സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം, തനിക്കറിയില്ല; അമിത് ഷാ തന്നെ കൂടുതൽ വിവരങ്ങൾ പറയും, കെ സുരേന്ദ്രൻ

by News Desk 6 | March 8, 2021 11:54 am

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായ മരണം നടന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് കെ സുരേന്ദ്രൻ. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇതോടൊപ്പം, അമിത് ഷായുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ‘ആദ്യം പിണറായി വിജയൻ ചോദ്യങ്ങൾക്കുള്ള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തും’, സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച സമാപിച്ച വിജയയാത്രയ്ക്കിടെയാണ് അമിത് ഷാ ദുരൂഹമരണ പരാമർശം നടത്തിയത്. കെ സുരേന്ദ്രന്റെ വിജയയാത്ര സമാപന വേദിയിൽവെച്ച് ഡോളർസ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ‘ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ’ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

Endnotes:
  1. ലോകം ഉറങ്ങിക്കിടക്കുമ്പോള്‍…! അര്‍ധരാത്രി 12.02-ന് പൗരത്വ (ഭേദഗതി) ബില്‍ പാസാക്കി; എന്തുകൊണ്ടാണ് ഈ ബില്‍ ഇപ്പോള്‍ കൊണ്ടുവരേണ്ടി വന്നത് ? മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള ഒളിയമ്പ്, അമിത് ഷായ്ക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ: https://malayalamuk.com/consider-sanctions-against-amit-shah-us-commission-on-citizenship-amendment-bill/
  2. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു ബിജെപിയിൽ ചേരുന്നോ’ അമിത് ഷായ്ക്കു മുൻപിൽ പൊട്ടിത്തെറിച്ച് സിപിഎം എം പി; ആളു തെറ്റി ഷാ, അവര്‍ കമ്മ്യൂണിസ്റ്റാണ്, എംബി രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്: https://malayalamuk.com/fitting-reply-to-amith-sha/
  3. ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കും; മുസ്ലീങ്ങളെ ഒഴിവാക്കി അമിത് ഷായുടെ പൗരത്വ പ്രഖ്യാപനം: https://malayalamuk.com/will-give-hindu-refugees-citizenship-expel-infiltrators-says-amit-shah-in-bengal/
  4. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം; വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാഹുല്‍ഗാന്ധി: https://malayalamuk.com/modi-and-amith-sha-press-meet/
  5. ദ്രാവിഡ മണ്ണിൽ കണ്ണും നട്ട് അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലേക്ക്; അമിത് ഷായുടെ തന്ത്രങ്ങൾ ഫലം ചെയ്യുമോ ? ബിജെപിക്ക് തമിഴ്‌നാട് ബാലികേറാമല…: https://malayalamuk.com/amit-shah-visiting-tamilnadu-bjp/
  6. എനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല, പൂര്‍ണ ആരോഗ്യവാന്‍: അഭ്യൂഹങ്ങള്‍ തള്ളി അമിത് ഷാ: https://malayalamuk.com/amit-shah-rejects-rumours-surrounding-his-health/

Source URL: https://malayalamuk.com/k-surendran-amit-shah-to-pinarayi/