കൊച്ചിയില്‍ തൊഴിലാളിയെ മർദിച്ചത് കണ്ടു ചോദ്യം ചെയ്ത യുവാവിനെ ഹോട്ടല്‍ ഉടമയും മറ്റു ജീവനക്കാരും ചേര്‍ന്ന് തല്ലിച്ചതച്ചു

by News Desk 6 | September 25, 2018 7:26 am

കൊച്ചിയില്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. മലപ്പുറം സ്വദേശിയും ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനുമായ ജവഹര്‍ കാരടിനാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവടില്‍ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റ് ഉടമയില്‍ നിന്നും ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റത്. പത്തോളം ആളുകള്‍ റസ്റ്റൊറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മര്‍ദ്ദീക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.

ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍ട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്. രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില് നടുറോഡിലിട്ടു മര്ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജവഹറിന് നേരെ അക്രമം അഴിച്ചു വിട്ടത്. ‘നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും’ നീയാരാടാ ചോദിയ്ക്കാന്‍ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ഏകദേശം അരമണിക്കൂറോളം മര്‍ദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതല്‍ പരിക്കേറ്റിരിക്കുന്നത്.

 

Endnotes:
  1. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: https://malayalamuk.com/vipin-roldant-interview-part-two/
  2. കന്യാസ്ത്രീ കാർമേൽ : കാരൂർ സോമൻ എഴുതുന്ന നോവൽ -1: https://malayalamuk.com/novel-by-karoor-soman-kanyasree-carmel/
  3. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  4. ലോകം കണ്ട വിശ്വസാഹിത്യകാരന്‍: https://malayalamuk.com/lokam-kanda-vishya-sahithyakaran-by-karoor-soman/
  5. തൊഴിലാളിയുടെ നിരന്തരമായ രോഗാവസ്ഥയും നിയമപരമായ പുറത്താക്കല്‍ നടപടിയും. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ബൈജു തിട്ടാല എഴുതുന്നു.: https://malayalamuk.com/sickness-and-job-loss-article-by-thittala/
  6. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/

Source URL: https://malayalamuk.com/kochi-restaurant-owner-and-staffs-cruelly-beaten-a-man/