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ക്രിസ്തുമസിന് മുൻപ് ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് എല്ലാവർക്കുംകൂടി ശ്രമിക്കാം.

ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന ഈ പ്രായം ചെന്ന മനുഷ്യരെ സഹായിക്കാൻ നമുക്ക് കൈകോർക്കാം

ഞങ്ങള്‍ ഇതുവരെ സുതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക്സ്റ്റേറ്റ്മെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ , വാട്ട്സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..