by News Desk 6 | November 28, 2020 4:55 pm
പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാമില്‍’ പ്രധാന കഥാപാത്രമായി നടന് ജയറാമും. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചത്. പ്രഭാസുമൊത്ത് നില്ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രഭാസിന്റെ അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണത്തിനും സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘രാധേശ്യാം’ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് പൂജാ ഹെഗ്ഡെ ആണ്. സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ് കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുത്തന്‍ പുതു കാലൈ’ എന്ന തമിഴ് ആന്തോളജി ചിത്രമാണ് ജയറാമിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ജയറാമിനൊപ്പം മകന് കാളിദാസ്, ഉര്‍വശി, കല്യാണി പ്രിയദര്ശന് എന്നിവര്‍ വേഷമിട്ടിരുന്നു. ചിത്രത്തില്‍ ജയറാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കാളിദാസാണ്, ഉര്‍വശിയുടേത് കല്യാണി പ്രിയദര്‍ശനും. ‘
View this post on Instagram
Source URL: https://malayalamuk.com/jayaram-act-with-prabhas/
Copyright ©2021 Malayalam UK unless otherwise noted.