സ്റ്റാർ സിങ്ങർ ഫെയിം മഞ്ജുഷയുടെ പിതാവും വാഹനാപകടത്തിൽ മരിച്ചു ; അപകടം മഞ്ജുഷ ഓടിച്ച അതെ സ്കൂട്ടറിൽ സഞ്ചരിക്കവെ….

by News Desk 6 | March 8, 2021 3:45 am

ഐഡിയ സ്റ്റാർ സിങ്ങർ താരം മഞ്ജുഷ മോഹന്റെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു മോഹൻദാസിനെയും മരണം കവർന്നത്.

മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. എന്നാൽ അപകട ശേഷം ബൊലേറോ പിക്ക് അപ്പ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വാഹനം പൊലീസ് പിടികൂടി.പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്.

2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻദാസ് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനി ലോറിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ. സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ ഏറെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.

Endnotes:
  1. സുഖജീവിതം മോഹിച്ചു മകളെ കൊലപ്പെടുത്തി ‘അമ്മ, കൂട്ടുനിന്ന കാമുകൻ; ചീത്തവിളികളുമായി സ്ത്രീകളുൾപ്പെടെയുള്ള ജനക്കൂട്ടം, നെടുമങ്ങാട്ട് അമ്മ മകളെ കൊന്ന സംഭവം തെളിവെടുപ്പിനുവേണ്ടി പ്രതികൾ പോലീസ് കസ്റ്റഡിയിൽ: https://malayalamuk.com/nedumangad-murder/
  2. വാഹനാപകടം; പരുക്കേറ്റു ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹൻ അന്തരിച്ചു: https://malayalamuk.com/manjusha-mohandas-of-idea-star-singer-fame-succumbs-to-injuries-passes-away/
  3. 19 ദിവസമായി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ, ഞെട്ടലിൽ നാട്ടുകാർ; സ്വന്തം മകളെ കൊലപ്പെടുത്തിയ അമ്മയുടെ നുണകഥകൾ ഒന്നൊന്നായി പൊളിഞ്ഞപ്പോൾ…..: https://malayalamuk.com/nedumangad-girl-murder/
  4. കിണറ്റിന്റെ അടുത്തെത്തിച്ചപ്പോൾ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നി, ഉടന്‍ തന്നെ ശരീരത്തിൽ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നു; കൊന്നത് അവിഹിതം എതിർത്തതിന്, തെളിവെടുപ്പിൽ കൂസലില്ലാതെ മ‍ഞ്ജുഷയും കാമുകനും: https://malayalamuk.com/meera-murder-case/
  5. നെടുമങ്ങാട്ട് പതിനാറുകാരിയുടെ മരണം കൊലപാതകം; കഴുത്തു ഞെരിച്ചു കൊന്നത് കുട്ടിയുടെ ‘അമ്മ തന്നെ, മാനഭംഗം നടന്നോയെന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയയ്ക്കും: https://malayalamuk.com/mother-and-friend-admitted-that-they-have-killed-the-girl/
  6. ഐഡിയ സ്റ്റാർ സിങ്ങർ ഡോക്ടർ വാണി ജയറാമിന്റെ മാതാവ് യുകെ സന്ദർശനത്തിനിടെ നിര്യാതയായി… സംസ്ക്കാരം സ്റ്റോക്ക് ഓൺ ട്രെന്റിൽ ഈ വെള്ളിയാഴ്ച : https://malayalamuk.com/vasantha-jayaram-passed-away/

Source URL: https://malayalamuk.com/manjushaa-fathers-accident-death/