മരിയന്‍ ഗാനം ജപമണികളുടെ താളത്തില്‍… ‘ജപമണിക്കൂട്ട് ‘ ആല്‍ബം റിലീസ്സായി.

by News Desk 2 | November 20, 2020 8:52 pm

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നവംബര്‍ 21 പരിശുദ്ധ അമ്മയെ ജെറുസലേം ദേവാലയത്തില്‍ കാഴ്ചവെച്ച ദിവസമാണ്. വിമല ഹൃദയത്തിന്റെ മക്കള്‍ എന്നറിയപ്പെടുന്ന Cordis Mariae Filii (കൊര്‍ദിസ് മരിയെ ഫിലീ) ക്ലാരീഷ്യന്‍ സഭാംഗങ്ങളായ വൈദീക ശ്രേഷ്ഠര്‍ ചേര്‍ന്നൊരുക്കിയ ജപമണിക്കൂട്ട് എന്ന മനോഹര മരിയ ഭക്തിഗാന ആല്‍ബം ക്രൈസ്തവര്‍ക്ക് സമര്‍പ്പിക്കുന്നതും അതേ ദിവസം തന്നെ. സായംസന്ധ്യയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ കൈ പിടിച്ച് പരിശുദ്ധ അമ്മ നമ്മളെ ഈശോയിലേയ്ക്ക് വഴി നടത്തുന്നു. ഇതാണ് യഥാര്‍ത്ഥ ക്രൈസ്തവന്റെ വിശ്വാസം. അമ്മയുടെ സ്‌നേഹം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട് ജപമണികള്‍ കൂട്ടിന് വന്നെത്തിയ സന്ധ്യയില്‍… എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ഫാ. ജിന്‍സണ്‍ മുകളേല്‍ CMF ആണ്. സജീവ് സി ദേവും ഫാ. ജിന്‍സനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ഗായകനായ ജോണ്‍ തോമസ് ചേര്‍ത്തലയാണ്. മന്നാ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ആല്‍ബത്തിന്റെ സംവിധായകനും കോര്‍ഡിനേറ്ററും ക്ലാരിഷ്യന്‍ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ടാണ്. ആഴം അളക്കാന്‍ പറ്റാത്ത അമ്മയുടെ സ്‌നേഹം ആസ്വദിക്കാന്‍ ഈ ഗാനം ഉപകാരപ്പെടും എന്ന് ഫാ. ബിനോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു.

മന്നാ ക്രിയേഷന്‍സ് ഒരുക്കിയ ജപമണിക്കൂട്ട് എന്ന ആല്‍ബം ആസ്വദിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അതോടൊപ്പം മനോഹരമായ ഈ ഗാനം എല്ലാവരിലും എത്തിക്കുവാന്‍ പരമാവധി ഷെയര്‍ ചെയ്യുവാനും ക്ലാരീഷ്യന്‍ സഭാംഗങ്ങളുടെ വിനീതമായ അഭ്യര്‍ത്ഥനയുമുണ്ട്.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെയുടെ ആശംസകള്‍.

Endnotes:
  1. മലയാളി താരം ആല്‍ബര്‍ട്ട് ആന്റണി സ്‌കോട്ടീഷ് ബോക്‌സിംഗ് ചാമ്പ്യന്‍. ഈ നേട്ടം കൈവരിച്ച യുകെയിലെ ആദ്യ മലയാളി എന്ന ഖ്യാദി ഇനി ആല്‍ബര്‍ട്ടിന്. അഭിമാനത്തോടെ കലാകേരളം ഗ്ലാസ്‌ഗോ.: https://malayalamuk.com/scottish-boxing-tournament/
  2. ആല്‍ഫി ഇവാന്‍സിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു; കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി; പ്രതിഷേധക്കാരോട് സംയമനം പാലിക്കണമെന്ന് പിതാവ് ഇവാന്‍സ്: https://malayalamuk.com/live-updates-of-toddlers-alfie-evans/
  3. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  4. ചിറക്കല്‍ കാളിദാസന്‍ അഥവാ ബാഹുബലി ഗജവീരന് വേണ്ടി ഇതാ ഒരു കിടിലം ഗാനം: https://malayalamuk.com/gajam-music-video-released/
  5. വാല്‍ത്താസ്റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ഏപ്രില്‍ 17ന് മരിയന്‍ ദിനവും, എണ്ണനേര്‍ച്ച ശുശ്രൂഷയും, മരിയന്‍ പ്രദക്ഷിണവും: https://malayalamuk.com/spiritual-news-update-uk-172/
  6. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/

Source URL: https://malayalamuk.com/marian-songs/