മലപ്പുറത്ത് പ്രായപൂർത്തിയാക്കാത്ത നാലു പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; പീഡനവിവരം വെളിപ്പെടുത്തിയത് കൗൺസിലിങിനിടെ………

by News Desk 6 | January 19, 2020 5:48 am

മലപ്പുറം വളാഞ്ചേരിയിൽ നാല് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്ത്, പതിമൂന്ന്, പതിനഞ്ച്, പതിനേഴ് വയസ് പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. സ്കൂളിൽ കൗൺസിലിങിനിടെയാണ് പീഡനവിവരം ഇവർ വെളിപ്പെടുത്തിയത്.

10 വയസ് പ്രായമുള്ള ഇളയകുട്ടിയാണ് സ്കൂളിലെ കൗൺസിലിംങ് ക്ലാസിനിടെ പീഡനവിവരം അധ്യാപകരോട് ആദ്യം വെളിപ്പെടുത്തുന്നത്. തനിക്ക് മാത്രമല്ല തന്റെ മൂന്ന് സഹോദരിമാർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. തുടർന്ന് നാല് പേരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു.

പോക്സോ കേസ് ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇവർ ജോലിക്ക് പോയിരുന്ന സമയങ്ങളിലാണ് പീഡനം നടന്നിരിക്കുന്നത് എന്നാണ് വിവരം. പ്രതി പലപ്പോഴും മദ്യപിച്ചായിരുന്നു വീട്ടിലെത്തിയിരുന്നതെന്നും അമ്മ മൊഴിനൽകിയിട്ടുണ്ട്.

Endnotes:
  1. വളാഞ്ചേരിയിൽ ഹോം നേഴ്‌സ് മരിച്ചനിലയിൽ; മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം നഗ്നമായ നിലയിൽ, ദുരൂഹത…: https://malayalamuk.com/valanchery-home-nurse-murder/
  2. വളാഞ്ചേരിയിൽ മധ്യവയസ്കയായ ഹോം നഴ്‌സിനെ കൊലപാതകം, ബലാൽസംഗ ശ്രമത്തിനിടയിൽ; അറസ്റ്റിലായ പ്രതി ഹോട്ടൽതൊഴിലാളി…: https://malayalamuk.com/valanchery-home-nurse-murdered-case/
  3. ആൻഡ്രൂ രാജകുമാരനെതിരെ ശക്തമായ ജനരോഷം. രാജപദവികളിൽ നിന്ന് ഒഴിവാക്കി തടിതപ്പാൻ എലിസബത്ത് രാജ്ഞി . കാരണം ബാലപീഡകനുമായിട്ടുള്ള അടുത്തബന്ധം .അങ്ങനെ പുകഞ്ഞ കൊള്ളി പുറത്ത് .: https://malayalamuk.com/prince-andrews-accuser/
  4. തന്റെ മൂന്ന് പെണ്മക്കളെയും പീഡിപ്പിച്ച പ്രതിയെ കോടതിമുറിയിലിട്ട് തല്ലി പിതാവ്. വീഡിയോ കാണാം: https://malayalamuk.com/father-attacked-rape-case-convict/
  5. മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം വീട്ടമ്മ ഒളിച്ചോടി; സംഭവം മലപ്പുറത്ത്, രണ്ടുപേരും അറസ്റ്റിൽ….: https://malayalamuk.com/woman-ran-away-with-lover-who-raped-her-daughter/
  6. പുലര്‍ച്ചെ നടപ്പാക്കിയത് രാജ്യം കാത്തിരുന്ന വിധി…..! ജയിലിന് പുറത്ത് ആഹ്ളാദാരവങ്ങളുമായി ജനക്കൂട്ടം: https://malayalamuk.com/nirbhaya-case-accussed-hanged/

Source URL: https://malayalamuk.com/malappuram-tirurangadi-minor-girls-sexually-assaulted-father-arrest/