നോട്ടിങ്ഹാം: യുകെ മലയാളികൾ കൊറോണ വൈറസിന്റെ പേടിപ്പെടുത്തുന്ന വാർത്തകളിൽ നിന്ന് പുറത്തുവരുന്നതേയുള്ളു. ഇപ്പോൾ ലോക്ക് ഡൗൺ കഴിഞ്ഞു യുകെ പുറത്തുവരുന്നതേയുള്ളു. ഇതിനോടകം കൊറോണ വ്യാപനം വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കഥകൾ ഓരോന്നായി പുറത്തുവരുവാൻ തുടങ്ങുന്ന സമയം. ഒരുപാട് കമ്പനികൾ പൂട്ടിപോകുന്ന അവസ്ഥ. ജോലികൾ ഓരോന്നായി നഷ്ടപ്പെടുന്നു. ഇതിൽ മലയാളികളും ഉണ്ട് എന്നത് ഒരു യാഥാർത്യം. ആരോഗ്യ മേഖലയെ ബാധിച്ചില്ല എന്ന് മാത്രം.

എന്നാൽ നോട്ടിംഗ്ഹാമിൽ താമസിക്കുന്ന ഷിബുവിന്‌ ഇത് സന്തോഷത്തിന്റെ നാളുകൾ ആണ്. ഒരു വർഷം മുൻപ് യുകെയിൽ എത്തിയ സൗണ്ട് എഞ്ചിനീയർ ആയ ഷിബു പോളിന് ലഭിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ ആഡംബര കാറായ ലംബോഗിനി (£1,95,000) ഒപ്പം 20,000 പൗണ്ട് ക്യാഷ് പ്രൈസുമാണ് അടിച്ചിരിക്കുന്നത്. ടോയോട്ട യാരിസ് ഓടിച്ചിരുന്ന ഷിബുവിന്‌ ഇനി ലംബോഗിനി ഓടിക്കാം. കോട്ടയം ജില്ലയിലെ വെളളൂരില്‍ പടിഞ്ഞാറെവാലയില്‍ പി.ഒ.പൈലിയുടെ മകനാണ് ഷിബു. മുട്ടുചിറ പഴുക്കാത്തറ ജോസഫിന്റെ മകളാണ് ലിനറ്റ്. യുകെയിലെ പ്രസിദ്ധമായ ബി ഓ ടി ബി എന്ന കമ്പനിയുടെ ഈ ആഴ്ച്ചയിലെ നറുക്കെടുപ്പിലെ വിജയിയാണ് ഷിബു പോൾ.

1999 ൽ സ്ഥാപിതമായ ഈ യുകെ കമ്പനി ആണ് യുകെയിലെ മിക്ക എയർപോർട്ടിലും കാർ ഡിസ്പ്ലേ ചെയ്‌തു മത്സരം സംഘടിപ്പിക്കുന്നത്. ഓൺലൈൻ ആയും മത്സരത്തിൽ പങ്കെടുക്കാം. ലണ്ടൻ ആണ് ഹെഡ് ഓഫിസ്. ചെറിയ തുക മുടക്കി ഡ്രീം കാറുകൾ കരസ്ഥമാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കമ്പനി തന്നെ ഉണ്ടാക്കിയത് എന്ന് കമ്പനിയുടെ ഉടമസ്ഥൻ തന്നെ പറയുന്നു.

യുകെയിൽ എത്തി ജോലിക്കു വേണ്ടി ഇമെയിൽ അയച്ചുകൊണ്ടിരുന്ന ഷിബുവിനെ തേടി ഈ സമ്മാനവാർത്ത അറിയിക്കുമ്പോഴും അത് വിശ്വസിക്കാൻ അൽപം മടികാണിക്കുന്ന ഷിബുവിനെയാണ് നാം വീഡിയോയിൽ കാണുന്നത്. നേരെത്തെ കെയിംബ്രിജിൽ ആയിരുന്ന ഇവർ കൊറോണ വൈറസ് വ്യാപനത്തിന് മുൻപാണ് നോട്ടിങ്ഹാമിലെക്ക് മാറിയത്. നോട്ടിങ്ഹാം ആശുപത്രിയിലെ നഴ്‌സ്‌ ആണ് ഭാര്യയായ ലിനെറ്റ് ജോസഫ്.

വാടകക്ക് താമസിക്കുന്ന ഷിബുവും ലിനെറ്റും വീടുവാങ്ങി താമസിക്കുവാനുള്ള തീരുമാനത്തിലാണ്. ഈ മാസം ജന്മദിനം ആഘോഷിക്കുന്ന ഷിബുവിന് ലഭിച്ചത് ഒന്നാന്തരം സമ്മാനം. അതേസമയം നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുകയായിരുന്ന ലിനെറ്റ് കണ്ടതെല്ലാം ഒരു സ്വപനമല്ല മറിച്ചു റിയാലിറ്റി ആണ് അന്ന് തിരിച്ചറിയുന്നു.

വിജയികളായ ഷിബുവിനും ലിനെറ്റിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ. വീഡിയോ കാണാം

[ot-video][/ot-video]

വെറും £2.50 മുതൽ തുടങ്ങുന്ന ടിക്കറ്റുകൾ ആണ് എടുക്കാവുന്നത്. ഏത് കാറ് എന്നതിനനുസരിച്ചു ടിക്കറ്റ് വിലയിൽ വർദ്ധനവ്‌ ഉണ്ട്. കൂടുതൽ വിവരങ്ങൾ കമ്പനി വെബ്സൈറ്റ് കാണുക.

കമ്പനി ലിങ്ക് താഴെ .

https://www.botb.com/?utm_source=Adwords&utm_medium=CPC&utm_campaign=Brand-Broad&gclid=EAIaIQobChMIu7XUmYe-6gIVQ-7tCh2ebQ6IEAAYASAAEgK0-vD_BwE