രാവിലെ ജോലിക്കെത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടത്തിയത് മരിച്ചുകിടക്കുന്ന പ്രവാസി മലയാളി നഴ്‌സിനെ… വിടപറഞ്ഞത് കോട്ടയം തൃക്കൊടിത്താനം സ്വദേശി ജോബിൻ ആന്റണി 

by News Desk 3 | January 28, 2021 7:16 pm

മലയാളി മെയില്‍ നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് വ്യാഴാഴ്ച രാവിലെ (പ്രാദേശിക സമയം) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി കുവൈറ്റിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ റിഗ് ക്യാമ്പില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യജില്‍മി (തൊടുപുഴ വാഴക്കുളം) സ്വദേശനിയാണ്. ഒരു വയസായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Endnotes:
  1. കടമ്പകൾ ഇല്ലാതെ ഒരു രജിസ്‌ട്രേഷൻ കൊണ്ട് രണ്ട് രാജ്യങ്ങളിലെ നഴ്‌സിങ് രജിസ്‌ട്രേഷൻ ഒറ്റയടിക്ക് നേടാനുള്ള അവസരത്തിന് മണിക്കൂറുകൾ മാത്രം…  യൂകെയിലെയും, അയർലണ്ടിലെയും നിലവില്‍ ജോലിചെയ്യുന്ന നഴ്സുമാർക്ക് ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രജിസ്‌ട്രേഷൻ ലഭിക്കാനുള്ള…: https://malayalamuk.com/nurses-job-opportunity-in-new-zland/
  2. ആവേശം അലയടിക്കുന്ന ടൺബ്രിഡ്ജ് വെൽസ് കാർഡ്‌സ് ലീഗ് 2019 പ്രീമിയർ ഡിവിഷൻ: https://malayalamuk.com/an-exciting-wave-of-tunbridge-wells-cards-league-2019-premier-division/
  3. യുകെയിലെ കൊറോണ വൈറസിന്റെ കൊലവിളിക്കിടയിലും വിജയത്തിന്റെ ഉന്നതിയിൽ വിരാജിക്കുന്ന കുട്ടനാട്ടുകാരി ജയന്തി ആന്റണി എന്ന മലയാളി നഴ്‌സ്‌… : https://malayalamuk.com/uk-malayali-jayanthi-antony-special-report/
  4. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  5. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  6. ടിസിഎല്‍ – ആവേശം അലയടിക്കുന്ന ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍ !: https://malayalamuk.com/tcl-competition/

Source URL: https://malayalamuk.com/jobin-antony-passed-away/