കൊറോണ വാക്‌സിന്‍ കണ്ടെത്തി ഇസ്രയേല്‍; സുപ്രധാന വഴിത്തിരിവെന്ന് പ്രതിരോധ മന്ത്രി, പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താൻ ലക്ഷ്യം….

by News Desk 6 | May 5, 2020 1:48 pm

കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്.കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.

ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലാബ് സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന.

ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കൊവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.

ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ (monoclonal neutralising antibody) ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.

പോളിക്ലോണല്‍ (polyclonal) ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.

അതേസമയം, മരുന്നു കണ്ടെത്തി കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Endnotes:
  1. കോവിഡിനെതിരെ രോഗ പ്രതിരോധത്തിന് ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഷീല്‍ഡ് ഈ വര്‍ഷം അവസാനം ഇന്ത്യയിലെത്തും; ഇന്ത്യയില്‍ 1000 രൂപയുടെ താഴെ കോവിഷീല്‍ഡിന്റെ ചിലവ്: https://malayalamuk.com/covid-19-vaccine-oxfords-covishield-in-india-by-year-end/
  2. കൊവിഡ് വാക്‌സിൻ അവസാനഘട്ടത്തിൽ…! അടുത്ത മാസം മനുഷ്യരിൽ പരീക്ഷിക്കും; വിജയിച്ചാൽ ലോകമെമ്പാടും പേറ്റന്റ് ഫ്രീയായി മരുന്ന് വിതരണം ചെയ്യും, വാഗ്ദാനവുമായി ഇന്ത്യൻ കമ്പനി: https://malayalamuk.com/covid-vaccine-india/
  3. ‘വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാലത്ത് ഷിംന അസീസ് എവിടെയായിരുന്നു? സെന്‍കുമാറിന്റെ വർഗീയ പരാമര്‍ശം; അന്നും അവർ പ്രതികരിച്ചിരുന്നു, പൊളിച്ചു മാധ്യമപ്രവർത്തകർ: https://malayalamuk.com/tp-senkumar-against-dr-shimna-asees/
  4. ക്യാന്‍സറിനെതിരെ സംരക്ഷണം നല്‍കുന്ന വാക്‌സിന്റെ പ്രൈവറ്റ് സപ്ലൈ നിലച്ചു; ഇല്ലാതായത് ആണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള സൗകര്യം; ഈ വാക്‌സിന്‍ എന്‍എച്ച്എസ് നല്‍കുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രം: https://malayalamuk.com/private-supplies-of-vaccine-that-protects-against-virus-responsible-for-many-forms-of-cancer-have-run-out-across-britain/
  5. കൊറോണ രോഗത്തിനെതിരെ വാക്സിന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന മുന്നറിയിപ്പുമായി ലണ്ടന്‍ ഇമ്പീരിയല്‍ കോളേജ് പ്രൊഫസര്‍: https://malayalamuk.com/difficult-to-find-vaccine-against-covid/
  6. കോവിഡ് വാക് സിൻ ചലഞ്ചുമായി ബ്രിട്ടൻ. പരീക്ഷണത്തിനായി മുന്നോട്ട് വരുവാൻ ആഗ്രഹം പ്രകടിപ്പിച്ച് അനേകർ. ജനുവരിയിൽ പരീക്ഷണം ആരംഭിക്കുമെന്ന് സൂചന: https://malayalamuk.com/britain-with-the-covid-vaccine-challenge/

Source URL: https://malayalamuk.com/israel-isolates-covid-19-antibody-makes-significant/