നിങ്ങളുടെ പങ്കാളിയ്ക്ക് ഈ ആറു ഗുണങ്ങള്‍ ഉണ്ടോ?; എങ്കില്‍ നിങ്ങള്‍ ഭാഗ്യവതിയാണ്

by News Desk 1 | April 24, 2017 11:27 am

ഒരാളോട് പ്രണയം തോന്നുക, അവരോടൊത്ത് ജീവിതം ആരംഭിക്കുക, ഒരു തീരുമാനം എടുക്കുമ്പോള്‍ ഇയാള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ, വിശ്വസിക്കാമോ എന്നെല്ലാം ആശങ്കകളുണ്ടാകുക സ്വാഭാവികം. പുരുഷന്‍മാരുടെ കാര്യത്തില്‍ ചില ലക്ഷണങ്ങള്‍ കണക്കിലെടുത്താല്‍ അയാള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ എന്നു തിരിച്ചറിയാനാകും.

1. നിങ്ങള്‍ പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞ ശേഷവും നിങ്ങള്‍ക്ക് ആദ്യം നല്‍കിയിരുന്ന പരിഗണനയില്‍ കുറവുണ്ടാവാതിരിക്കുക. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക, നിങ്ങളെ സര്‍പ്രൈസ് ചെയ്യിപ്പിക്കുക, ഇതെല്ലാം കുറേ നാളുകള്‍ക്ക് ശേഷവും തുടരുന്നുണ്ടെങ്കില്‍ അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. പരിചയപ്പെട്ട് പ്രണയത്തിലായ ശേഷം ഈ പരിഗണനയില്‍ കുറവുണ്ടെങ്കില്‍ അത്തരം വ്യക്തികളെ സൂക്ഷിക്കുകയും വേണം.

2. നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുക. നിങ്ങള്‍ കൂടെയുണ്ടെന്ന് വച്ച് ഇനി എന്തുമാകാം എന്ന ധാരണ അവര്‍ക്ക് ഉണ്ടാകില്ല. അവര്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. നല്ല വസ്ത്രധാരണം നടത്തുന്നതെല്ലാം ഇവയില്‍ പെടും. ഈ ശ്രമങ്ങള്‍ തുടരുന്ന ഒരാളെ നിങ്ങള്‍ക്ക് വിശ്വസിക്കാം. അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകും.

3. സ്വന്തം കാര്യം മാത്രം നോക്കാതെ നിങ്ങളെ കൂടി പരിഗണിക്കുക. രണ്ടു പേരും തുല്യരാണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് പെരുമാറുക. അവരുടെ സമയത്തിനും സൗകര്യത്തിനും വേണ്ടി മാത്രം നിങ്ങളെ ഉപയോഗിക്കാതാരിക്കുക. ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം

4. തര്‍ക്കമുണ്ടായാല്‍ ഒത്തു തീര്‍പ്പിന് മുന്‍കൈ എടുക്കുന്ന ആളാണെങ്കില്‍ അയാളെ വിശ്വസിക്കാം. നിങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അയാള്‍ ആദ്യം മുന്നിട്ടിറങ്ങുകയാണെങ്കില്‍ അതിനര്‍ത്ഥം ആള്‍ക്ക് ഈഗോ കുറവാണ് എന്നതാണ്. തെറ്റ് ചെയ്താൽ അത് ഏറ്റുപറയുകയും നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുകയുമാണ് ഒരു പുരുഷന്‍ എന്നതിനൊപ്പം ഒരു വ്യക്തിയില്‍ നിന്ന് പോലും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഗുണം.

5. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്ന അവരോട് നന്നായി ഇടപഴകുന്ന ആളെയും നിങ്ങള്‍ക്ക് വിശ്വസിക്കാം. അവര്‍ നിങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്നു എന്നതാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഒരാള്‍ അത് ചെയ്യുന്നത് നിങ്ങളോടുള്ള താല്‍പ്പര്യം മൂലമാണ്. അതായത് ഈ ലക്ഷണവും അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നതിന്‍റെ സൂചനയായി കാണാം.

6. സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടാകില്ല. അത്തരം പ്രശ്നങ്ങളില്‍ നിങ്ങളുടെ അഭിപ്രായവും ഉപദേശവും അവര്‍ തേടും.

Endnotes:
  1. ‘നിങ്ങളുടെ ഭാവിയില്‍ നിന്നും’ ഇറ്റലിയിൽ നിന്നും ഞാൻ എഴുതുന്നു; കോവിഡ് 19, യുകെയ്ക്ക് ഇറ്റലിയില്‍ നിന്ന് ഒരു കത്ത്: https://malayalamuk.com/francesca-melandri-twitter-trend-the-most-popular-tweets-united-kingdom/
  2. പൗരത്വ ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍…! വരാൻ പോകുന്നത് നോട്ട് നിരോധനത്തെക്കാളും വലിയ രാജ്യം കണ്ട ഏറ്റവും വലിക ക്യൂ ; അംഗങ്ങള്‍ സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും…..: https://malayalamuk.com/citizenship-bill-to-enter-lok-sabha-monday-whips-issued/
  3. നിങ്ങളുടെ വീട്ടുപരിസരത്ത് എവിടെയെങ്കിലും ഈ കാട്ടുചെടി നില്പുണ്ടോ ? എങ്കിൽ വിട്ടുകളയരുത്;ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ചെറൂളയെപ്പറ്റി അറിയേണ്ടേ………: https://malayalamuk.com/cherula-pachamarunnu/
  4. “കന്യാസ്ത്രീകളുടെ നവോഥാനം എന്ന പേരില്‍ ഒരു മതവിഭാഗത്തെ തകര്‍ക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍ അല്ലേ നിങ്ങള്‍…?” ദിവ്യയുടെ ആത്മഹത്യയുമായി പ്രചരിക്കുന്ന വാർത്തകൾക്കെതിരെ…: https://malayalamuk.com/sr-soniya-kuruvila-dsj/
  5. ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ…. പരിഗണന കിട്ടുന്നില്ല പോലും പരിഗണന മാങ്ങാത്തൊലി…;വിജയ് യേശുദാസിനെതിരെ ശക്തമായ വിമർശനങ്ങളുമായി സംവിധായകന്‍: https://malayalamuk.com/najeem-koya-asks-vijay-yesudas/
  6. അവളെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് അടുത്തു കിടക്കുമ്പോൾ കൈ വെക്കാതിരിക്കാൻ ഞാൻ മാലാഖയൊന്നുമല്ലല്ലോ…; നിങ്ങളെയും പ്രണയം വേദനിപ്പിച്ചോ ? രക്തത്തിന്റെ ഗന്ധമുള്ള ഒരു പ്രണയ കഥ….: https://malayalamuk.com/true-love-never-has-a-happy-ending-because-there-is-no-ending-to-true/

Source URL: https://malayalamuk.com/lifestyle-tips/