നിലവിലുള്ള നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കുവാൻ കുറഞ്ഞ സാലറിയിൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ എൻഎച്ച് എസ് നീക്കം

by News Desk | December 6, 2019 5:07 am

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടണിൽ നിലവിലുള്ള നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കുവാൻ കുറഞ്ഞ സാലറിയിൽ, കുറഞ്ഞ യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കാൻ എൻഎച്ച് എസ് നീക്കം. എൻഎസ്എസിന്റെ പക്കൽ നിന്നും ചോർന്ന രേഖകളിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള പതിനായിരത്തോളം നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് നീക്കം. എന്നിരുന്നാൽ തന്നെയും വീണ്ടും ഇരുപതിനായിരത്തോളം നേഴ്സുമാരുടെ കുറവുണ്ട് എന്നാണ് രേഖകൾ പറയുന്നത്.

2024 ഓടു കൂടി അൻപതിനായിരം അധികം നേഴ്സുമാരെ റിക്രൂട്ട് ചെയ്യും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. എൻ എച്ച് എസിൽ നിന്നും പുറത്തുവന്ന രേഖ അനുസരിച്ച് 10, 200 ഓളം നേഴ്സിംഗ് അസോസിയേറ്റുമാരെ നിയമിക്കുമെന്നാണ്. രണ്ടു വർഷത്തെ നേഴ്സിംഗ് കോഴ്സ് കഴിഞ്ഞവരെയാണ് നേഴ്സിംഗ് അസോസിയേറ്റുമാരായി നിയമിക്കുന്നത്. രജിസ്റ്റേഡ് നേഴ്സുമാരെ അപേക്ഷിച്ച് ട്രെയിനിങ് കുറവാണ് ഇവർക്ക്.

എന്നാൽ ഇത്തരത്തിൽ യോഗ്യത കുറവുള്ള നേഴ്സുമാരെ നിയമിക്കുന്നത് രോഗികളുടെ ജീവന് ആപത്താണെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിലവിലുള്ള നാല്പതിനാലായിരത്തോളം വേക്കൻസികൾ എങ്ങനെ നിറയ്ക്കാം എന്നതിനെപ്പറ്റിയുള്ള രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Endnotes:
  1. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണം. തെറ്റിദ്ധാരണ…: https://malayalamuk.com/vostek-agency-misleading-kerala-nurses/
  2. ഇന്ത്യയിൽ നിന്ന് നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറിൻറെ ഭാഗമായല്ല. സമ്പാദിക്കുക, പഠിക്കുക, മടങ്ങുക എന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമാണ് നടപ്പിലാക്കുന്നതെന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്.: https://malayalamuk.com/nhs-to-bring-nurses-from-india-as-part-of-global-learners-programme-health-education-england-revealed/
  3. നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നഴ്സിംഗ് പാസ്സായിട്ടുണ്ടോ ? നേഴ്സുമാരുടെ റിക്രൂട്ട്മെന്റിനു സഹായിക്കുന്ന പുതിയ പദ്ധതികളുമായി ബ്രിട്ടൻ: https://malayalamuk.com/new-visa-will-attract-the-finest-doctors-and-nurses-from-other-nations/
  4. എൻ എച്ച് എസിലേക്ക് ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. 500 നഴ്സുമാർ മാർച്ചിൽ എത്തും. തത്ക്കാലിക നിയമനം മാത്രം. കോൺട്രാക്റ്റ് കഴിഞ്ഞാൽ അതാത് രാജ്യങ്ങളിലേയ്ക്ക് മടങ്ങണം.: https://malayalamuk.com/nhs-to-recruit-nurses-from-india-on-a-fix-term-contract/
  5. എന്‍.എച്ച്.എസ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതല്‍ 600ശതമാനം വര്‍ദ്ധനവ്; ജീവനക്കാരുടെ അപര്യാപ്തത എന്‍.എച്ച്.എസ് പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നതായി റിപ്പോര്‍ട്ട്: https://malayalamuk.com/nhs-crisis-private-referrals-soar-600-per-cent-private-hospitals/
  6. ബ്രിട്ടനിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ ഏജന്‍സികളുടെ കൊള്ള; കരുതിയിരിക്കണമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്: https://malayalamuk.com/nursing-recruitment/

Source URL: https://malayalamuk.com/leaked-nhs-document-reveals-government-plan-to-use-cheaper-staff-to-fill-nurse-vacancies/