ജാഗ്വാറിന്റെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഉദ്പാദനം യുകെയില്‍ നിന്ന് സ്ലോവാക്യയിലേക്ക് മാറ്റുന്നു

by News Desk 1 | June 12, 2018 6:25 am

യുകെയിലെ വാഹന നിര്‍മാണ ഭീമനായ ജാഗ്വാറിന്റെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മോഡലിന്റെ നിര്‍മാണം യുകെയില്‍ നിന്ന് സ്ലോവാക്യയിലേക്ക് മാറ്റുന്നു. വെസ്റ്റ് മിഡ്‌ലാന്‍സിലാണ് കമ്പനിയുടെ നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണെ സ്ലോവാക്യയിലേക്ക് മാറ്റാനാണ് പദ്ധതി. ഇതോടനുബന്ധിച്ച് കുറച്ചുപേര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ജാഗ്വാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി യുകെയോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡിസ്‌കവറി മോഡലുകള്‍ നിര്‍മിച്ചിരുന്ന സോലിഹള്ളിലുള്ള ഫാക്ടറിയില്‍ നിന്ന് പുതുതലമുറ റേഞ്ച് റോവറുകളായിരിക്കും ഇനി ഉദ്പാദിപ്പിക്കുക. ഈ ഫാക്ടറിയില്‍ നടത്തിയിരിക്കുന്ന നിക്ഷേപം സംബന്ധിച്ച കണക്കുകള്‍ ടാറ്റ പുറത്തു വിട്ടിട്ടില്ല. ഏജന്‍സികള്‍ വഴി നിയമിതരായിരിക്കുന്ന തൊഴിലാളികള്‍ക്കായിരിക്കും ജോലി നഷ്ടമാകുക. ഈ പ്ലാന്റില്‍ 1800 ഏജന്‍സി വര്‍ക്കര്‍മാരാണ് നിലവിലുള്ളത്. ആകെ 10,000 പേരാണ് ഇവിടുത്തെ ജീവനക്കാര്‍. സ്ലോവാക്യയിലും സോലിഹള്ളിലുമായി ഡിസ്‌കവറി നിര്‍മാണം നടത്താനാണ് പദ്ധതിയെന്നായിരുന്നു കമ്പനി നേരത്തേ അറിയിച്ചിരുന്നത്.

ജെഎല്‍ആറിന്റെ എല്ലാ കാറുകളുടെയും ഇല്ക്ട്രിക്, ഹൈബ്രിഡ്, പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 2020 മുതല്‍ ലഭിച്ചു തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു. ഡിസ്‌കവറിയുടെ നിര്‍മാണം മാറ്റിയത് മറ്റു മോഡലുകളുടെ നിര്‍മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണെന്നും അത് കമ്പനിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും ആസ്റ്റണ്‍ ബിസിനസ് സ്‌കൂളിലെ മോട്ടോര്‍ ഇന്‍ഡസ്ട്രി സ്‌പെഷ്യലിസ്റ്റ് പ്രൊഫ.ഡേവിഡ് ബെയ്‌ലി പറഞ്ഞു.

Endnotes:
  1. യുകെ മലയാളികൾ അസ്‌ടയിലും , ടെസ്‌കോയിലും , സെയിൻസ്ബറിയിലും , മോറിസ്സണിലും , ആമസോണിലും , ഫ്ലിപ്പ്കാട്ടിലും ഒക്കെ നടത്തുന്ന ഷോപ്പിംഗിലൂടെ നേടുന്നത് 4% മുതൽ 15% വരെ ഡിസ്‌കൗണ്ട്: https://malayalamuk.com/shopping-discount-techbank/
  2. ‘ഫോര്‍ഡിന്’ പിന്നാലെ ‘ജാഗ്വാര്‍ ലാന്‍ഡ് റോവറും’ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങുന്നു; ഏതാണ്ട് 4500 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും, യു.കെ കാര്‍ വ്യവസായത്തിന് തിരിച്ചടിയെന്ന് നിരീക്ഷണം: https://malayalamuk.com/jaguar-land-rover-confirms-it-is-slashing-4500-jobs/
  3. പിന്തുണച്ചതിന് നന്ദി…! ഇസ്രോയുടെ ട്വീറ്റ്; വിക്രം ലാന്‍ഡറിന്റെ ആയുസ്സ് ശനിയാഴ്ച തീരും, ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷയില്ല: https://malayalamuk.com/isro-vikram-lander-new-update/
  4. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനാകുന്നില്ല; ചന്ദ്രയാന്‍ 2-വില്‍ പ്രതീക്ഷ മങ്ങുന്നു: https://malayalamuk.com/chandrayaan-2-hopes-fading-as-window-of-opportunity/
  5. മോഡിയുടെ വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പ്രവാഹം; ഒടുവിൽ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി, ട്രോളുകളും…..: https://malayalamuk.com/avoiding-pr-woes-bjp-turns-off-youtube-dislike-button-minutes-into-pm-modis-6-pm-speech/
  6. ബ്രെക്‌സിറ്റ് യുകെയിലെ കാര്‍ വ്യവസായ മേഖലയ്ക്ക് സമ്മാനിക്കുന്നത് ദുരിതം; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത് കനത്ത നഷ്ടം: https://malayalamuk.com/jaguar-land-rover-tata-motors-brexit-diesel-china-chinese-economy-record-indian-corporate-loss/

Source URL: https://malayalamuk.com/land-rover-discovery-model-moved-to-slovakia-from-the-uk/