കൊല്ലപ്പെട്ടത് ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍; അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടി ചെയ്യുമെന്ന് ഇറാന്‍റെ പ്രഖ്യാപനം

by News Desk 6 | January 3, 2020 1:09 am

ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.

ജനറല്‍ കാസെം സുലൈമാനി കൊല്ലപ്പെട്ടത് ബഗ്ദാദ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ്. ഇറാനില്‍ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി.

ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്ക – ഇറാന്‍ – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ഖുദ്സ് സേന ഭീകരസംഘടനയാണെന്നും ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ആണെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കൂട‌ുകയും ചെയ്തു.

Endnotes:
  1. ബ്രീട്ടീഷ് കപ്പലുകൾ തടയാന്‍ ഇറാന്റെ ശ്രമം, റിപ്പോർട്ട് ; ഹോര്‍മൂസ് കടലിടുക്കില്‍ സംഘർഷാവസ്ഥ…: https://malayalamuk.com/iranian-revolutionary-guard-speedboat-moves-in-the-persian-gulf-while-an-oil-tanker-is-seen-in/
  2. ഇറാൻ തിരിച്ചടിയിൽ, ലോകം മുൾമുനയിൽ…! അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് ട്രംപിന്റെ മുന്നറിയിപ്പും: https://malayalamuk.com/america-confirms-iran-attack/
  3. 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍; 15 മിസൈലുകള്‍ പ്രയോഗിച്ചു, ഇറാന്ന്റെ നീക്കം ഈ വജ്രായുധങ്ങള്‍ ഉപയോഗിച്ച്: https://malayalamuk.com/irans-soleimani-reportedly-killed-in-baghdad-airstrike/
  4. ഭീഷണിയായാല്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ തകര്‍ക്കും; കൊറോണയ്ക്കിടയിലും പോര് മുറുകുന്നു, പ്രകോപനത്തിന് മറുപടിയുമായി ഇറാൻ: https://malayalamuk.com/guards-chief-us-warships-will-be-destroyed-if-they-threaten-iran-in-gulf/
  5. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും; സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രാലയം: https://malayalamuk.com/the-british-flagged-oil-tanker-stena-impero-at-an-unknown-location-on-may-5/
  6. ബ്രിട്ടീഷ് എണ്ണകപ്പല്‍ സ്റ്റെന ഇംപരോ ഇറാൻ വിട്ടയച്ചു: https://malayalamuk.com/iran-confiscates-uk-flagged-tanker-stena-impero/

Source URL: https://malayalamuk.com/iran-general-qassem-soleimani-dead/