അമിത് ഷാ പറഞ്ഞ ദുരൂഹമരണം കാരാട്ട് റസാഖിന്റെ സഹോദരന്റെയോ ? സഹോദരന്റേതെങ്കിൽ അന്വേഷിക്കട്ടെ, പ്രചരണം രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് കാരാട്ട് റസാഖ്

by News Desk 6 | March 8, 2021 12:46 pm

അമിത് ഷാ പറഞ്ഞ ദുരൂഹമരണം തൻറെ സഹോദരൻറേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം.എൽ.എ.

മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അമിത് നിർദേശം നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സഹോദരന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളില്ല. രണ്ടു വർഷം മുൻപാണ് സഹോദരൻ മരിച്ചത്. ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചാണ്.

അമിത് ഷായുടെ കൈയിൽ തെളിവുകളുണ്ടെങ്കിൽ അത് വെളിപ്പെടുത്തട്ടെ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ അങ്ങനെ പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഇതിനിടെ, അമിത് ഷാ പരാമർശിച്ച ദുരൂഹമരണം കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണമുണ്ടായി. ഇതിന് മറുപടിയുമായാണ് എം.എൽ.എ രം​ഗത്തെത്തിയത്.

Endnotes:
  1. സ്വർണ്ണകടത്തു കേസ്: കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യുന്നു, കൊടുവള്ളി ആശുപത്രിയിൽ റെയ്ഡ്: https://malayalamuk.com/customs-quizzes-karat-faizal/
  2. ലോകം ഉറങ്ങിക്കിടക്കുമ്പോള്‍…! അര്‍ധരാത്രി 12.02-ന് പൗരത്വ (ഭേദഗതി) ബില്‍ പാസാക്കി; എന്തുകൊണ്ടാണ് ഈ ബില്‍ ഇപ്പോള്‍ കൊണ്ടുവരേണ്ടി വന്നത് ? മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള ഒളിയമ്പ്, അമിത് ഷായ്ക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ: https://malayalamuk.com/consider-sanctions-against-amit-shah-us-commission-on-citizenship-amendment-bill/
  3. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു ബിജെപിയിൽ ചേരുന്നോ’ അമിത് ഷായ്ക്കു മുൻപിൽ പൊട്ടിത്തെറിച്ച് സിപിഎം എം പി; ആളു തെറ്റി ഷാ, അവര്‍ കമ്മ്യൂണിസ്റ്റാണ്, എംബി രാജേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്: https://malayalamuk.com/fitting-reply-to-amith-sha/
  4. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം; വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് രാഹുല്‍ഗാന്ധി: https://malayalamuk.com/modi-and-amith-sha-press-meet/
  5. ഗള്‍ഫിലിരുന്ന് വിദ്വേഷ പ്രചരണം, ഇന്ത്യക്കാരും ശ്രദ്ധിക്കുക; പിഴ, ജയില്‍, നാടുകടത്തല്‍ കടുത്ത ശിക്ഷ,മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം….: https://malayalamuk.com/uae-rulers-family-sheikha-hend-faisal-al-qassemi-warns-hate-mongers/
  6. മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു: https://malayalamuk.com/manjeshwar-mla-pb-abdul-razak-passes-away/

Source URL: https://malayalamuk.com/karat-razak-says-if-amit-shah-indicated-my-sibling-death-they-can-investigate/