സൈനികന്റെ ആത്മഹത്യ അറസ്റ്റിലായ ഭാര്യയുടെ കാമുകൻ കാരണം മുൻപ് മറ്റൊരു പെൺകുട്ടിയും ആത്മഹത്യ ചെയ്തു; നിരവധി പെണ്‍കുട്ടികളുമായി ഒരേ സമയം ബന്ധം, ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടലും….

by News Desk 6 | April 11, 2019 8:26 am

ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി അമിതാബിന് മുൻ കാമുകിയുടെ ആത്മഹത്യയിലും പങ്ക്. നിരവധി പെണ്‍കുട്ടികളുമായി സൗഹൃദമുള്ളയാളാണ് അമിതാബെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണം തട്ടലും പതിവായിരുന്നു. വെള്ളനാടുള്ള പെണ്‍കുട്ടിയെ പരിചയപ്പെടുന്നത് പഠനകാലത്താണ്.

പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. സ്കൂളില്‍ ഒന്നാം സ്ഥാനം. പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. വിവാഹത്തിനായി അമിതാബ് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കമായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു.

മറ്റു പെണ്‍കുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പമാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. ഇതു ചോദ്യം ചെയ്ത പെണ്‍‌കുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തി. മറ്റു ബന്ധങ്ങളില്‍നിന്ന് പിന്‍മാറണമെന്ന് പെണ്‍കുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ െചയ്തതെന്നു പറയപ്പെടുന്നു. നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ടെന്നായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമിതാബിന് അയച്ച സന്ദേശം.

അമിതാബ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കാമുകിയെയായിരുന്നു. വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാര്‍ പറയുന്നു.

സൈനികന്‍ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറില്‍ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം.

വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോള്‍ ഭാര്യ അജ്‍‍ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭര്‍ത്തൃവീട്ടില്‍നിന്നുകൊണ്ടുവന്ന 17പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അമിതാബിനു നല്‍കിയെന്നാണ് അഞ്ജന പറഞ്ഞത്.

അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അമിതാബ് ഫോണ്‍ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

അമിതാബിനു പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു ആത്മഹത്യ ചെയ്ത സൈനികന്‍ വൈശാഖിന്റെ ഭാര്യയായത്. സസ്പെന്‍ഷന്‍ കാലാവധിയില്‍ ഈ പെണ്‍കുട്ടിയുമായി അമിതാബ് അടുക്കുകയും ചെയ്തു. ഈ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം തന്നെയാണ് അമിതാബ് പുലര്‍ത്തിയത്. അതുകൊണ്ട് തൃപ്തനാകാതെയാണ് കാമുകിയില്‍ നിന്നും വൈശാഖിന്റെ നമ്ബര്‍ അമിതാബ് കൈക്കലാക്കിയത്.

‘ഞാന്‍ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്ബോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും.’ ഏത് ഭര്‍ത്താവിനെയും നടുക്കുന്ന സംഭാഷണ ശകലങ്ങളാണ് ഈ ഫോണ്‍ സംഭാഷണ വേളയില്‍ അമിതാബ് പുറത്തെടുത്തത്. സൈനികന്‍ ആയിട്ടുപോലും വൈശാഖിന്റെ സ്ഥൈര്യത്തെ കെടുത്താന്‍ അമിതാബിനു നിഷ്പ്രയാസം കഴിഞ്ഞു. വൈശാഖിന്റെ ആത്മഹത്യ തന്നെ ഇതിനു തെളിവാകുകയും ചെയ്യുന്നു. ജനുവരിയില്‍ ആണ് വൈശാഖും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം കഴിക്കുന്നത്.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ ഉരസുന്നത്. ഒന്നരമാസം മാത്രമാണ് വിവാഹം കഴിഞ്ഞു വൈശാഖ് നാട്ടില്‍ നിന്നത്. ഇത് കഴിഞ്ഞു തിരിച്ചു പോകുമ്ബോഴാണ് ഫോണിലൂടെ വിളിച്ച് അമിതാബ് ഭീഷണിപ്പെടുത്തുന്നത്. നീ അവധിക്ക് വരുപ്പോള്‍ നിന്റെ ഭാര്യയുടെ കൈയില്‍ നിന്ന് എടുക്കുന്നത് നിന്റെ കൊച്ചല്ല എന്റെ കൊച്ചാവും എന്ന വാക്കുകളാണ് വൈശാഖിനെ ജീവിതത്തില്‍ നിന്നും വിട നല്‍കാന്‍ പ്രേരിപ്പിച്ചത്.

അമിതാബിന്റെ സംഭാഷണം കഴിഞ്ഞയുടന്‍ വൈശാഖ്  സത്യം അറിയാൻ ഭാര്യയെ വിളിച്ചു. നയത്തില്‍ സംസാരിച്ചപ്പോള്‍ വൈശാഖിന്റെ ഭാര്യ അമിതാബുമായി അടുപ്പമുള്ള കാര്യം സമ്മതിച്ചു. നിന്നെപ്പോലുള്ള ഒരു സുന്ദരിക്കുട്ടിയെ ഞാന്‍ ഒരിക്കലൂം കളയില്ല. എനിക്ക് ഭാര്യമായി നീ മതി. പക്ഷെ അമിതാബുമായി ഏത് തരത്തിലുള്ള ബന്ധമാണ് നീ പുലര്‍ത്തിയത് എന്ന് എന്നോട് പറയണം- വൈശാഖ് ആവശ്യപ്പെട്ടു. നിന്നെ എത്ര തവണ അവന്‍ കൊണ്ടുപോയി നശിപ്പിച്ചു എന്ന് നീ പറയണം- വൈശാഖ് ആവശ്യപ്പെട്ടു.

രണ്ട് മൂന്നു തവണ അമിതാബിന്റെ കൂടെ  ശാരീരികബന്ധം പുലർത്തിയ കാര്യം ഈ സംഭാഷണ വേളയില്‍ ഭാര്യ വൈശാഖിനോട് വെളിപ്പെടുത്തി. വൈശാഖിനും ഇതേ ആവശ്യമുണ്ടായിരുന്നുള്ളൂ. വിശാഖ് ഈ സംഭാഷണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് പട്ടാളക്കാരന്‍ തന്നെയായ തന്റെ സഹോദരനെ ഏല്‍പ്പിച്ചു. എന്ത് വന്നാലും ഇവനെ നീ വിടരുത്. എന്റെ ഭാര്യയെ അവന്‍ നശിപ്പിച്ചു. എന്റെ ജീവിതം അവന്‍ നശിപ്പിച്ചു. എന്ന് പറഞ്ഞ ശേഷം ഗുജറാത്ത് രാം നഗറില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വൈശാഖ് ജീവനൊടുക്കുകയായിരുന്നു.

വൈശാഖിന്റെ സഹോദരന്‍ സംഭാഷണ ശകലങ്ങളുമായി ഉടന്‍ പോയി ഡിജിപിയെ കണ്ടു. ഇതോടെ രണ്ടു കേസുകളും തമ്മിലുള്ള ബന്ധങ്ങള്‍ മനസിലാക്കി ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യ, സൈനികന്റെ ആത്മഹത്യ ഈ രണ്ടു കേസുകളും ഒന്നാക്കിയാണ് ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആര്യനാട് പൊലീസും പാങ്ങോട് പൊലീസും അന്വേഷിക്കുന്ന കേസുകളാണ് ഇത്. ഈ കേസില്‍ അമിതാബ് കുടുങ്ങാന്‍ പോവുകയാണ്. അതിശക്തമായ തെളിവുകളും കേസുകളുമാണ് അമിതാബ് നേരിടുന്നത്.

അമിതാബിന്റെ അച്ഛന്‍ പൊലീസുകാരനാണ്. നല്ല പൊലീസുകാരന്‍ എന്ന പേരെടുത്ത ഉദയന്‍. നെടുമങ്ങാട് വെച്ച്‌ ഉദയന്‍ ഒരു അപകടത്തില്‍ മരിക്കുകയായിരുന്നു. ഉദയന്‍ മരിച്ച ശേഷമാണ് ആശ്രിത നിയമനത്തിന്റെ പേരില്‍ അമിതാബിനു ജോലി കിട്ടുന്നത്.

Endnotes:
  1. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  2. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: https://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  3. തമിഴ്നാട്ടിൽ വൻ കോളിളക്കം സൃഷ്ടിച്ചു പൊള്ളാച്ചി പീഡനക്കേസ്; പ്രതികള്‍ നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയ്‌ലിംഗ്, പ്രമുഖ രാഷ്ട്രീയക്കാര്‍ക്കെതിരേയും പരാതി: https://malayalamuk.com/%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%bb-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95/
  4. സെക്സ് സൈക്കോ…! അമിതാബ് പറഞ്ഞ വാക്കുകൾ കേട്ട് പോലീസുകാർ ഞെട്ടി; തൂങ്ങി മരിച്ചെന്നു കരുതിയ ആർദ്രയുടെ മരണം കൊലപാതകമോ? അമിതാബ് ഉദയുടെ ഞെട്ടിക്കുന്ന കഥകൾ പുറത്തേക്ക്: https://malayalamuk.com/kallara-amitabh-udhai-sex-cheating-case/
  5. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  6. ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ മുദ്രാവാക്യങ്ങള്‍പോലെ കേള്‍ക്കാന്‍ മനോഹരം; സ്ത്രീക്ക് സുരക്ഷയും സ്ഥാനവുമില്ലാത്ത ഇന്ത്യ: https://malayalamuk.com/women-are-not-safe-in-india/

Source URL: https://malayalamuk.com/immoral-relationship-suicide-amitabh-arrest-kallara/