തന്റെ ജന്മദിനത്തിൽ ഒൻപതുകാരി മകൾ അമ്മയോട് ആവശ്യപ്പെട്ടത് മലയാളത്തിൽ എഴുതിയ ജന്മദിന ആശംസ.. യുകെ മലയാളി കുട്ടികൾക്ക് പ്രചോദനമാകട്ടെ ‘അമ്മ നൽകിയ കുറിപ്പ്..

by News Desk | March 1, 2021 10:35 am

യുകെയിൽ ജനിച്ചു വളർന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മലയാളത്തോടുള്ള തന്റെ ഇഷ്ടം അമ്മയുടെ സഹായത്താൽ സാധിച്ചെടുക്കുന്ന ജോവിറ്റ സെബാസ്റ്റ്യൻ എന്ന ഒൻപതുകാരി നമുക്ക് അഭിമാനമാകണം. മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കൊച്ചു മിടുക്കിക്ക് ജന്മദിന ആശംസകൾ നേരുന്നത്  പിതാവായ സാബു, മാതാവ് ജോസ്‌ന സഹോദരൻ ജസ്റ്റിൻ എന്നിവർ… ജോവിറ്റക്ക് ‘അമ്മ ജോസ്‌ന നൽകിയ കുറിപ്പ് താഴെ

ജോസ്‌നയുടെ കുറിപ്പ് വായിക്കാം..

അന്നുവരെ കണ്ണുരുട്ടി പ്രക്ഷോഭിച്ചിരുന്ന അപ്പൻ മകളുടെ കൊഞ്ചലിൽ അലിഞ്ഞു ചേരുന്ന ഓരോ നിമിഷവും കാണുമ്പോൾ ആ കോംബിനേഷനെന്തൊരു ചേലാണെന്നോ ..

ഒരു മകളിലൂടെ ഓരോ അമ്മയ്ക്കും തന്റെ ചെറുപ്പകാലം പുനർജനിക്കുന്നു. ബെഡ്‌റൂം മുതൽ ടോയ് ലറ്റ് വരെ തനിക്കു കൂട്ടുവരുന്ന…ഒട്ടിച്ചേർന്നു നടന്നോരോ നിമിഷവും അലങ്കരിക്കുന്ന ഒരു കുഞ്ഞി കൂട്ടുകാരി…

അവളുടെ ഓരോ വളർച്ചയും തന്റെ വളർച്ചപോലെ ‘അമ്മ ആസ്വദിക്കുന്നു. അമ്മയുടെ ഡ്രെസ്സുകൾ അണിയാനും അമ്മയെ പോലെ അണിഞ്ഞിരുങ്ങാനുംകൊതിക്കുന്ന ..അമ്മയെപ്പോലെ പൊട്ടുകുത്താനിഷ്ടപ്പെടുന്ന ..അമ്മയെപ്പോലെ സാരിയുടുക്കാൻ കൊതിക്കുന്ന …പൊട്ടും പൂവും വാതോരാതെ കുഞ്ഞി കുഞ്ഞി രഹസ്യങ്ങളും പങ്കുവക്കുന്നൊരു കൂട്ടുകാരി .

അവൾ ടീച്ചർ ആകുമ്പോൾ അവൾക്കായി ‘അമ്മ അവളുടെ ക്ലാസ്സിലെ കൊച്ചുകുട്ടിയാകുന്നു…അവളുടെ ബ്യൂട്ടിഷന്റെ സ്ഥിരം ഇര ..അവളെന്ന ഡോക്ടറിന്റെ സ്ഥിരം രോഗി …അവളുടെ കടയിലെ സ്ഥിര കസ്റ്റമർ ..അങ്ങനെ അങ്ങനെ ഓരോ റോളും അവളുടെയും അമ്മയുടെയും ലോകം സൃഷ്ടിക്കുന്നു ….

ഡ്രെസ്സുകളുടെ സെലക്ഷൻ നന്നായൊന്നും ഈ കമ്മൽ മതിയൊന്നും ചോദിക്കാൻ പറ്റിയൊരു കൂട്ടുകാരി ..സെൽഫി ഭ്രാന്തിയായ അമ്മയുടെ സ്ഥിരം ഫോട്ടോഗ്രാഫർ …അമ്മയുടെ മേക്കപ്പ് സെറ്റിന്റെ സ്ഥിരം മോഷ്ടാവ്…അമ്മയുടെയുടെ മേൽ കൂടുതൽ അധികാരം കാണിക്കുന്ന കുറുമ്പത്തി ..

കരഞ്ഞു തോളിൽ പമ്മിയിരുന്നൊരുത്തി പെട്ടെന്ന് അഭിപ്രായങ്ങൾ പറയുന്നു . തന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുന്നു. പിണങ്ങി പോക്കലിന്റെ എണ്ണം കുറയുന്നു ..മേലാതാവുമ്പോൾ അമ്മയ്ക്ക് നെറ്റിതടവി തന്നു ശുശ്രുഷിക്കാൻ ഇമ്പം കൂടുന്നു….

പെട്ടെന്നൊരു നാൾ അമ്മയുടെ ഉള്ളറയിൽനിന്നും നെഞ്ചത്തേയ്ക്കും അവിടെനിന്നു തോളിലേക്കും മടിയിലേക്കും പിന്നെ അമ്മയുടെ വിരലിലേക്കും അവിടെനിന്നു അമ്മയുടെ മുന്നിലേക്കും പതുക്കെ ഓടി കടന്നു പോകുന്ന മകളുടെ വളർച്ച കാണാൻ എന്തൊരു ഭംഗിയാണന്നോ ..വളരെ സാവധാനം ഒരു കുഞ്ഞു പൂ വിരിയുന്ന പോലെ അഴകായ് ഒരമ്മയ്ക്കാസ്വദിക്കാൻ ദൈവം തരുന്നൊരു കനിയാണോരൊ പെൺകുഞ്ഞും …

ജോസ്‌ന സാബു സെബാസ്റ്റ്യൻ

Endnotes:
  1. മലയാളത്തിൽ ആശംസ നേർന്ന് മലയാളികളുടെ കൈയ്യടി നേടി ഗിൽഫോർഡ് മേയർ; മാസ്മരിക കലാപ്രകടനങ്ങളിൽ മനം നിറഞ്ഞ് യുക്മ പ്രസിഡൻറ് ; കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയകലാ പ്രതിഭ  ; ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷന്റെ ക്രിസ്മസ് ന്യൂഈയർ ആഘോഷംപ്രൗഡോജ്ജ്വലമായി.: https://malayalamuk.com/news-about-guildford-ayalkoottam-cultural-associations-christmas-new-year-celebration/
  2. പ്രസവിച്ച കുഞ്ഞിനേക്കാൾ സ്വന്തം ജീവന് വിലകൊടുക്കുന്ന നിന്നെ പോലുള്ള ജീവികളോ…!അമ്മേ ഞാൻ അച്ഛന്റെ മടിയിൽ സുഖമായി ഉറങ്ങുന്നു, എങ്കിലും കുഞ്ഞുവാവയെ ഓർത്തു എന്റെ ദുഃഖം; രോഷം, കണ്ണുനനയിക്കും ഈ കുറിപ്പ്: https://malayalamuk.com/fb-post-about-boy-death/
  3. ങേ… നീയെന്താണ് ഇവിടെ…! ജന്മദിനത്തിൽ പ്രവാസി മലയാളി യുവാവിന് ഭാര്യ നിൽകിയ കിടിലൻ സർപ്രൈസ് (വീഡിയോ): https://malayalamuk.com/birthday-surprise-for-wife-kerala-husband-surprises-wife/
  4. ആത്മവിദ്യാലയം : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 18: https://malayalamuk.com/orma-cheppu-thurannappo-chapte-18/
  5. ഗീത ചേച്ചിയുടെ കല്യാണം : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 46: https://malayalamuk.com/orma-cheppu-thurannappo-chapter-46/
  6. വാടക വീട്ടിലെ കൃഷി വിപുലമാക്കുന്നു : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 12: https://malayalamuk.com/orma-cheppu-thurannappo-chapte-12/

Source URL: https://malayalamuk.com/jovita-9th-birthday/