പരിശുദ്ധ കന്യകയുടെ വരപ്രസാദയോഗ്യത. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! മാതാവിന്റെ വണക്കമാസം. ഏഴാം ദിവസം.

by News Desk 2 | May 7, 2020 5:43 pm

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക സകല സ്ത്രീകളിലും ഏറ്റവും അനുഗ്രഹീതയാണ്. ഈ ലോകത്തില്‍ ജനിച്ചിട്ടുള്ള മറ്റ് വ്യക്തികള്‍ക്ക് സ്വമാതാവിനെ തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈശോമിശിഹായ്ക്കു മാത്രമേ സ്വമാതാവിനെ തെരഞ്ഞെടുക്കുവാന്‍ സാധിക്കൂ. മിശിഹാനാഥന്‍ മറിയത്തെ തെരെഞ്ഞെടുത്തപ്പോള്‍ അവള്‍ സകല സ്ത്രീകളിലും അനുഗ്രഹീതയായി തീര്‍ന്നു. ദൈവത്തിന് ഈ ലോകം പോലെ അനേകം ലോകങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കും. എന്നാല്‍ പരിശുദ്ധ കന്യകയേക്കാള്‍ പരിപൂര്‍ണ്ണയ യ ഒരു മാതാവിനെ സൃഷ്ടിക്കുവാന്‍ സാധിക്കുകയില്ല എന്നു വി. ബൊനവെന്തുര പ്രസ്താവിക്കുന്നു. സകല ഗുണങ്ങളും സമ്മേളിപ്പിച്ചിട്ട് ദൈവം കൊടുത്ത പേരാണ് മേരി. ക്രിസ്തീയ സുകൃതങ്ങളുടെ അനുഷ്ഠാനത്തിലൂടെ നമുക്ക് അനുഗ്രഹീതരാകുവാന്‍ സാധിക്കും. നമ്മുടെ സന്താനങ്ങളെ ബാല്യകാലത്തില്‍ തന്നെ നല്ലവരായി വളര്‍ത്തുവാന്‍ ശ്രദ്ധ പതിപ്പിക്കണം.

പ്രാര്‍ത്ഥന.
ദൈവമേ, അങ്ങ് സകല വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താന്‍ പരിശുദ്ധ കന്യകയെ അലങ്കരിച്ചുവല്ലോ. ജ്‌നാനസ്‌നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. അനുദിനം ഞങ്ങളുടെ ജീവിതാന്തസിന്റെ ചുമതലകള്‍ യഥാവിധി നിര്‍വ്വഹിച്ചുകൊണ്ട് അങ്ങേ ദിവ്യ ജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ. ആമ്മേന്‍

സുകൃതജപം
സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ…

Endnotes:
  1. പരി. അമ്മയുടെ കരം പിടിച്ചാല്‍ ഈശോയിലേയ്ക്ക് അമ്മ എന്നെ കൊണ്ടു പോകും. ഇത് എന്റെ ഉറപ്പാണ്. മോണ്‍. റവ. ഫാ. ജിനോ അരീക്കാട്ട് എഴുതുന്നു. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ.. മാതാവിന്റെ വണക്കമാസം. ഇരുപത്തിമൂന്നാം ദിവസം.: https://malayalamuk.com/marys-month-part-twenty-three/
  2. ഫാ. ബിനോയ് ആലപ്പാട്ടൊരുക്കിയ മാതാവിന്റെ വണക്കമാസം ഓഡിയോ രൂപത്തില്‍. ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ. ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ….: https://malayalamuk.com/mary-month-part-twenty-one/
  3. പരിശുദ്ധ കന്യകയുടെ കന്യാത്വം. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ..! മാതാവിന്റെ വണക്കമാസം. പതിനെട്ടാം ദിവസം.: https://malayalamuk.com/mother-mary-part-eighteen/
  4. പരിശുദ്ധ കന്യകയുടെ പിറവി. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… മാതാവിന്റെ വണക്കമാസം. നാലാം തീയതി.: https://malayalamuk.com/mary-month-part-two/
  5. മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസം ഓഡിയോ രൂപത്തില്‍. പരിശുദ്ധ കന്യകയുടെ സ്വര്‍ഗ്ഗാരോപണം. ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ….: https://malayalamuk.com/mary-month-part-26/
  6. മാതാവിന്റെ വണക്കമാസം ഓഡിയോ രൂപത്തില്‍. സഹ രക്ഷകയായ പരിശുദ്ധ അമ്മ. ഫാ. ബിനോയ് ആലപ്പാട്ടൊരുക്കിയ വണക്കമാസം ഇരുപത്തിരണ്ടാം ദിവസം. ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ….: https://malayalamuk.com/marys-month-part-twenty-two/

Source URL: https://malayalamuk.com/mary-month-part-seven/