സ്പിരിച്വല്‍ ടീം. മലയാളം യുകെ
ജ്ഞാനസ്‌നാന സ്വീകരണത്തില്‍ ഒരു ക്രസ്ത്യാനി ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നു. പക്ഷേ, നമ്മുടെ ജീവിതം ആ അര്‍പ്പണത്തിനനുയോജ്യമായതാണോ എന്ന് നാം ചിന്തിക്കണം. ഓരോ പ്രവര്‍ത്തിയും ആ അര്‍പ്പണത്തിന് വിധേയമായിരിക്കേണ്ടതാണ്.
വി. കൊച്ചുത്രേസ്യായും വി. അല്‍ഫോന്‍സാമ്മയും അവരുടെ മാതാപിതാക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചതു നിമിത്തം ദൈവ ജനനിയെ തങ്ങളുടെ അമ്മയായി സ്വീകരിച്ചതായി അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവ ജനനി ദേവാലയത്തില്‍ ലോക പരിത്രാതാവിന്റെ ആഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നു. അതിനായി അവള്‍ തീഷ്ണതാപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയും ഉപവാസവും ത്യാഗകൃത്യങ്ങളുമനുഷ്ഠിക്കുകയും ചെയ്തിരുന്നു.

പ്രാര്‍ത്ഥന
അമല മനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ! ദിവ്യ നാഥേ, ഞങ്ങളും ദൈവസ്‌നേഹത്തിലും അങ്ങയോടുള്ള സ്‌നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്കിയരുളണമേ… അങ്ങ് ലോക പരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ടു ദൈവത്തോട് പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതന് വാസസ്ഥലം സജ്ജമാക്കി. ഇതു പോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹൃദയ നാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ച് തരണമേ..

സുകൃതജപം.
മറിയത്തിന്റെ വിമലഹൃദയമേ…
വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ…