ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമാകുമ്പോൾ ടിക്ക്ടോക്ക് മത്സരവുമായി ഇംഗ്ലണ്ടിലെ അച്ചായന്മാർ, ബ്രിട്ടീഷ് സിറ്റിസൺഷിപ്പ് ലഭിച്ചാലും ജനിച്ച മണ്ണിനെ മറക്കാനാകുമോ?

by News Desk | July 1, 2020 12:06 pm

ജോജി തോമസ്

ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് ചൈനാ വിരുദ്ധവികാരം ഇന്ത്യയിൽ ആളിക്കത്തുകയാണ് . ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് ടെക്നോളജി രംഗത്തെ ഭീമന്മാരായ ഏതാണ്ട് അമ്പത്തൊമ്പതോളം ആപ്പുകളാണ് ഇന്ത്യ ഗവണ്മെൻറ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് ഉൽപന്നങ്ങൾ നശിപ്പിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളതും താരാ കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് ടിക്ക് ടോക്കിനോട് വിട പറയാൻ ഒറ്റ രാത്രി കൊണ്ട് സാധിച്ചു. താരാ കല്യാണിന്റെ കുടുംബത്തിന് മൊത്തത്തിൽ 20 ലക്ഷത്തോളം ടിക്ക്ടോക്ക് ഫോളോവേഴ്സ് ആണ് ഉള്ളത്. ടിക്ക് ടോക്ക് ഉപേക്ഷിച്ചതോടെ കൂടി സൗഭാഗ്യയ്ക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ പറ്റി ചിന്തിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.

എന്നാൽ ഇന്ത്യ ചൈന അതിർത്തിയിലെ പിരിമുറുക്കം ഒരു യുദ്ധത്തിനു പോലുമുള്ള സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ ഇംഗ്ലണ്ടിലെ മലയാളികളുടേതായ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ടിക്ക് ടോക്ക് വീഡിയോ മത്സരം നടത്തുന്നതിന്റെ ധാർമികതയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ബ്രിട്ടനിൽ ടിക്ക് ടോക്കിന്‌ നിരോധനം ഇല്ലെന്നുള്ള മുട്ടായുക്തികൾ ഉണ്ടാകാമെങ്കിലും ജനിച്ച മണ്ണിനോടുള്ള കൂറ് കാണിക്കേണ്ട സമയമാണ് ഇത്. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലും പെറ്റമ്മയേക്കാളും വലുതല്ല പോറ്റമ്മ എന്ന സത്യം ഇംഗ്ലണ്ടിലെ അച്ചായന്മാർ മറക്കാതിരിക്കുന്നതാണ് നല്ലത്. പത്ത് പൗണ്ട് കൂടുതലായാലും മാർക്കറ്റിൽ ചൈനീസ് ഉത്പന്നങ്ങൾ അല്ലാതെ മറ്റ് പകരം വയ്ക്കാവുന്ന ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് വാങ്ങി രാജ്യത്തോട് കൂറ് കാണിക്കേണ്ട സമയമാണ് എന്നുള്ളത് യുകെയിൽ മലയാളികൾ മറക്കരുത്.

59 ഓളം ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് വൻ വരുമാന നഷ്ടമാണ് ഉള്ളത് . പുതിയതായിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനേ നിരോധനമുള്ളോ, അതോ നിലവിലുള്ളത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ടിക്ക് ടോക്കി നോട് ബൈ പറഞ്ഞത്.

 

Endnotes:
  1. ഇന്ത്യ ചൈന തർക്കത്തിൽ ശ്വാസം മുട്ടി ചൈനീസ് കമ്പനികൾ. ഇന്ത്യയിൽ കളം പിടിക്കാൻ ദക്ഷിണ കൊറിയൻ കമ്പനികൾ: https://malayalamuk.com/chinese-companies-suffocated-in-india-china-dispute/
  2. ചൈനീസ് ഗവണ്മെന്റ് അവരുടെ ക്രിപ്റ്റോ കറൻസിയായ യുവാൻ ജനങ്ങൾക്ക് സമ്മാനമായി നൽകുന്നു : സമ്മാനം നൽകുന്നതിനായി 10 ദശലക്ഷത്തോളം യുവാൻ ചൈനീസ് സെൻട്രൽ ബാങ്ക് ഷെൻ‌ഷെൻ സിറ്റിക്ക് കൈമാറി ; ബ്ലോക്ക് ചെയിനിലും , ക്രിപ്റ്റോ കറൻസിയിലും ആധിപത്യം നേടാനുള്ള ചൈനയുടെ പരിശ്രമത്തിന് ഈ നടപടി ഗുണം ചെയ്യും: https://malayalamuk.com/chaina-giving-crypto-currency/
  3. ഡിജിറ്റൽ ലോകത്തെ അനലോഗ് കാഴ്ചപ്പാടുകൾ….! തോമസ് കുക്കിന്റെ വീഴ്ചയുടെ പിന്നിലെ കാരണങ്ങൾ: https://malayalamuk.com/thomas-cook-collapses-what-went-wrong/
  4. “ഇതെന്റെ അവസാന ലേഖനമായിരിക്കും” കൊറോണ വിഷയത്തിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിങ്ങ്പിങ്ങിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച പ്രൊഫസര്‍ എവിടെയെന്നറിയില്ലെന്ന് സുഹൃത്തുക്കള്‍: https://malayalamuk.com/chinese-professor-barred-for-criticising-xi-jinping/
  5. ഹോങ് കോങ്ങിലെ ജനകീയ പ്രക്ഷോഭം അടിച്ചമർത്തപ്പെടുന്നു; ചൈനീസ് സൈന്യം രംഗത്തിറങ്ങി, മേഘലയിലെ സംഘര്‍ഷം…: https://malayalamuk.com/chinese-troop-movement-into-hong-kong-prompts-unease/
  6. ബ്രിട്ടീഷ് സ്റ്റീലിനെ പൂർണമായി ഏറ്റെടുത്തു ചൈനീസ് കമ്പനി : മൂവായിരത്തോളം ജോലി സാധ്യതകൾ ഇതോടെ സംരക്ഷിക്കപ്പെടും.: https://malayalamuk.com/british-steel-takeover-by-chinese-firm-completed/

Source URL: https://malayalamuk.com/in-england-with-a-ticktock-contest-when-protests-in-india-against-chinese-products-are-getting-stronger/