ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകൻ ഇനി ബ്രിട്ടന്റെ പുതിയ ധനമന്ത്രി

by News Desk | February 14, 2020 12:45 am

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന അടുത്ത ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലെത്തുന്ന അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് മാറും.

റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്.

Endnotes:
  1. മേമനെകൊല്ലി :ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം – 4: https://malayalamuk.com/memenekolli-chapter-4-by-john-kurinjarappally/
  2. മേമനെകൊല്ലി : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം – 7: https://malayalamuk.com/memenekolli-chapter-7/
  3. മേമനെകൊല്ലി : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം – 5: https://malayalamuk.com/memenekolli-chapter-5/
  4. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വൻ പൊട്ടിത്തെറി. സാജിദ് ജാവേദ് ചാൻസലർ സ്ഥാനം രാജിവെച്ചു.; ഋഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി.: https://malayalamuk.com/cabinet-reshuffle-sajid-javid-resigns-as-chancellor/
  5. നാരായണ മൂർത്തിയുടെ മരുമകൻ ഉൾപ്പടെ ബ്രിട്ടീഷ് മന്ത്രിസഭയിൽ മൂന്ന് ഇന്ത്യൻ വംശജർ : മേയുടെ മന്ത്രിസഭ പൊളിച്ചുപണിത് ബോറിസ് ജോൺസൺ, പുതിയ മന്ത്രിസഭയിലെ പ്രമുഖരെ പരിചയപ്പെടാം: https://malayalamuk.com/who-will-get-the-key-posts-in-boris-johnson-s-new-government/
  6. മേമനെകൊല്ലി : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം – 10: https://malayalamuk.com/memenekolli-chapter-10/

Source URL: https://malayalamuk.com/infosys-co-founder-narayana-murthys-nephew-is-britains-new-finance-minister/