മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസം ഓഡിയോ രൂപത്തില്‍. പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാരോപണം. ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ….

by News Desk 2 | May 26, 2020 12:22 pm

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ. മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. പരിശുദ്ധ കന്യകയുടെ സ്വാര്‍ഗ്ഗാരോപണമാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

  താഴെ നിന്നും മുകളിൽ നിന്നും കൈകൾ സ്പർശിച്ചു, താൻ കിട്ടിയവരെ എല്ലാം അടിച്ചു; പോലീസുകാർക്ക് ഒന്നും ചെയ്യാനായില്ല, രഞ്ജിനി ഹരിദാസ്

ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

Source URL: https://malayalamuk.com/mary-month-part-26/