‘സംഘികൾ മങ്കികളെപ്പോലെ, മതഭ്രാന്തൻമാർ’ ഖുശ്​ബു ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു

by News Desk 6 | October 12, 2020 4:22 pm

നടിയും കോൺഗ്രസ്​ വക്താവുമായിരുന്ന ഖുശ്​ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു. സംഘ്​പരിവാറിനെതിരെ രൂക്ഷവിമർശനമുയർത്തിയുള്ള നടിയുടെ ട്വീറ്റുകൾ ഒഴിവാക്കേണ്ട അവസ്ഥയാണിപ്പോൾ. മുമ്പ്​ അധിക്ഷേപിച്ചവരോടൊപ്പം ചേരേണ്ട ഗതി വന്നല്ലോയെന്ന്​ സംഘ്​പരിവാർ അനുകൂലകേന്ദ്രങ്ങളും ഖുശ്​ബുവിനെ പരിഹസിക്കുന്നുണ്ട്​.

2017 ഒക്​ടോബർ 14 ​പോസ്​റ്റ്​ചെയ്​ത ട്വീറ്റിൽ ഖുശ്​ബു പറയുന്നതിങ്ങനെ: സംഘികൾ ആരെയാണ്​ പിന്തുടരുന്നതെന്ന്​ ഇടക്കിടക്ക്​ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. മര്യാദയില്ലാത്തവരും അശ്ലീലത നിറഞ്ഞവരും മോശം സ്വഭാവക്കാരുമാണ്​ അവർ. ജീവിക്കുന്നത്​ തന്നെ മറ്റുള്ള​വരെ പരിസഹിക്കാനാണ്​.

2019 ഒക്​ടോബർ 5 ന്​ ചെയ്​ത ട്വീറ്റ്​ ഇങ്ങനെ:

സംഘികൾ മ​ങ്കികളെപ്പോലെയാണ്​. ആറ്​ ഇ​ന്ദ്രിയങ്ങളുമില്ലാത്തവർ.

2019 സെപ്​റ്റംബർ 25ന്​ പോസ്​റ്റ്​ ചെയ്​ത ട്വീറ്റ്​ ഇങ്ങനെ:

മാനസിക വളർച്ചയില്ലാത്ത സങ്കികൾക്ക്​ സാമാന്യ മര്യാദപോലുമില്ല. അവരെന്നെ ഇന്ത്യയിൽ സ്ഥാനമില്ലാത്ത പോലെ മുസ്​ലിമെന്ന്​ വിളിക്കുന്നു. അതെ ഞാനൊരു ഖാനാണ്​. മുസ്​ലിമുമാണ്​. ഇന്ത്യ എ​െൻറ രാജ്യവുമാണ്​. ആർ​ക്കെങ്കിലും സംശയമുണ്ടോ?.

ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്​ച ഖുശ്​ബു ട്വീറ്റ്​ ചെയ്​തതിങ്ങനെ:

നരേന്ദ്രമോദി മാത്രമാണ്​ ഇന്ത്യ കണ്ട ഒരേ ഒരു പ്രധാനമന്ത്രി. അതിനുമുമ്പ്​ ഇന്ത്യക്ക്​ പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. അതുകൊണ്ട്​ തന്നെ ​പ്രധാനമന്ത്രിമാർക്ക്​ പ്രത്യേകമായുണ്ടാക്കിയ വിമാനം നമ്മൾ കണ്ടിട്ടില്ല. നിങ്ങൾ ഒരു മിനുറ്റ്​ സംഘിയായാൽ മതി. നിങ്ങൾക്ക്​ കർഷക​െൻറ പ്രശ്​നങ്ങൾ കാണാൻ കഴിയില്ല. കാർഷിക ബിൽ അന്യഗ്രഹത്തിൽ നിന്നുള്ളതായി തോന്നും.

ബി.ജെ.പിയിൽ ചേരുന്നില്ലെന്ന്​ പ്രഖ്യാപിച്ചിരുന്ന ഖുശ്​ബു ഇന്ന്​ ന്യൂഡൽഹിയിലെത്തി സമ്പിത്​ പാത്രയുടെയും മറ്റ്​ ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ഖുശ്​ബുവി​െൻറ ബി.ജെ.പി പ്രവേശനം ഉറപ്പായ കോൺഗ്രസ്​ പാർട്ടി വക്താവ്​ സ്ഥാനത്ത്​ നിന്നും നീക്കിയിരുന്നു. ഡി.​എം.കെ വിട്ട്​ 2014ലാണ്​ ഖുശ്​ബു കോൺ​ഗ്രസിൽ ചേർന്നത്​.

Endnotes:
  1. ‘സം​പൂ​ജ്യ’രാ​യി ര​ണ്ടു കോ​ള​ജു​ക​ൾ; ത​ക​ർ​ന്ന​ടി​ഞ്ഞ്​ എ​ൻ​ജി​നീ​യ​റി​ങ് ഫ​ലം: https://malayalamuk.com/professional-engineering-college-kerala-exam-results/
  2. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: https://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  3. കോൺഗ്രസേ.. എന്തേ നീ ഇനിയെങ്കിലും നന്നാവാത്തേ ?… നിന്നെ നന്നാവാൻ സമ്മതിക്കാത്തത് ഈ പാഴ് കിഴവന്മാരല്ലേ ? ഒന്നോർത്തോ …. ഇന്ത്യയുടെ വളർച്ചയ്ക്കും തകർച്ചയ്‌ക്കും നീ തന്നെയാണ് കാരണം: https://malayalamuk.com/congress-never-learn-their-mistake/
  4. സൂസൻ ആന്റി…. കളിപോലെ കൊഞ്ചി മയക്കുന്ന കോട്ടയംകാരി തട്ടിപ്പു വീരത്തി പിടിയിൽ; ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞ ആന്റിയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത്: https://malayalamuk.com/kottayam-mariyama-susan-aunty/
  5. ബിജെപിക്ക് അടിപതറുന്നുവോ ? രാജസ്ഥാനിലും മധ്യപ്രദേശിലും എക്സിറ്റ്പോള്‍ ഫലങ്ങളിൽ കോണ്‍ഗ്രസ് മുന്നേറ്റം…: https://malayalamuk.com/vote-2018-exit-polls/
  6. ന​ട​പ​ടി​ക്ര​മം കു​രു​ക്കാ​യി…! ആ​​ളു​​മാ​​റി കോ​​ന്നി​​യി​​ലെ​​ത്തി​​ച്ച ശ്രീ​​ല​​ങ്ക​​ൻ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു മുൻപിൽ ചുട്ടുപഴുത്ത ആംബുലൻസിൽ കിടത്തിയത് ഒന്നര മണിക്കൂറോളം: https://malayalamuk.com/abdul-razak-and-his-relatives-gathered-at-the-mosque-in-kummannoor-a-small-village-located-5km-away-from-konni-in-pathanamthitta/

Source URL: https://malayalamuk.com/khushboo-old-tweet-getting-viral-after-she-joints-bjp/