കോട്ടയത്ത് ച​ങ്ങ​നാ​ശേ​രിയെ ചൊല്ലി ത​ർ​ക്കം മു​റു​കു​ന്നു; ന​ൽ​കി​ല്ലെ​ന്ന് പി​ണ​റാ​യി, എങ്കിൽ കാ​ഞ്ഞ​ര​പ്പ​ള്ളി വേ​ണ​മെ​ന്ന് സി​പി​ഐ…..

by News Desk 6 | March 6, 2021 12:38 pm

ച​ങ്ങ​നാ​ശേ​രി​യെ ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ ത​ർ​ക്കം മു​റു​കു​ന്നു. ച​ങ്ങ​നാ​ശേ​രി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​എം സി​പി​ഐ നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ച​ർ​ച്ച​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ച​ങ്ങ​നാ​ശേ​രി കി​ട്ടി​യി​ല്ലെ​ങ്കി​ൽ കാ​ഞ്ഞിര​പ്പ​ള്ളി വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും പ്ര​തി​ക​രി​ച്ചു. കോ​ട്ട​യ​ത്ത് ച​ങ്ങ​നാ​ശേ​രി സീ​റ്റി​ൽ മാ​ത്ര​മാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ൽ തീ​രു​മാ​ന​മാ​കാ​തെ നി​ൽ​ക്കു​ന്ന​ത്.​കാ​ഞ്ഞി​ര​പ്പ​ള്ളി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തി​ന് വി​ട്ടു​ന​ല്‍​കി​യ​തി​ന് പ​ക​ര​മാ​യി ച​ങ്ങ​നാ​ശേ​രി കി​ട്ടി​യേ തീ​രൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​ഐ.

ജോ​സ് കെ. ​മാ​ണി പ​ക്ഷ​വും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സും ച​ങ്ങ​നാ​ശേ​രി സീ​റ്റി​നാ​യി സ​മ്മ​ര്‍​ദം തു​ട​രു​ക​യാ​ണ്. തെ ​ര​ഞ്ഞെ​ടു​പ്പി​ല്‍ 24 സീ​റ്റാ​ണ് സി​പി​ഐ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ഇ​രി​ക്കൂ​ര്‍, മ​ഞ്ചേ​രി, തി​രു​രൂ​ങ്ങാ​ടി സീ​റ്റു​ക​ള്‍ ഇ​ത്ത​വ​ണ വി​ട്ടു​ന​ല്‍കാ​നാ​ണ് സി​പി​ഐ തീ​രു​മാ​നം.

Endnotes:
  1. അവൾ വിശ്വസിച്ച അവളുടെ കൂട്ടുക്കാരൻ അവളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; വി​ഗിം​ഗ്ട​ൺ പാ​ർ​ക്കിലെ കീലി ബങ്കറുടെ കൊലപാതകത്തിലേക്കുള്ള വഴിയിലൂടെ ഒരു യാത്ര….: https://malayalamuk.com/trusted-friend-raped-killed-woman-20-promising-walk-home-trial-hears/
  2. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  3. അദ്ഭുതങ്ങൾ നിറഞ്ഞ ല​ണ്ട​നി​ലെ ബ​ക്കിം​ഗ് ഹാം ​കൊ​ട്ടാ​രം: https://malayalamuk.com/buckingham-palace/
  4. മണർകാട് കത്തീഡ്രൽ സ്വതന്ത്ര ഇടവക; ഓ​​ർ​​ത്ത​​ഡോ​​ക്സ് വി​​ഭാ​​ഗ​​ക്കാർ ന​​ൽ​​കി​​യ കേ​​സ് ത​​ള്ളി കോടതി: https://malayalamuk.com/manarkadchurch/
  5. വെള്ളാപ്പള്ളി ഈഴവരെ വിറ്റു ഒടുവിൽ രക്തം വരെ ഊറ്റി കുടിക്കുന്ന ഡ്രാ​ക്കു​ള, സു​ഭാ​ഷ് വാ​സു: https://malayalamuk.com/subhash-vasu-allegation-against-vellappally-natesan-and-thushar/
  6. വിവാഹം ഹോബിയാക്കിയ യുവതി, 12ൽ അധികം തവണ വിവാഹം; തട്ടിപ്പിലൂടെ നേടിയത് 200 പവനിലധികം സ്വര്‍ണം, ശാലിനിയുടെ സംഭവബഹുലമായ തട്ടിപ്പ് കഥ ഇങ്ങനെ ?: https://malayalamuk.com/wedding-scam-shalini/

Source URL: https://malayalamuk.com/job-michael-jose-k-mani-kerala-congress/