ല​ണ്ട​ന്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ നീരവ് മോദിയുടെ 100 കോടി രൂപയുടെ ഫ്‌ളാറ്റ് തകര്‍ത്താലും നീരവ് മോദിക്ക് കുഴപ്പമില്ല. നീരവ് മോദി ലണ്ടനില്‍ സ്വസ്ഥമായി ജീവിക്കുന്നു. 13,700 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി ഇ​ന്ത്യ വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി ല​ണ്ട​നി​ല്‍ സ്വൈ​ര്യ​ജീ​വി​തം ന​യി​ക്കു​ന്നു. ല​ണ്ട​നി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ല്‍ ദി ​ടെ​ല​ഗ്രാ​ഫ് പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​ണ് മോ​ദി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ടെ​ല​ഗ്രാ​ഫ് പു​റ​ത്തു​വി​ട്ടു. നീ​ര​വ് മോ​ദി ല​ണ്ട​നി​ല്‍ പു​തി​യ വ​ജ്ര​വ്യാ​പാ​രം തു​ട​ങ്ങി​യെ​ന്നാ​ണു ടെ​ല​ഗ്രാ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

നീ​ര​വ് മോ​ദി​യോ​ട് ടെ​ല​ഗ്രാ​ഫ് റി​പ്പോ​ര്‍​ട്ട​ര്‍ മി​ക്ക് ബ്രൗ​ണ്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ മ​റു​പ​ടി. ബ്രി​ട്ട​നി​ല്‍ രാ​ഷ്ട്രീ​യ അ​ഭ​യ​ത്തി​ന് അ​പേ​ക്ഷി​ച്ചോ എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മോ​ദി ചി​രി​ച്ചു​കൊ​ണ്ട് മ​റു​പ​ടി ന​ല്‍​കി. റി​പ്പോ​ര്‍​ട്ട​ര്‍ വീ​ണ്ടും ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​തെ മോ​ദി വാ​ഹ​ന​ത്തി​ല്‍ ക​യ​റി മു​ങ്ങി. 10000 യൂ​റോ (9.1 ല​ക്ഷം രൂ​പ) വി​ല​മ​തി​ക്കു​ന്ന ജാ​ക്ക​റ്റാ​ണ് ക​ണ്ടു​മു​ട്ടു​ന്ന സ​മ​യ​ത്ത് മോ​ദി അ​ണി​ഞ്ഞി​രു​ന്ന​തെ​ന്നു പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ല​ണ്ട​ന്‍ വെ​സ്റ്റ് എ​ന്‍​ഡി​ലെ ആ​ഡം​ബ​ര കെ​ട്ടി​ട സ​മു​ച്ച​യ​മാ​യ സെ​ന്‍റ​ര്‍ പോ​യി​ന്‍റ് ട​വ​റി​ലാ​ണ് നീ​ര​വ് മോ​ദി​യു​ടെ താ​മ​സം. ഇ​തി​ന്‍റെ വാ​ട​ക ഒ​രു മാ​സം ഏ​ക​ദേ​ശം 17,000 യൂ​റോ (15 ല​ക്ഷം രൂ​പ) വ​രും. 72 കോ​ടി രൂ​പ​യാ​ണ് ഈ ​കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ലെ ഒ​രു ഫ്ളാ​റ്റി​ന്‍റെ വി​ല. ത​ട്ടി​പ്പു ന​ട​ത്തി ഇ​ന്ത്യ​യി​ല്‍​നി​ന്നു ക​ട​ന്ന​ശേ​ഷം നീ​ര​വ് മോ​ദി​യു​ടേ​താ​യി ആ​ദ്യം പു​റ​ത്തു​വ​രു​ന്ന വീ​ഡി​യോ​യാ​ണ് ടെ​ല​ഗ്രാ​ഫി​ന്േ‍​റ​ത്. ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ മോ​ദി​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍​നി​ന്ന് 13,700 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ മോ​ദി ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ മും​ബൈ​യി​ല്‍​നി​ന്ന് യു​എ​ഇ​യി​ലേ​ക്കു ക​ട​ന്ന​താ​ണ്. മാ​ര്‍​ച്ചി​ലെ മൂ​ന്നാ​മ​ത്തെ ആ​ഴ്ച അ​വി​ടെ​നി​ന്ന് ഹോ​ങ്കോം​ഗി​ലേ​ക്കു പ​റ​ന്നു. ഹോ​ങ്കോം​ഗി​ല്‍ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ മോ​ദി​യു​ടേ​താ​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് മോ​ദി​യെ പി​ടി​കൂ​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഹോ​ങ്കോം​ഗ് ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ച​തോ​ടെ മോ​ദി ല​ണ്ട​നി​ലേ​ക്കു ക​ട​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നു.മോ​ദി വി​ദേ​ശ​ത്ത് യാ​ത്ര​ക​ള്‍ ന​ട​ത്തു​ന്ന​ത് വ്യാ​ജ പാ​സ്പോ​ര്‍​ട്ടി​ലാ​ണെ​ന്നാ​ണു സൂ​ച​ന.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ മോ​ദി​ക്കെ​തി​രേ ഇ​ന്‍റ​ര്‍​പോ​ള്‍ റെ​ഡ്കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. മോ​ദി ല​ണ്ട​നി​ലു​ണ്ടെ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ഇ​ന്ത്യ ബ്രി​ട്ട​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ, ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളും ആ​സ്തി​ക​ളും മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.